ഊരാക്കുടുക്ക് 01 [അർജ്ജുൻ ദേവ്] 881

 

“”..ഹായ്.!  ഋതികയെന്നാണല്ലേ പേര്..?? ഏതുകോളേജിലാ വർക്കു ചെയ്യുന്നത്..??”””_ എന്തേലും ചോദിയ്ക്കണമല്ലോന്നു കരുതി ഞാൻ ചോദിച്ചു.. അതിനാദ്യമൊന്നു മധുരമായി പുഞ്ചിരിതൂകിയശേഷം അവൾ മറുപടിപറഞ്ഞു;

 

“”..അതേ.. പക്ഷേയെല്ലാരും ഋതൂന്നാ വിളിയ്ക്കണെ.. എനിയ്ക്കുമതാ ഇഷ്ടം.! പിന്നെ ഞാനിപ്പൊ സെൻ്റ് സ്റ്റീഫൻസിലാ.. അവിടെ കേറിയിട്ടിപ്പൊ ഓൾമോസ്റ്റ് ഏഴു മാസമാവുന്നു..!!”””_ പെറുക്കിപ്പെറുക്കി ഓരോന്നും വിവരിച്ചുപറയുമ്പോൾ സദാ ആ കണ്ണുകളെന്നെ വലംവെച്ചുകൊണ്ടേയിരുന്നു.. ഞാനാ കണ്ണിലേയ്ക്കു നോക്കുന്നമാത്രയിൽ നറുനിലാവുദിച്ചതുപോലെ ആ മുഖംവിടർന്നു തുടുക്കുന്നതും കാണാം…

 

..എന്തോ.. എനിയ്ക്കിനിയുമാ കണ്ണുകളെ താങ്ങാൻകഴിയില്ല.. വൈകിയ്ക്കുന്ന ഓരോനിമിഷവും അവളെന്നിലേയ്ക്ക് കൂടുതൽക്കൂടുതൽ അടുക്കുന്നതുപോലെ..

 

“”..ഋതികാ.. എനിയ്ക്കുതന്നോട് ഓപ്പണായിട്ടൊന്ന് സംസാരിയ്ക്കണമെന്ന് ഈ പ്രപ്പോസൽ വന്നപ്പോളേ തോന്നിയതാണ്.. പക്ഷേ അറിയാല്ലോ ഭയങ്കര കൺസർവേറ്റീവാണ് വീട്ടിലെല്ലാവരും.. ഈ പുറമേകാണുന്ന പത്രാസ്മാത്രമേ എനിയ്ക്കുപോലുമുള്ളൂ.. കാര്യം തറവാട്ടിലെ മൂത്ത ആൺകുട്ടി ഞാനാണെങ്കിലും വല്യച്ഛനാണ് ഇന്നുമെല്ലാം കൺട്രോൾചെയ്യുന്നത്.. പുള്ളിയുടെ വാക്കിനെയെതിർക്കാൻ ഞങ്ങൾക്കാർക്കും ധൈര്യമില്ലെന്നുതന്നെ പറയാം..!!”””_ ഞാൻ വളച്ചുകെട്ടിവരുന്നത് എന്തിലേയ്ക്കാണെന്ന് മനസ്സിലാകാതെ അപ്പോഴെല്ലാമവൾ മിഴിച്ചുനിൽക്കുവാണ്..

 

