ഫോൺ ചെവിയോട് ചേർത്ത് കൊണ്ട് ഞാൻ പറഞ്ഞു.
“”””കിച്ചു…. നീയെവിടെയാ…???? “”””
അപ്പുറത്തുനിന്നും ഇന്ദുസ് ചോദിച്ചു.
ഞാൻ അതിന് മറുപടി പറയാതെ കോൾ കട്ട് ചെയ്തു ഫോൺ സ്വിച്ച് ഓഫ് ആക്കി… എത്ര നേരമായി ഞാൻ ഇവിടെ വന്നിട്ട് എന്ന് എനിക്കറിയില്ല പക്ഷെ അവിടത്തെ സ്റ്റാഫ് ബാർ ക്ലോസ് ചെയ്യാറായി എന്ന് അറിയിച്ചപ്പോൾ ആണ് ഞാൻ ക്യാഷും പേ ചെയ്തു…. പുറത്തേക്കിറങ്ങി… നടക്കുബോൾ കാൽ നന്നായി ഇടറുന്നുണ്ട്…..
ഞാൻ കാറിൽ കയറി…. തിരികെ തറവാട്ടിലേക്ക് തിരിച്ചു… കാർ ഷെഡിൽ കയറ്റി ഡോർ ലോക്ക് ചെയ്തു ഉമ്മറത്തേക്ക് നടന്നു…. ഞാൻ പ്രതീക്ഷിച്ചത് പോലെ വാതൽ അടച്ചട്ടുണ്ടായില്ല…. വാതൽ തുറന്നു അകത്തു കയറി തിരികെ അടച്ചുകൊണ്ട് ഞാൻ മുകളിലേക്ക് കയറി.
മുറിയിൽ ചെല്ലുമ്പോൾ ഇന്ദുസ് കട്ടിലിന്റെ ക്രസിൽ ചാരി….കാൽമുട്ടിൽ തലചേർത്ത് ഇരുപ്പുണ്ട്… ലൈറ്റ് അണച്ചിട്ടില്ല… ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഇന്ദുസ് തലയുയർത്തി നോക്കി..
മുഖമെല്ലാം ചുവന്നു… കണ്ണൊക്കെ കരഞ്ഞു വീർത്ത്…. മുടിയൊക്കെ അലസമായി കെട്ടി… രാവിലത്തെ അതെ സാരി തന്നെയാണ് വേഷം…
എന്റെ ആടികുഴഞ്ഞുള്ള വരവ് കണ്ട് ഇന്ദുസ് എന്നെ തറപ്പിച്ചു നോക്കുന്നുണ്ട് പക്ഷെ ഞാൻ അത് കണ്ടതായി ഭാവിച്ചില്ല…
ഞാൻ അകത്തേക്ക് കയറിയതും ഇന്ദുസ് ബെഡിൽ നിന്നും താഴെ ഇറങ്ങി…. പെട്ടന്ന് ഒരു സൈഡിലേക്ക് വെച്ചു പോയ എന്നെ ഇന്ദുസ് വേഗം വന്നു താങ്ങി ബെഡിൽ കൊണ്ട് പോയി ഇരുത്തി… അപ്പോഴും ഇന്ദുസിന്റെ മിഴികളിൽ നിന്നും കണ്ണുനീർ കവിളിലൂടെ ഉരുണ്ടിറങ്ങിനുണ്ട്… ഒപ്പം ഏങ്ങലടിയും…
“””മാറ്…. എന്നെതൊടണ്ട…!!!! “”””
ഞാൻ ഇന്ദുസിന്റെ കൈ തട്ടിമാറ്റികൊണ്ട് പറഞ്ഞു.
“””ഞാൻ.. വിളിച്ചിട്ടെന്താ… നീ ഫോൺ കട്ട് ആക്കിയേ..???””””
ഞാൻ തട്ടി മാറ്റിയ കൈ വീണ്ടും എന്റെ ചുമലിലേക്ക് വെച്ചുകൊണ്ട് ഇന്ദുസ് ചോദിച്ചു.
“”””അതൊക്കെഞാനെന്തിനാ…. നിങ്ങളോട് പറയുന്നെ…????? “””””
ഞാൻ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു.
I was hesitant to read this initially, but the love portrayed was too beautiful to loose. Waiting for a tail end and PDF.