എന്റെ മൂളലിൽ എന്തോ പന്തികേട് തോന്നിയ ഇന്ദുസ് ചോദിച്ചു.
ഞാൻ ഒന്നും പറയാതെ ഇന്ദുസിൽ നിന്നും അടർന്നു മാറി ഇന്ദുസിന്റെ കൈയിൽ നിന്നും ടവൽ വാങ്ങി മുഖം തുടച്ചു.
“”””ഇന്ദുസേ ഞാനൊന്ന് കിടക്കട്ടെ…??? “”””
അലമാരിയിൽ നിന്നും ഒരു ഷോർട്സ് എടുത്തിട്ടുകൊണ്ട് ഞാൻ ചോദിച്ചു.
“””വയ്യങ്കി… കെടന്നോ… !!!””””
ഇന്ദുസ് എന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.
ഞാൻ ബെഡിൽ കയറി കണ്ണും ഇറുക്കിയടച്ചു കിടന്നു… ഇന്ദുസ് എന്റെ അരികിലായി ബെഡിന്റെ ഒരത്തായി വന്നിരുന്നു ശേഷം എന്റെ നെറ്റിയിൽ ഇന്ദുസിന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു.
ഉള്ളിൽ അലയടിക്കുന്ന ഓരോ ചോദ്യങ്ങൾ എന്റെ മനസിനെ കുത്തിനോവിച്ചു…. ഒരു നേരത്തെ മനസിന്റെ കടിഞ്ഞാൺ പൊട്ടിയപ്പോൾ പറ്റിയ തെറ്റിന് ഞാൻ എന്തൊക്കെ പകരം നൽകണം….
ഒടുവിൽ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു…
>>>>>>>>>>><<<<<<<<<<<
“”””കിച്ചു….. ദേ… കിച്ചൂ.. !!!!””””
ഇന്ദുസിന്റെ വിളികേട്ടാണ് ഞാൻ ഉണർന്നത്…
“””ഉം… എന്തായിന്ദുസേ…..????
ഉച്ചക്കപിച്ചോടെ അലസമായി വിളികേട്ടുകൊണ്ട് ഞാൻ തിരിഞ്ഞ് കിടന്നു.
“””കിച്ചു…. മതിയുറങ്ങിയത്…. എണീറ്റെ….. ദേ… സമയം ഒരുപാടായിട്ടോ…. !!!!””””
ഇന്ദുസ് ബെഡിലേക്ക് ഇരുന്ന് എന്നെ കുലിക്കിവിളിച്ചുകൊണ്ടു പറഞ്ഞു .
“””ഇച്ചിരികൂടി…. ഇന്ദുസേ… !!!””””
I was hesitant to read this initially, but the love portrayed was too beautiful to loose. Waiting for a tail end and PDF.