“”..ഞാൻ പോയിൻറിലേയ്ക്കുവരാം.. എനിയ്ക്കീ പ്രൊപ്പോസൽ അക്സെപ്പ്റ്റ്ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.. അതു തന്നെ ഇഷ്ടമാകാഞ്ഞിട്ടൊന്നുമല്ല.. എനിയ്ക്കൊരഫയറുണ്ട്.. ഇന്നോ ഇന്നലെയോ തുടങ്ങിയ ബന്ധമല്ല ഞങ്ങളുതമ്മിൽ.. മാണിക്കോത്ത് തറവാടിനോളം പണമോ പ്രതാപമോ ഇല്ലാത്തിടത്തോളം എനിയ്ക്കവളെ കിട്ടില്ല.. വിളിച്ചിറക്കി എങ്ങോട്ടേലും കൊണ്ടുപോകാന്നുവെച്ചാൽ അവൾക്കതിനുള്ള സാഹചര്യവുമല്ല.. സത്യത്തിൽ എനിയ്ക്കിതിപ്പോൾ തന്നോടല്ലാതെ മറ്റാരോടും പറയാനുംകഴിയില്ല.. എന്തുചെയ്യണമെന്നൊരൂഹവുമില്ല..!!”””_ ഒന്നുനിർത്തിയശേഷം അവളുടെ മുഖത്തുനോക്കാതെ തന്നെ ഞാൻ തുടർന്നു;

 

“”..അതുകൊണ്ട് താനെനിയ്ക്കുവേണ്ടിയൊരു ഹെൽപ്പുചെയ്യണം.. എന്നെയിഷ്ടമായില്ലാന്ന് വീട്ടുകാരോടുപറയണം.. ഈ കല്യാണംവേണ്ടാന്ന് അവരെക്കൊണ്ടു സമ്മതിപ്പിയ്ക്കണം.. പറയുന്നത് മോശമാണെന്നറിയാം.. എന്നാലെന്റെ മുന്നിൽ വേറെ വഴിയില്ലാഞ്ഞിട്ടാ.. സമ്മതിയ്ക്കണം..!!”””_ കെഞ്ചുന്നപോലെ ഞാനങ്ങനെ പറയുമ്പോളെല്ലാം മറുഭാഗത്ത് കനത്ത നിശബ്ദതയാണ്.. ഇടയ്ക്കൊന്നു പാളിനോക്കിയപ്പോൾ കണ്ടതോ അവളുടെ നീണ്ട, വിടർന്ന കണ്ണുകളിലെ നീർത്തിളക്കവും.. കുറച്ചൊന്നുമുന്നേ അവളുടെ മുഖത്തേയ്ക്കു നോക്കിയിരുന്നെങ്കിൽ ഇതിൽ പലവാക്കുകളും ഞാൻ വിസ്മരിച്ചിരുന്നേനെ..

 

അവൾടെ നിറഞ്ഞകണ്ണുകൾ കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും ഇവിടെ പിടിവിട്ടുപോയാൽ കയ്യിൽനിന്നു വഴുതിവീഴാനായി പോകുന്നതെൻറെ ജീവിതമാണ്.. എന്റെ പല്ലവിയെയാണ്.!

 

“”..ഡോ… തന്നെ ഇഷ്ടമാകാഞ്ഞിട്ടൊന്നുമല്ലാട്ടോ… ഞാൻപറഞ്ഞത് സത്യം തന്നാ… എനിയ്ക്കവളെ പിരിയാൻ വയ്യ.. അവളില്ലാത്തൊരു ജീവിതം എന്നെക്കൊണ്ട് സങ്കൽപ്പിയ്ക്കാൻ പോലും കഴിയില്ല.. അതാ… അങ്ങനെയൊരു അഫയറില്ലായിരുന്നെങ്കിൽ സത്യമായിട്ടും തന്നെ ഞാൻ കെട്ടിയേനെ… അത്രയ്ക്കു സുന്ദരിയാ താൻ… എന്നെ മനസ്സിലാക്കണം..!!”””_ ഇനി കരഞ്ഞു ബഹളമുണ്ടാക്കിയാലോന്ന് പേടിച്ച് ഞാനവളെയൊന്നു ബൂസ്റ്റപ്പ് കൂടിചെയ്തു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

190 Comments

Add a Comment
  1. വേണിമിസ്സ് ഫുൾ പാർട്ട്‌ കിട്ടാൻ വല്ല വഴി ഉണ്ടോ മച്ചു 🙂

  2. കൊള്ളാം. തുടരുക ⭐❤

  3. Welcome back bro..ഞാൻ ആദ്യമായി തങ്ങളുടെ കഥ വായിക്കുന്നത് ഈ site ഇൽ ആണ്… താങ്കൾ നിർത്തി പോയപ്പോ നിങ്ങളുടെ കഥയെ ഫോളോ ചെയ്തു ലിപിയിലും വന്നു… പുതിയ കഥയുമായി തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം

    1. ഈ വാക്കുകൾക്ക് എങ്ങനെ നന്ദിപറയണമെന്നറിയില്ല.. ഒത്തിരിയൊത്തിരി സ്നേഹം മനോജ്.. ?

