“”””കിച്ചേട്ടനെന്നെ… ചതിച്ചിട്ടില്ല…. എന്റെ സമ്മതത്തോടെയാ അങ്ങനെയൊക്കെ നടന്നത്… പക്ഷെ ഇനിയത് നമ്മൾ ആവർത്തിക്കരുത്… ഇന്നലെ.. കിച്ചേട്ടന്റെ അമ്മ പറഞ്ഞത് കേട്ടില്ലേ…. എനിക്ക് ആ അമ്മയെ ചതിക്കാനാവില്ല…അതുകൊണ്ട് നമ്മൾ തമ്മിൽ നടന്നതൊക്കെ… മനസ്സിൽ വെച്ചോണ്ട് ഇനിയെന്റെയടുത്ത് വരരുത്… !!!! “”””
ദേവു എന്നെ നോക്കി ഗൗരവത്തോടെ പറഞ്ഞു കൊണ്ട് എനിക്ക് പറയാൻ ഉള്ളത് കേൾക്കാൻ കൂട്ടാക്കാതെ പടവുകൾ കയറിപോയി.
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ കുളത്തിലെ കല്പടവിൽ ഇരുന്നു….
ദേവു അവൾ തന്നെ എന്റെ ജീവിതത്തിൽ നിന്നും പിന്മാറി… പക്ഷെ ഇനിയെനിക്ക് ഇന്ദുസിന്റെയൊപ്പം സന്തോഷത്തോടെ കഴിയാൻ പറ്റോ…. ദേവുവിനെ കാണുമ്പോൾ വീണ്ടും ഞങ്ങൾ തമ്മിൽ നടന്നതൊക്കെ ഓർമ്മവരില്ലേ… എല്ലാം ഇന്ദുസിനോട് തുറന്ന് പറഞ്ഞാൽ ഇന്ദുസ് എന്നെ വെറുത്താലോ…???!!!.
വീണ്ടും ചോദ്യങ്ങളുടെ തിരയിളക്കം…. പിന്നീടുള്ള ദിവസങ്ങൾ മനസമാധാനം ഇല്ലാത്ത ദിവസങ്ങൾ ആയിരുന്നു… ഉറക്കവും ഭക്ഷണവും എല്ലാം എപ്പോഴൊക്കെയോ കടന്ന്.. വന്നുപോയി…
>>>>>>>>>>>><<<<<<<<<<
ഇന്ന് തൃക്കേട്ട…..
“””‘കിച്ചു… നീയൊന്നുവന്നേ…!!!!””””
ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെ റൂമിൽ കഴിച്ചുകൂട്ടി… ഇന്ദുസ് വന്നു വിളിച്ചപ്പോൾ ദേഷ്യത്തോടെ വിശപ്പില്ല എന്ന് പറഞ്ഞു…. എന്റെ പതിവില്ലാത്ത ദേഷ്യം കണ്ട് ഇന്ദുസ് പിന്നെയെന്ന ശല്യം ചെയ്‌തില്ല… പക്ഷേ വൈകുന്നേരം ആയപ്പോൾ ഇന്ദുസ് റൂമിലേക്ക് വന്നു എന്റെ കൈപിടിച്ച് എന്നെയും വലിച്ചു നടന്നുകൊണ്ട് പറഞ്ഞു.
“”””ഇന്ദുസേയിതെവിടെക്കാ…???? “”””
കൈ വിടുവിക്കാൻ ശ്രിമിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
പക്ഷെ ഇന്ദുസ് എന്റെ കൈ മുറുക്കി പിടിച്ചു അന്ന് ഞാനും ദേവുവും ഇരുന്നു സംസാരിച്ച കുളത്തിനടുത്തേക്ക് നടന്നു…. പിന്നാലെ ഒന്നും മിണ്ടാതെ ഞാനും….
I was hesitant to read this initially, but the love portrayed was too beautiful to loose. Waiting for a tail end and PDF.