“””ദേവു… ഇന്ദുസേവിടെ???? “”””
ബെഡിൽ നിന്നും ഇറങ്ങി ഞാൻ മുറിക്ക് പുറത്തിറങ്ങി നടന്നു കൊണ്ട് ചോദിച്ചു.
“”””ഏട്ടന്റമ്മയും… മുത്തശ്ശിയും കൂടിയമ്പലത്തിൽപോയേകുവാ “”””
അവൾ തിരിഞ്ഞ് നോക്കികൊണ്ട് പറഞ്ഞു.
ദേവു പോയ പുറകെ ഞാൻ വേഗം എഴുനേറ്റ് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി നേരത്തെ കുടിച്ചുകഴിഞ്ഞു വെച്ച ചായക്കപ്പുമായി താഴേക്കിറങ്ങി.
“””ദേ… കുറിഞ്ഞി… ന്റെപിന്നാലെയിങ്ങനെ.. നടന്നിട്ടൊരുകാര്യവുമില്ലാട്ടോ….. “”””
അടുക്കളയിൽ നിന്നുമാണെന്ന് തോന്നുന്നു ദേവൂന്റെ സംസാരം കേട്ട ഭാഗത്തേക്ക് ഞാൻ നടന്നു…
“””ഇല്ല…കുറുഞ്ഞി… നീയിങ്ങനെകരഞ്ഞിട്ടൊരുകാര്യോം ഇല്ല….. ഇച്ചിരിനേരമുന്നെയല്ലേ…. നിനക്ക് കഴിക്കാൻ തന്നെ…. ഇനി മനുഷ്യർക്കഴിച്ചിട്ടു… നീകഴിച്ചാ മതി !!!!””””
ഞാൻ അടുക്കളയിൽ ചെന്ന് മെല്ലെ തലനീട്ടി നോക്കിയപ്പോൾ കാണുന്നത് പൂച്ചയോട് വഴക്കിടുന്ന ദേവുവിനെയാണ്.
അവൾ കുട്ടിത്തം നിറഞ്ഞ നിഷ്കളങ്കമായ സംസാരം കണ്ട് എനിക്ക് ചിരിയടക്കാനായില്ല…. ഞാൻ അൽപ്പം ഉച്ചത്തിൽ തന്നെ ചിരിച്ചു…
എന്റെ ചിരികേട്ട് നോക്കിയ ദേവു കാണുന്നത് അവളെ നോക്കി ചിരിക്കുന്ന എന്നെയാണ്.
പെട്ടന്ന് ആ മുഖം നാണത്തിൽ മുഖം… ഒപ്പം അവളുടെ രക്തവർണമാർന്ന അധരത്തിൽ ഒരു ചമ്മിയ ചിരി പടർന്നു…
“”””ഇതാരാ….ദേവൂന്റെ കൂട്ടുകാരിയാണോ..???? “””
അടുക്കളയിലേക്ക് കയറി കൈയിൽ ഇരുന്ന ചായക്കപ്പ് അവൾക്ക് നേരെ നീട്ടി കൊണ്ട് ചോദിച്ചു.
അവൾ അതിന് മറുപടി നൽകാതെ എന്നെ നോക്കി മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു.
“”””ഹലോ…. മിസ്സ്… കുറിഞ്ഞി “”””
തറയിൽ എന്നെ നോക്കി ഇരിക്കുന്ന വെള്ള പൂച്ചയെ നോക്കി ഞാൻ പറഞ്ഞു.
“”””മിസ്സ്… അല്ല മിസിസ്സ് ആണ്… “”””
I was hesitant to read this initially, but the love portrayed was too beautiful to loose. Waiting for a tail end and PDF.