“”എന്റെ ഇന്ദുസ്””…. ആദ്യം മുന്നിൽ തെളിഞ്ഞത് ഇന്ദുസിന്റെ മുഖമാണ്… “”ദേവു “”… ദേവുവിനോട് ഞാൻ എത്രവലിയ തെറ്റാണ്… ദൈവമേ….
അറിയാതെ തന്നെ എന്റെ മിഴികൾ നിറഞ്ഞൊഴുകി.
“”””ദേവു….!!!!”””
അപ്പോഴും മിഴികൾ ഇറുക്കിയടച്ചു നേർത്ത ചിരി ചുണ്ടിൽ ചാലിച്ചു എന്നോട് ചേർന്നു കിടക്കുന്ന അവളെ പതർച്ച പടർന്ന ഇടറിയ ശബ്ദത്തോടെ ഞാൻ വിളിച്ചു.
“”””..ഉം “”””
എന്റെ മാറിലേക്ക് മുഖം പൂഴ്ത്തി എന്നോട് ചേർന്നുകിടന്നു എന്നെ ഇറുക്കി പുണർന്നുകൊണ്ട് വിളികേട്ടു.
“””ദേവു… ഞാൻ.. നിന്നോട്.. സോറി “”””
ഞാൻ എന്ത് പറയണമെന്നറിയാതെ പതറി.. പെട്ടന്ന് അവൾ കൈകൊണ്ട് എന്റെ വാപൊത്തി…
“””ഏട്ടൻ അല്ല… നമ്മൾ.. നമ്മളറിഞ്ഞോണ്ടല്ലേ …. എനിക്ക്‌സന്തോഷായി… ഞാൻ.. എനിക്ക്… എന്റെ മനസിനും ശരീരത്തിനും ഒരു അവകാശി അത് ഏട്ടനാ… ഞാമ്പൂർണമനസോടെയാ ഏട്ടന് എന്റെ എല്ലാം നൽകിയത്. “”””
അവൾ എന്റെ മാറിൽ മുഖം അണച്ചു കിടന്നുകൊണ്ട് പറഞ്ഞു.
“””ഇന്നലെരാത്രി…എന്റെപെണ്ണെന്നു പറഞ്ഞു ചേർത്ത്പിടിച്ചപ്പോ… ഞാനെന്റെ മനസ്സ് ഏട്ടന് തന്നു… ഇപ്പോയെന്റെ ശരീരവും… !!!!
അവൾ മുഖം ഉയർത്തി എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.
“”””നമ്മുക്ക് പൂവാം !!!””””
ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ട് പറഞ്ഞു.
“”””ഉം “””
അവൾ ചിരിയോടെ എന്നെ നോക്കി മൂളികൊണ്ട് തലയാട്ടി.
ഞങ്ങൾ വസ്ത്രം ധരിച്ചു തറവാട്ടിലേക്ക് തിരിക്കാനായി പുറത്തേക്ക് ഇറങ്ങി… അപ്പോഴും ചെറുചാറ്റൽ മഴയുണ്ട്.
I was hesitant to read this initially, but the love portrayed was too beautiful to loose. Waiting for a tail end and PDF.