ഇന്ന് പൂരാടം…
“”””കിച്ചു…. !!!!””””
ബെഡിൽ കിടക്കുന്ന ഞാൻ ഇന്ദുസിന്റെ വിളികേട്ടാണ് തലയുയർത്തി നോക്കിയത്…
ഞാൻ ഒന്നും മിണ്ടാതെ ഇന്ദുസിനെ ബെഡിൽ എഴുന്നേറ്റിരുന്നു നോക്കി.
“”””ഞാനൊരു തീരുമാനം… എടുത്തു…. നാളെ കാവിൽ വെച്ചു.. നിന്റെയും ദേവുവിന്റെയും കല്യാണം….'”””””
ഇന്ദുസ് എന്നെ നോക്കി ഒരു കൂസലും ഇല്ലാതെ… പറഞ്ഞു.
“”””ഇന്ദുസേ…. !!!!!!””””
ഞാൻ കേട്ട് വിസ്വാസിക്കാനാവാതെ ഇന്ദുസേ ശബ്ദം കടുപ്പിച്ചു വിളിച്ചു. പക്ഷെ ഇന്ദുസിൽ ഒരു ഭാവമാറ്റവും ഉണ്ടായില്ല…
“”””നാളെ കാവിൽ വെച്ചു താലികെട്ട്… തിരിച്ചു അമേരിക്കയിൽ ചെന്നിട്ട് ഒഫീഷ്യലി കല്യാണം നടത്തം… ഇത് ഞാൻ ദേവുവിന് കൊടുത്തവാക്കാണ്… ഇത്‌നടന്നില്ലെങ്കിൽ…. ഇന്ദുവിനെ പിന്നെയാരും ജീവനോടെ കാണില്ല….. !!!!!””””
ഇന്ദുസ് എന്നെ നോക്കി ഗൗരവത്തോടെ പറഞ്ഞു.
“”””ഇന്ദുസേ… “”””
ഞാൻ കരയുന്ന പോലെ വിളിച്ചു.
“””അല്ല…. അമ്മ… ഇനിമുതൽ അതുമതി.. !!!””””
ഇന്ദുസ് കട്ടായം പറഞ്ഞുകൊണ്ട് മുറിവിട്ട് പോയി…
ഞാൻ ദേവുവിനെ…. അപ്പൊയെന്റെ ഇന്ദുസൊ…. ഇല്ല…. ഞാൻ ഇന്ദുസിന്റെ ഒപ്പം ജീവിക്കുള്ളു….
ഞാൻ ബെഡിൽ നിന്നും താഴെയിറങ്ങി…എന്റെ ബാഗ് തുറന്നു ഒരു ബോക്സ് എടുത്തു… ഇന്ദുസിന് സർപ്രൈസായി ഇന്ദുസിന്റെ കഴുത്തിൽ കെട്ടികൊടുക്കാൻ വാങ്ങിച്ച താലിമാല…. ഞാൻ ബോക്സിൽ നിന്നും പുറത്തേക്കിടുത്തു…
I was hesitant to read this initially, but the love portrayed was too beautiful to loose. Waiting for a tail end and PDF.