“”””ഉം… അത് ശെരിയാ… “”””
അവൾ പ്രാർത്ഥിച്ചു കഴിഞ്ഞു ഞങ്ങൾ ഒരുമിച്ചു പുറത്തേക്കിറങ്ങി.
“””ഇനിയെങ്ങോട്ടാ..???. “”””
അവൾ എന്നെ നോക്കി ചോദിച്ചു.
“”””എനിക്കറിഞ്ഞൂടാ…. നീയല്ലേ ഇവിടത്തെയാൾ… നീതന്നെപറ.. !!!!””””
ഞാൻ ദേവുവിനോട് കാര്യമായി പറഞ്ഞു…
“””എന്നാഞാൻ ഏട്ടനെ എനിക്കേറ്റവും ഇഷ്ടപെട്ട സ്ഥലത്ത് കൊണ്ടാവാം !!!”””
ദേവു ചിരിയോടെ പറഞ്ഞു….
“””കിച്ചുവേട്ട… ശ്രദ്ധിച്ചു… വഴുക്കൽ ഉണ്ടാവോട്ടോ.. !!!!”””
പാറയുടെ മുകളിലൂടെ ഒഴുകുന്ന കണങ്കാൽ വരെ താഴ്ചയുള്ള വെള്ളത്തിലൂടെ ദേവുവിന്റെ കൈയും പിടിച്ചു നടക്കുന്ന എന്നോട് ദേവു പറഞ്ഞു.
“””ഉം…. നോക്കിയ നടക്കുന്നെ “”””
ഞാൻ അതിന് അവളെ നോക്കാതെ മറുപടി പറഞ്ഞു.
കരയിൽ നിന്നും ഒരുപാട് മരങ്ങൾ ഒട്ടും ആഴം ഇല്ലാത്ത ആ ചെറുഅരുവിയെ മൂടി നില്പുണ്ട്… അതുകൊണ്ട് തന്നെ നല്ലയിരുട്ടും തണുപ്പും ആണ് അവിടെ.
ഒഴുകിയിറങ്ങുന്ന വെള്ളത്തിനെ കീറിമുറിച്ചുകൊണ്ട് ഞങ്ങൾ മെല്ലെ നടന്നു അപ്പുറം എത്തി.
“”””ദേ… ദേവു… “”””
ദേവുവിന്റെ പിന്നാലെ ഒരു ചെറിയ കയറ്റം കയറുന്നതിനിടയിൽ ഇടത് വശത്തെ ഓലകൊണ്ട് നിർമിച്ച രണ്ട് മൂന്ന് വീടുകളെ ചൂണ്ടികൊണ്ട് ഞാൻ പറഞ്ഞു.
“”””അത്… പണ്ടെങ്ങാനും കാട് കാണാൻവന്നവർ താമസിക്കാൻ ഉണ്ടാക്കിയതാ..!!!! “”””
ദേവു എന്നെ നോക്കി പറഞ്ഞു.
“””നിനക്കെങ്ങിനെയറിയാം??? “””
I was hesitant to read this initially, but the love portrayed was too beautiful to loose. Waiting for a tail end and PDF.