എന്നാലെ നീ ഏട്ടന്റെ വീട്ടിലേക്കുവാ പിന്നെ നീ വരുമ്പോൾ ഞങ്ങളുണ്ട് അലമാരിയിൽ ഒരു മഞ്ഞ കവർ ഇരിപ്പുണ്ട് അതുംകൂടി എടുത്തോ പിന്നെ ടാ സ്കോച്ചാണ് ചില്ലുകുപ്പിയാണ് സൂക്ഷിച്ചു കൊണ്ടുവരണേ? ഞാൻ നോക്കി കൊണ്ടുവരാം മാമ്മാ പിന്നെ അതിന്റെ താക്കോൽ എവിടെയാ ? അതു നീ അനിതയോട് (എന്റെ രണ്ടാമത്തെ മാമ്മി ) ചോദിച്ചാൽ മതി അവളുടെ കൈയിലുണ്ട്. ശെരി മാമ്മ ഞാൻ ഇപ്പോൾ എത്താം.
ഫോൺ കട്ടാക്കി ഞാൻ താഴേക്ക് ഇറങ്ങി മാമ്മി ഹാളിലുണ്ടായിരുന്നു. മാമി മാമ്മൻ വിളിച്ചിരുന്നു അലമാരിയിൽ നിന്നും മഞ്ഞകവർ എടുത്തുതരാൻ പറഞ്ഞു. മാമ്മി താക്കോൽ എടുത്തുതന്നിട്ട് പറഞ്ഞു മഞ്ഞയോ പച്ചയോ ഏതാന്നുവെച്ചാൽ എടുത്തോ?. ഞാൻ താക്കോൽ വാങ്ങി മുറിയിലേക്ക് ചെല്ലുമ്പോൾ പൂജയും അനിയത്തിമാരും ഡോർ അകത്തുനിന്നു പൂട്ടി സ്ഥിരം കലാപരിപാടിയാണ് ഞാൻ ഡോറിൽ മുട്ടി ഡോർ തുറക്കുന്നില്ല വീണ്ടും മുട്ടി തുറക്കുന്നില്ല എനിക്ക് കലി വന്നപ്പോൾ ഞാൻ പട പട ഡോറിൽ അടിച്ചു അപ്പോൾ പൂജ ഡോർ തുറന്നു ചോദിച്ചു ദേഷ്യത്തിൽ ചോദിച്ചു എന്താ? അതു കേട്ടപ്പോൾ എനിക്ക് പൊളിഞ്ഞു നിങ്ങൾക്ക് ചെവി കേൾക്കില്ലേ എത്രവട്ടം മുട്ടണം ഡോറിൽ ഞാൻ കുറച്ചു ദേഷ്യത്തിലാണ് ചോദിച്ചത് അതു കണ്ടപ്പോൾ പൂജ ഒന്നും മിണ്ടാതെ നിന്നു വഴിയിൽ നിന്നു മാറിക്കെ എനിക്ക് അകത്തേക്ക് കയറണം. അവൾ ഒന്നും മിണ്ടാതെ മാറി നിന്നു ഞാൻ അകത്തേക്ക് കയറി അലമാര തുറന്നു കവർ എടുത്തു അലമാരപൂട്ടി ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് ആര്യ ചേച്ചി അവിടെ ഇരിക്കുന്നത് കണ്ടത് ഞാൻ ചേച്ചിയെ മൈൻഡ് ചെയ്തില്ല പൂജയെ നോക്കുമ്പോൾ അവൾ മുഖം വീർപ്പിച്ചു അവിടെ നിൽക്കുന്നു അതും ഞാൻ നോക്കാൻ പോയില്ല ഞാൻ മുറിയിൽ നിന്നിറങ്ങി താക്കോലും മാമ്മിയെ ഏൽപിച്ചു

Bro next part eppo varum….