ഇന്ദുസ് മുത്തശ്ശിയോട് പറഞ്ഞു..
“”””എന്നാ മക്കൾ കിടന്നോ… “”””
“””ഇന്ദു മോളുടെ പഴയ മുറി തന്നെ വൃത്തിയാക്കി ഇട്ടിട്ടുണ്ട്…. കിച്ചുമോന്…. മോളുടെ തൊട്ടപ്പുറത്തെ മുറിയും…. !!!!”””
മുത്തശ്ശി ഞങ്ങളോട് പറഞ്ഞു.
“”””അവനെന്റോപ്പം…. കിടന്നോളും….അവന് പരിചയമില്ലാത്തതല്ലേ !!!!!”””””
അമ്മ മുത്തശ്ശിയോട് ചേർന്നു നിന്നുകൊണ്ട് പറഞ്ഞു.
“”””എന്നാ നിങ്ങൾ മുകളിലേക്ക് …. പൊക്കോ… ഞാനപെണ്ണിനോട്…. പെട്ടികൾ കൊണ്ടുവരാൻപറയാം !!!!””””
മുത്തശ്ശി അമ്മയോട് പറഞ്ഞു..
“”””രമണിയേച്ചി…..പോയോ അമ്മേ…??? “”””
അമ്മ മുത്തശ്ശിയെ നോക്കി സംശയത്തോടെ ചോദിച്ചു.
“”””രമണിക്കൊന്നും ഒട്ടും വയ്യാതെയായി…. ഇപ്പൊ അച്ഛന്റെ അകന്ന ബന്ധുവിന്റെ മോളുണ്ട്…… നിക്കിവിടെ കൂട്ട്….അവളും രമണിയും വേലായുധനും, അവള് അച്ഛനുമമ്മയും ഒന്നിമില്ലാതാകുട്ടിയാ… “”””
മുത്തശ്ശി കാര്യമായി പറഞ്ഞു… അവസാന വാക്കുകളിൽ എത്തിയപ്പോൾ അൽപ്പം വിഷമവും വാക്കുകളിൽ ഉണ്ടായിരുന്നു.
ഞാൻ ആ സമയം കൊണ്ട് വീടിന്റെ അകം മിഴികൾ കൊണ്ടരിച്ചുപെറുക്കുകയാണ്…. നടുമുറ്റം ഉണ്ട്…മഴ പെയ്‌തതുകൊണ്ടാണെന്നു തോന്നുന്നു നടുമുറ്റം നിറയെ വെള്ളമാണ് …. വീടിനകം മുഴുവൻ ഒരു അരണ്ട വെളിച്ചം നിറഞ്ഞു നിൽക്കുന്നു…. ആ വെളിച്ചത്തിനു ഇരുട്ടിനെ മുഴുവനായി തോല്പിക്കാൻ ആവുന്നില്ല..
“””എന്തമ്മേ… ആ കുട്ടിയുടെ പേര്….???? “”””
തോളിൽ കിടന്ന ബാഗ് ഊരി കൈയിൽ പിടിച്ചു കൊണ്ട് അമ്മ ചോദിച്ചു.
“””ദേവാലക്ഷ്മി…. ഞങ്ങളെല്ലാവരും ദേവുന്നാ വിളിക്കുന്നെ… “””
മുത്തശ്ശി…. മുറുക്കി ചുവന്ന വായിലെ പല്ലുകൾ കാണിച്ചുകൊണ്ട് പറഞ്ഞു.
“”””ദേവു….. ആ പെട്ടിയൊക്കെ… മോളിലെ മുറിയിലെത്തിക്കണേ… “”””
മുത്തശ്ശി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു…
“””””ശെരിമുത്തശ്ശി…!!!! “””
അകത്തെവിടെ നിന്നോ ഒരു മൃദുലമായ ശബ്ദം… കേൾക്കുന്നവർക്ക് വേദനിക്കുമോ എന്നോർത്തു വളരെ ലോലമായി നമ്മുടെ കാതുകളെ സ്പർശിക്കുന്ന ശബ്ദം അത്രയും മധുരമാണ് ആ ശബ്ദം.
I was hesitant to read this initially, but the love portrayed was too beautiful to loose. Waiting for a tail end and PDF.