ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്] 1001

നീ പറയുമ്പോലെ ഇനിയെന്തേലുമൊക്കെ കാണിച്ച് ഇതു മുടക്കിയെന്ന് തന്നെ വിചാരിക്ക്;  അതോടെയീ പ്രശ്നം എന്നെന്നേയ്ക്കുമായി അവസാനിയ്ക്കോ..?? അങ്ങനെ തോന്നുന്നുണ്ടോ നിനക്ക്..? ? അവരുടനേ   അടുത്തതും കൊണ്ടുവരും.. അപ്പോൾ പിന്നെന്തു ചെയ്യും..?? വീണ്ടും മുടക്കുമോ..?? അങ്ങനെ എത്രവരെ പോകും..??   ഇങ്ങനെയോരോ കല്യാണം മുടങ്ങി കൊണ്ടിരിയ്ക്കുമ്പോൾ അവർക്കു ഡൗട്ട് തോന്നില്ലേ..?? അങ്ങനെ പിടിച്ചുകഴിഞ്ഞാൽ പിന്നെന്താ സംഭവിയ്ക്കുന്നതെന്ന് ഞാൻ പറയേണ്ടല്ലോ.. അതുകൊണ്ട് എന്റെ പെണ്ണിനെയങ്ങനെ കൊലയ്ക്കു കൊടുക്കാനെനിയ്ക്കു മനസ്സില്ല..!!”””_  മട്ടിലും ഭാവത്തിലും ഒരു വ്യതിയാനവും വരുത്താതെതന്നെ അത്രയുംപറയുമ്പോൾ വണ്ടി ഓഫീസ് ബിൽഡിങ്ങിന്റെ ഗേറ്റുകടന്നിരുന്നു…

 

“”…ഞാൻ നോക്കീട്ട് ഏറ്റവും ബെറ്റർ ഓപ്ഷൻ ഇതായിരിയ്ക്കും.. ഈ കല്യാണത്തിന് സമ്മതിയ്ക്കുക.. അതോടെ പിന്നെ വേറെ കല്യാണാലോചനകൾ വരുമെന്ന് പേടിയ്ക്കുകേംവേണ്ട.. അതു മുടക്കാനിട്ട് കഷ്ടപ്പെടുകേംവേണ്ട.. മാത്രവുമല്ല,  പല്ലവിയ്ക്കെപ്പോഴാണോ കൂടെവരാനുള്ള സാഹചര്യമൊക്കുന്നത് അപ്പോളവളേയുംകൊണ്ട് നാടുവിടേം ചെയ്യാം..!!”””_ വളരെ നിസാരമെന്നോണം ഞാൻ കൂട്ടിച്ചേർത്തപ്പോൾ ജൂണ ഇടയ്ക്കുകയറി… അപ്പോഴേയ്ക്കും വണ്ടി ഞാൻ ഓഫീസിന്റെ മുന്നിൽ കിതച്ചു നിന്നിരുന്നു…

 

“”…എടാ ഇതു നീ കരുതുമ്പോലെ അത്ര നിസ്സാരമല്ല… ഒരരിശം വന്നിട്ട് കിണറ്റിൽ ചാടിയാൽ പിന്നെ ഏഴരിശംവന്നൂന്നു വെച്ചാലും തിരികെക്കയറാൻ പറ്റണമെന്നില്ല… അതുകൊണ്ട് ഒരു തീരുമാനമെടുക്കുമ്പോൾ അതാലോചിച്ചു വേണമെടുക്കാൻ… സംഭവമിത് കല്യാണമാണ്,  അതു നീ വിചാരിക്കുന്നതുപോലെ കുട്ടിക്കളിയൊന്നുമല്ല… ഒരു കുരുക്ക് വീണുകഴിഞ്ഞാൽ പിന്നത് അങ്ങനെയിങ്ങനെയൊന്നും പൊട്ടിച്ചുമാറ്റാൻ പറ്റണമെന്നുമില്ല… അതുകൊണ്ടിതൊരു   ഊരാക്കുടുക്കായി നിന്റെ ജീവിതകാലം മുഴുവൻ കൂടെക്കൊണ്ടു നടക്കാൻ ഞാൻ സമ്മതിയ്ക്കുകേമില്ല..!!”””_  പറഞ്ഞുകൊണ്ടവൾ ഡോറ് തള്ളിത്തുറന്നു പുറത്തിറങ്ങി സെക്യൂരിറ്റിയേയും കടന്ന് ആൽഫാഗ്രൂപ്പ്സെന്ന് പച്ചയിൽ വെള്ള അക്ഷരത്തിലെഴുതി ബോർഡ് സ്ഥാപിച്ചിരുന്ന ബിൽഡിങ്ങിന്റെ എൻട്രൻസിലേയ്ക്കു കയറി…

