ഞാൻ ദേവുവിനെ നോക്കി സംശയത്തോടെ ചോദിച്ചു.
“”””നമ്മളിപ്പോൾ പോണസ്ഥലം എനിക്കാദ്യം കാണിച്ചുതന്നത്… പറമ്പിൽപണിയെടുക്കുന്ന ശാന്തേച്ചിയുടെ മോള് കർത്തുവാ…. അവള് പറഞ്ഞതാ.. !!!”””
അതും പറഞ്ഞു അവളെ എന്റെ കൈപിടിച്ച് വലിച്ചു മുന്നിലേക്ക് നടന്നു…. ഇറക്കം ഇറങ്ങി ചെന്ന ഞാൻ കണ്ട കാഴ്ച്ച എനിക്ക് വിശ്വസിക്കാൻ ആയില്ല… അത്രയും മനോഹരമാണ്.
മരത്തിന്റെ ഇലകൾ കൊണ്ട് മൂടിയ ചതുരത്തിലുള ഒരു കുളം.. ആ കുളത്തിന്റെ നാല് ഭാഗത്ത് നിന്നും അകത്തേക്ക് ശക്തിയിൽ വെള്ളം ഒഴുകിയെത്തുന്നു… ആ വെള്ളം ഒരുതവണ കുളത്തിനെ വലം വെക്കുന്നു… മരത്തിന്റെ തണൽ ഉള്ളത് കൊണ്ട് അവിടെ നല്ല ഇരുട്ടാണ് പക്ഷെ കുളത്തിന്റെ നടുവിൽ എന്തോ ഒരു മണ്ഡപം പോലെ ഒന്ന് ഉണ്ട്…. പാറാകുന്നിൽ കണ്ടതിനേക്കാൾ ചെറുതാണ് അത്…. ആ മണ്ഡപത്തിന് ചുറ്റും വട്ടത്തിൽ സൂര്യ വെളിച്ചം താഴേക്ക് ഇറങ്ങുന്നു…. മണ്ഡപത്തിലേക്ക് പോകാൻ ഒരു പാലവും ഉണ്ട്…
“””ദേവു… അവിടേക്ക് പോവാൻ പറ്റോ??? “””
ഞാൻ സംശയത്തോടെ ചോദിച്ചു.
“””വാ …. !!!!””””
അവൾ എന്റെ കൈയും പിടിച്ചു പാലത്തിലൂടെ മദണ്ഡപത്തിനു അരികിലേക്ക് നടന്നു.
“”” ദേവു… എന്ത് ഭംഗിയാണല്ലേ…???””””
ഞാൻ അവളെ നോക്കി ചോദിച്ചു… ഇതുപോലൊരു കാഴ്ച ഇതാദ്യമാണ്..
“””കിച്ചുവേട്ട… ഇത് പണ്ടത്തെ ഇവുടെയുള്ളവരുടെ കല്യാണമണ്ഡപം ആണ്.. “”””
ദേവു എന്നെ നോക്കി കാര്യമായി ചിരിയോടെ പറഞ്ഞു…. അങ്ങനെ കുറെ നേരം ഞങ്ങൾ ഇരുവരും അവിടെയിരുന്നു കാഴ്ചകൾ ഒകെ കണ്ട് നേരം സന്ധ്യയോട് അടുത്തപ്പോൾ ഞങ്ങൾ തിരികെ തറവാട്ടിലേക്ക് പോയി.
“”””കിച്ചേട്ടാ… നമ്മൾ അവിടെ പോയിന്നൊനും മുത്തശ്ശിയോട് പറയണ്ടാട്ടോ… !!!!””””
ദേവു അൽപ്പം പേടിയോടെ പറഞ്ഞു. ഞാൻ ചിരിയോടെ തലയാട്ടി സമ്മതം അറിയിച്ചു.
I was hesitant to read this initially, but the love portrayed was too beautiful to loose. Waiting for a tail end and PDF.