ഓണപ്പുലരി [MR. കിംഗ് ലയർ] 756

 

ദേവു എന്റെ പറച്ചിൽ കേട്ട് പറഞ്ഞു.

 

“”””ആഹാ…. ദേവു.. എത്ര വരെ പഠിച്ചിട്ടുണ്ട്….????

 

ഞാൻ ദേവുവിനെ നോക്കി ചോദിച്ചു.

 

“””””പ്ലസ് ടു…. “”””

 

അവൾ ഒറ്റവാക്കിൽ മറുപടി പറഞ്ഞു.

 

“”””അപ്പൊ… ശരി….. തന്റെ പണിനടക്കട്ടെ… “”””

“”””കുറുഞ്ഞി…. പിന്നെ കാണാം “””

 

ദേവുവിനോടും കുറിഞ്ഞിയോടും അതും പറഞ്ഞു ഞാൻ അടുക്കളക്ക് പുറത്തേക്ക് നടന്നു.

 

“”””സുന്ദരിയാട്ടോ “”””

 

ഞാൻ തിരിഞ്ഞു അവളെ നോക്കി പറഞ്ഞു.
അവൾ എന്നെ സംശയത്തോടെ നോക്കി.

 

“””കുറുഞ്ഞിയും… ദേവുവും “”””

 

ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു ശേഷം ഉമ്മറത്തേക്ക് നടന്നു.. ഞാൻ പറഞ്ഞത് കേട്ട് ദേവുവിന്റെ കവിൾ തടം ചുവക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.

 

ഉമ്മറത്തു ചെന്ന് ഞാൻ ചിരിയോടെ പുറത്തേക്ക് നോക്കി.

 

തറവാടിന്റെ മുന്നിൽ വിശാലമായി നീണ്ടുനിവർന്നു കിടക്കുന്ന വയൽ ആണ് അതിന് ഒത്തനടുക്ക് തറവാട്ട് വക കുടുംബക്ഷേത്രവും….

 

മഞ്ഞുമൂടി കിടക്കകുന്നാ പച്ചവിരിച്ച വയൽ സൂര്യ രശ്മികൾ വയലിനെ എതിരിടുമ്പോൾ വയലിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.

 

തറവാട്ടിന് പിന്നിലും ഇടത് ഭാഗത്തും ഓരോ കുളങ്ങൾ വീതം ഉണ്ട്…. വലത് ഭാഗം വനമാണ്…. ആദ്യം ചെറുങ്ങനെ തുടങ്ങി ഉള്ളിലേക്ക് പോവും തോറും മലയും വൃക്ഷങ്ങളും അടങ്ങുന്ന വനം…. വനത്തിനുള്ളിൽ ഒരു വലിയ പാറകുന്ന് ഉണ്ടത്രേ…

 

ഉമ്മറത്തുനിന്നു ഓരോന്ന് നോക്കി നിൽകുമ്പോൾ ആണ് വയൽ വരമ്പിലൂടെ നടന്നു വരുന്ന ഇന്ദുസിനെയും മുത്തശ്ശിയെയും കണ്ടത്…

 

 

ഇന്ദുസ് കസവ്‌സാരിയും കരിമ്പച്ച ബ്ലൗസും ആണ് വേഷം.. മുത്തശ്ശി സെറ്റ്സാരി.

 

അഞ്ജനമെഴുതിയ ഇന്ദുസിന്റെ കരികൂവള മിഴികളും ചുവന്നു തുടുത്ത അധരങ്ങളും നെറ്റിയിലെ ചന്ദനക്കുറിയും എല്ലാകൊണ്ടും എന്റെ പെണ്ണ് ചുന്ദരിയായിട്ടുണ്ട്.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

137 Comments

Add a Comment
  1. I was hesitant to read this initially, but the love portrayed was too beautiful to loose. Waiting for a tail end and PDF.

Leave a Reply

Your email address will not be published. Required fields are marked *