 

ഉടനെ ചാടിപ്പുറത്തിറങ്ങിയ ഞാൻ വണ്ടിയുടെ കീ സെക്യൂരിറ്റിയുടെ കയ്യിൽകൊടുത്തിട്ട് അവളുടെ പിന്നാലേയോടുകയായിരുന്നു.. കൂട്ടത്തിൽ,

 

“”…എന്നാരുപറഞ്ഞു..??  നീ സമ്മതിയ്ക്കും.! നീയെന്റെ കൂടെനിൽക്കും.! ഈ കല്യാണം നമ്മൾ നടത്തുകേം ചെയ്യും.! എനിയ്ക്കുവേണ്ടി… എനിക്കുവേണ്ടി നീയിതു ചെയ്യും..!!”””_  എന്നുകൂടി വിളിച്ചുപറയുമ്പോൾ പലതും തീരുമാനിച്ചുറപ്പിച്ച ഭാവമായിരുന്നു എനിയ്ക്ക്…

 

…തുടരും.!

 

❤️അർജ്ജുൻ ദേവ്❤️

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

130 Comments

Add a Comment
  1. ഇതിൻ്റെ സിമിലാർ സ്റ്റോറി യുടെ പേര് ആർക്കെങ്കിലും കിട്ടിയോ? ഒന്ന് പറഞ്ഞു തരാമോ

  2. ഇതിൻ്റെ സിമിലാർ സ്റ്റോറി ആർക്കെങ്കിലും കിട്ടിയോ?കിട്ടിയെങ്കിൽ പേര് ഒന്ന് പറയാമോ

  3. ഈ കഥയുടെ ബാക്കിയെഴുതാൻ കുറച്ചധികം സമയം വേണ്ടിവരും… തുടക്കംമുതൽ ഒന്നിൽനിന്നും പ്ലാൻചെയ്താലേ എഴുത്തുനടക്കൂ… അതിനുവേണ്ടി മെനക്കെട്ടിരിയ്ക്കാൻ തല്ക്കാലം സമയമില്ലാത്തതിനാലാണ് സമയംചോദിച്ചത്…

    ബുദ്ധിമുട്ടുണ്ടാക്കിയതിൽ ക്ഷമിയ്ക്കുക.!

    സ്നേഹത്തോടെ,

    _Arjundev

    1. Bro katha adipoli ayittund bhaki epol varum??

  4. ഇവൻ പിന്നേം എല്ലാവരെയും പറ്റിച്ചു …നോക്കി ഇരിക്കുന്നവർ മണ്ടന്മാർ

  5. What are the other site

  6. പിന്നെ,2 കൊല്ലം മുൻപ് ഒറ്റ പാർട്ട്‌ മാത്രം അപ്‌ലോഡ് ചെയ്ത് മുങ്ങിയവന്മാർ ഒണ്ട്.. ഈ പുള്ളി ഇപ്പൊ ഒരു മാസം അല്ലെ ആവുന്നുള്ളു… സമയം ആവുമ്പോൾ വന്നോളൂമായിരിക്കും.. പ്രഷർ ചെലുത്തി എഴുതിച്ചു പേജ് കുറയിക്കുന്നതിലും നല്ലത് ടൈം ഗ്യാപ് എടുത്ത് എഴുതുന്നതാണ്.. ന്തേലും അപ്ഡേറ്റഡ് ഒണ്ടേൽ അറിയിക്കാനും മടി കാണിക്കാണ്ട് ഇരുന്നാൽ മതി.. പുള്ളി സമയം ആവുമ്പോൾ വരുമായിരിക്കും ??‍♂️?

    1. ആളെ വേണ്ടത്ര പരിചയം ഇല്ലാന്ന് തോന്നുന്നു

      1. അതെ 😂 poyitt ippo 4 years kaynju aaanu kanunne😂

      2. അതെ 😂 പോയിട്ട്ഇപ്പൊ 4 years കയിഞ്ഞു ആണ് കാണുന്നെ 😂

  7. ഇതിൻ്റ ബാക്കി എവിടെ , നിർത്തി പോയത് അണോ?

    ഇതിപോ ഇതുപോലെ കൊറേ ഉണ്ട്, പകുതിക്ക് വെച്ച നിർത്തിയിട്ട് പോവുന്നത് , totally disappointed

Leave a Reply

Your email address will not be published. Required fields are marked *