    2. അവിടെ എന്താ peru

      1. Welcome back machuuu

        1. Thanks broi

    3. Van you suggest any other sites

  4. ?ശിക്കാരി ശംഭു ?

    അങ്ങനെ പോയവരൊക്കെ തിരിച്ചു വരുന്നു സന്തോഷം ?????????
    നല്ല ഒരു കഥയുമായി വന്നതിൽ അതിലും സന്തോഷം.
    ബാക്കി ഭാഗത്തിനായി waiting
    ??????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഒത്തിരി സ്നേഹം ബ്രോ..

      ഇപ്പോഴും ആരേലുമൊക്കെ ഒർത്തിരിയ്ക്കുന്നതിൽ അതിയായ സന്തോഷമുണ്ട്..

      ❤️❤️❤️

  5. തെരാൻ സ്നേഹം അല്ലാതെ വേറെയൊന്നുമില്ല എന്നും സ്നേഹം മാത്രം ഈ മുടിഞ്ഞ ജീവിതത്തിൽ കുറച്ചു നേരം എല്ലാം മറന്നു ഇരിക്കാൻ പറ്റുന്നത് നിങ്ങളുടെ കഥകൾ വായിക്കുമ്പോളആണ്

    1. ഇങ്ങനെയുള്ള വാക്കുകൾ കേള്ക്കുന്നതും ആർക്കേലുമൊക്കെ പ്രയോജപ്പെടുന്നുണ്ട് എന്നറിയുന്നതും ഒത്തിരി സന്തോഷമുള്ള കാര്യമാണ് ബ്രോ..

      സ്നേഹംമാത്രം..

      ❤️❤️❤️

  6. ◥Hᴇʀᴄᴜʟᴇꜱ㋦

    Welcome back മിഷ്ടർ പെരേര…!!!
    വന്നത് അറിഞ്ഞു. ഒന്നിനും സമയം കിട്ടാത്ത അവസ്ഥയിൽ ആണെടാ.
    അതാട്ടോ വായിക്കാൻ ലേറ്റ് ആയെ.

    An Arjun Dev magic!
    നിന്റെയെല്ലാ കഥയുമ്പോലെ ഇതുമൊരു ക്ലാസ്സ്‌ ഐറ്റം തന്നെ.
    ഋതു കല്യാണത്തിന് സമ്മതമാണെന്ന് പറയൂന്ന് എനിക്കാദ്യമേ ഡൌട്ട് അടിച്ച്. എന്തോ ഫ്ലാഷ് ബാക്ക് ചീഞ്ഞു നാറുന്നേൻറെ മണം കിട്ടുന്നുണ്ട്. എന്തരോ എന്തോ.

    അപ്പൊ സെറ്റളിയാ ❤️?

    1. കുട്ടപ്പാ.. സുഖമല്ലേ..??

      വായിയ്ക്കാൻ ലേറ്റായതൊക്കെ ഒരു റീസണാ..??

      എല്ലാ കഥകളിലും ഫ്ലാഷ്ബാക്കിട്ട് വെറുപ്പിച്ചു മടുത്തപ്പോൾ അതില്ലാതെ ഒന്നെഴുതാമെന്ന് കരുതിയതാ.. അതുകൊണ്ട് വീണ്ടുമാ എരണംകെട്ട വാക്ക് പറയല്ലേ..

      ഇഷ്ടമായതിൽ ഒത്തിരിസന്തോഷം മോനൂസേ..

