എന്റെ നോട്ടം കണ്ടഇന്ദുസ് ഒന്നും മനസിലാവാതെ എന്നെ നോക്കി… ഇടക്ക് പുരികം ഉയർത്തി കാര്യമെന്തെന്ന് തിരക്കുന്നുണ്ട്.. ഞാൻ വയറിലേക്ക് മിഴികൾ പായിച്ചപ്പോൾ ആണ് ഇന്ദുസിന് കാര്യം പിടികിട്ടിയത് വേഗം സാരീ ശെരിയാക്കി എന്നെ നോക്കി ചിരിച്ചു.. പക്ഷെ ഞാൻ ചിരിക്കാതെ ഇന്ദുസിനെ കണ്ണുരുട്ടി നോക്കി.
“”””സോറി “”””
ഉറക്കെ പറയാതെ ചുണ്ടുകൾ മാത്രം ചലിപ്പിച്ചു എന്നെ നോക്കി കെഞ്ചുന്നപോലെ ഇന്ദുസ് പറഞ്ഞു.
പെട്ടന്ന് അവിടേക്ക് ദേവുകയറി വന്നു… വേലായുധനെ കണ്ടയുടൻ ദേവുവിന്റെ മുഖഭാവം മാറി… അത് മാത്രം മതിയായിരുന്നു എനിക്ക് അയാളെ കുറിച്ച് മനസിലാക്കാൻ…
ഞങ്ങൾ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാമെന്നു പറഞ്ഞപ്പോൾ എല്ലാവരും ചിരിയോടെ അനുവാദം മൂളി..
അങ്ങനെ അമ്പലത്തിൽ പോക്കും… തിരികെ വന്നിട്ടുള്ള അത്താഴം കഴിക്കലും… എല്ലാമായി അന്നത്തെ ദിവസം പൂർണമായി… അമ്പലത്തിൽ നിന്നും വന്നയുടനെ ഇന്ദുസിനോട് സാരി മര്യാദക്ക് ഉടുക്കണെമെന്നും സാധികില്ലങ്കിൽ സാരി ഉണ്ടക്കണ്ടേയെന്നും ഞാൻ പറഞ്ഞു…. ഇനി ശ്രദിച്ചോളാം എന്ന് ഇന്ദുസ് ഉറപ്പ് നൽകി.
>>>>>>>>>>><<<<<<<<<<<
“””ഇന്ദുട്ടി…. എന്റെയൊപ്പം ഒരുസ്ഥലം വരെവരോ???? “”””
പിറ്റേന്ന് രാവിലത്തെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഉമ്മറത്തെ തിണ്ണയിൽ ഇരിക്കുന്ന ഇന്ദുസിനോട് ഞാൻ ചോദിച്ചു.
കറുപ്പിൽ വെള്ള കലർന്ന സാരിയും കറുപ്പ് ബ്ലൗസും ആണ് ഇന്ദുസിന്റെ വേഷം… നെറ്റിയിൽ ഒരു കറുത്ത വട്ടപ്പൊട്ടും ഉണ്ട്.
“””””എവിടെക്കാ???? “”””
എന്റെ ചോദ്യം കേട്ട് ഇന്ദുസ് മറുചോദ്യം ചോദിച്ചു.
“”””അതൊക്കെപ്പറയാം…..ആദ്യം വരുമോഇല്ലയോന്ന് പറ…????? “”””
ഞാൻ ഇന്ദുസിനെ നോക്കി പുരികം ഉയർത്തി. അതിന് മറുപടി പറഞ്ഞത് എന്റെയൊപ്പം എഴുനേറ്റ് നിന്നാണ്.
“”””..പൂവാം..!!! “””””
ഞാനും ഇന്ദുസും നേരെ പോയത് പറകുന്നിലേക്ക് ആണ്…
“””ഇതെവിടെക്കാ കിച്ചുസേ..നമ്മളീപോണെ “”””
എന്റെ കൈയും പിടിച്ചു കയറ്റം കയറുന്നതിനിടയിൽ ഇന്ദുസ് എന്നോട് ചോദിച്ചു.
I was hesitant to read this initially, but the love portrayed was too beautiful to loose. Waiting for a tail end and PDF.