      1. Da patti thendi. Ivide kadha idumbol oru vaak parannode . Njan ante docterooty yum kath avide nikkumbo nee ivude kadha idunnu. Adhyam ayitta njan ee sitel cmnt idunnath . Enthayalum oru vaak paraya mayirunnu oru puthiya kadha ittittund enn.

  7. വണക്കം ടാ മാപ്ല…ഓർമയുണ്ടോ എന്നൊന്നും ചോദിക്കുന്നില്ല…തിരിച്ചു വരവ് ചെറുതാക്കിയെങ്കിലും അടിപൊളിയായി …നിന്റെ എഴുത്തിന്റെ ഒഴുക്ക് ഒരുപാട് കാലമായി ഇവിടെ ഞാൻ miss ചെയ്തു…മറ്റൊരിടത്ത് ന്ന് വായിക്കാൻ മനസ്സ് വന്നില്ല അതു കാരണം ഡോക്ടറിനെ ഇവിടെ നീ എവിടെ നിർത്തിയോ അവിടെ നിക്കയാണ്…ഓർത്തിരിക്കാനും മനസ്സ് നിറയാനും നീ ബാക്കി കഥയുമായി വരുമെന്ന് വിശ്വസിക്കുന്നു..ഇനിയും കാണാം..bye

    1. സുഖമാണോ മോനൂസേ..?? ജോബൊക്കെ എങ്ങനെപോണു..?? ഇപ്പോഴും അവിടെത്തന്നെയാണോ..??

      ഇവിടെ ഇട്ടുതുടങ്ങുന്നത് ഇവിടെത്തന്നെയുണ്ടാവും..

      പിന്നെ തുടങ്ങിവെച്ച ശ്രീക്കുട്ടിയെ പൂർത്തിയാക്കിയിരുന്നോ..??

      1. സുഖമൊക്കെ തന്നെ…എല്ലാം അതിന്റെ വഴിക്കിങ്ങനെ പോകുന്നു…ഉറപ്പുകൾ ഒന്നും വാങ്ങുന്നില്ല നീയെഴുതിന്നടത്തോളം കാലം ഇവിടുന്ന് വായിക്കും…നിന്റെ എഴുത്ത് വായിക്കുമ്പോ ഒരു സുഖവാ..ഇല്ലാത്തപ്പോ അത് മിസ്സ് ചെയ്യും…നിന്നെ പോലെ ഒരുപാട് വേറെ എഴുത്തുകാരെയും..

        പിന്നെ ഓർത്തിരുന്നതിൽ സന്തോഷം.. എന്റെ ഇവിടുത്തെ തുടക്കം
        അത് നിർത്തിയിട്ടില്ല നാലാം ഭാഗം വരെ എഴുതി നിർത്തിയിരിക്കാണ്…പിന്നീട് ഒരു വരിപോലും എനിക്ക് മനസ്സറിഞ്ഞ് എഴുതാൻ കഴിയുന്നില്ല…ഒന്നോ രണ്ടോ സെന്റൻസ് എഴുതും നിർത്തും..പക്ഷെ എത്ര വൈകിയാലും അത് പൂർത്തിയാക്കും!! ആക്കണം☺️

        1. അടിപൊളി.! തുടങ്ങിയത് കംപ്ലീറ്റ് ചെയ്യാനുള്ള മനസ്സുണ്ടല്ലോ, അതുതന്നെ ധാരാളം.. ബാക്കിയൊക്കെ നടന്നോളും..

          വാക്കുകൾക്കെല്ലാം സ്നേഹം മാത്രം മോനൂസേ..

          ❤️❤️❤️

  8. Arjun veendum payaya thattakathil
    Story super
    Ninte shaile allelum adipoliya
    Doctore engotu kondu varuvofa

    1. ഒത്തിരി സ്നേഹം മോനൂസേ, ഈ വാക്കുകൾക്ക്..

      റിമൂവ് ചെയ്തതിന് റീസണുണ്ടായിരുന്നു.. അതുകൊണ്ട് തിരിച്ചിടില്ല..

  9. നല്ലവനായ ഉണ്ണി

    എന്താ മോനെ ഇപ്പോ പറയുക…അടിപൊളി…വേഗം അടുത്ത പാർട്ട് തരിക ?

    1. സ്നേഹം ഉണ്ണീ.. അടുത്തപാർട്ട് അധികം വൈകില്ല..

  10. ചെകുത്താൻ

    Angane nee ingottu thanne vannalle

    Story’ vaayichitt abhipraayam parayaam

    1. വോക്കെ ബ്രോ..

  11. ഇവിടുന്ന് ഡിലീറ്റ് ആക്കിയ കഥകളൊക്കെ ഇടുവോ ബ്രോ

    1. ഇനിയിടുന്നതെല്ലാം ഉണ്ടാവും..

  12. സൂപ്പർ തുടക്കം
    പേജ് കുറവ് കതയുടെ ആസ്വാധനത്തെ ബാധിക്കും
    കുറഞ്ഞത് ഒരു 40 പേജെങ്കിലും പ്ലീസ്

    1. താങ്ക്സ് ബ്രോ..

      പേജിന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാം..

  13. Edda kaattu kunneee….Naan karuthi neee chsthennnuuu…..doctoroootti née onnnu theerkkuvo? Veniyum?
    Ninte ezhuth ennui ore poliyaaanu…theri oru kalayaanennu bodhyappeeuthiyath neeeyaanu ❤️
    Ithum banking 2 stories um full aaakaneee

    1. വേണിമിസ്സ് കംപ്ലീറ്റഡാണ്.. ഡോക്ടർ എഴുതുന്നുമുണ്ട്.. ഒന്ന് ബ്രൌസ് ചെയ്തു നോക്ക് മോനൂസേ..

      ഇപ്പോഴും ഓർക്കുന്നതിൽ സ്നേഹംമാത്രം..

      1. Veronnum kittiyillenkilum Doctore tharane..vallatha missing aayirunnu

        1. താങ്ക്സ് ബ്രോ..

      2. What an end to the first part. ❤️ pinne ithum doctorkuttyum vegam purthiakaney

  14. Ninte ezhuth oru rashayum illa monuse
    Ishttam mathram pinne waiting for docterutty ❤️❤️❤️

    1. താങ്ക്സ് മിസ്റ്റർ ജഗ്ഗു.. സ്നേഹംമാത്രം ഡാ..

  15. Super next part vagam

    1. thanks bro..

  16. “Eda myre nee chathille”

    ennenkilum nee thirich varumbo chodikanam ennu vecha chodyam. Enthokke und mwonusee sugham thanne.

    Alla arodaa ee chothikunne, nammale okke ariyo aavoo…..

    1. സുഖമാണ് മോനൂസേ.. അങ്ങനെയൊക്കെ ഞാൻ മറക്കോന്നു തോന്നുന്നുണ്ടോ..??

  17. “Eda myre nee chathille”

    ennenkilum nee thirich varumbo chodikanam ennu vecha chodyam. Enthokke und mwonusee sugham thanne.

    Alla arodaa ee chothikunne, nammale okke ariyo aavoo…..

  18. Entha bro modyanooo

    1. മൊടയോ..?? എനിയ്ക്കോ..??

      ഞാൻ പാവം.!

      1. കുഞ്ഞുണ്ണി

        താങ്കളുടെ എന്റെ ഡോക്റ്ററൂട്ടി എന്നെ സ്റ്റോറി കാണുന്നില്ല ഒരുപാട് ആയി നോക്കുന്നു അത് കിട്ടാൻ എന്താണ് ചെയ്യുക

        1. ഇറോട്ടിക്സും തെറിയുമില്ലാണ്ട് വായിയ്ക്കാൻ താല്പര്യമുണ്ടെങ്കിൽ മാത്രം ഗൂഗിൾ ചെയ്യുക..

          1. Agne വായികണമെങ്കിൽ enthe cheyanam

          2. Bro aa pazhaya version kittan valla maragavum indo

Leave a Reply

Your email address will not be published. Required fields are marked *