വേറെ ഒന്നു രണ്ടു സ്ഥലത്തുകൂടി ഞങ്ങൾ പോയി ഏകദേശം ഒരു രണ്ടുമണി കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിലേക്കെത്തി.
അവിടെ എത്തിയപ്പോൾ ആര്യ ചേച്ചിയെ അവിടെ കണ്ടില്ല ഞാനും മാമ്മിയും കഴിക്കാനിരുന്നു ചേച്ചിയെ കാണാത്തകൊണ്ട് ഞാൻ അമ്മോയോട് ചോദിച്ചു അമ്മേ ആര്യ ചേച്ചിയെവിടെ? അവരു പോയടാ കുറച്ചു മുമ്പ് ഇവിടുന്നു എല്ലാവരോടും യാത്ര പറഞ്ഞുപോയി ഇനി ഏട്ടന്റെ വീട്ടിന്നു റെഡിയായി നേരെ പോകും. ചേച്ചിയും ഏട്ടനും അവരെ യാത്രയാക്കാൻ പോയി. ആ പെണ്ണിനാണെ പോകാൻ ഒരു ഇഷ്ടവും ഇല്ലായിരുന്നു സതീശൻ ചേട്ടനും ശോഭ ചേച്ചിയും അവളെ പിടിച്ചു വലിച്ചാ കൊണ്ടുപോയെ അമ്മ പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി അമ്മയുടെ ആ വാക്കിൽ എന്റെ ഹൃദയമാണ് തകർന്നത് എന്റെ പ്രിയപ്പെട്ടവൾ എന്നോട് ഒരു വാക്കുപോലും പറയാതെ പോയികളഞ്ഞു നല്ലതു പോലെ വിശന്നുവന്ന എന്റെ വിശപ്പ് ഏതോ വഴിക്കുപോയി തൊണ്ടയിൽ നിന്നും ഇറക്കിയ ചോർ അവിടെതന്നെ നിക്കുന്നു താഴോട്ട് ഇറങ്ങുന്നില്ല. ടാ നീ എന്താ സ്വപ്നം കാണുവാണോ? മാമ്മിയുടെ ചോദ്യം കേട്ടാണ് ഞാൻ എന്റെ ചിന്തയിൽ നിന്നും ഉണർന്നത്
എന്താ മാമ്മി? ആനയെ തിന്നാനുള്ള വിശപ്പുണ്ടെന്നു പറഞ്ഞു ഇരുന്നതാണല്ലോ നീ പിന്നെ എന്താ ഇപ്പോൾ ഒന്നും കഴിക്കാതെ?. ഒന്നുല്ല മാമ്മി എനിക്കുമതി. ടാ അതെന്താ നീ കഴിച്ചേ? ഞാൻ പെട്ടന്ന് അവിടുന്ന് എണിറ്റു കൈ കഴുകി നേരെ ടെറസിലേക്കുപോയി. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ചേച്ചി എന്നോട് ഒരു വാക്കുപോലും പറയാതെ പോയല്ലോ എന്റെ സങ്കടം അണപൊട്ടി എന്റെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകി കുറേ നേരം ഞാൻ അവിടെയിരുന്നു മാമ്മി എന്നെ വിളിക്കുമ്പോഴാണ് ഞാൻ താഴേക്ക് പോകുന്നത് ടാ നമുക്ക് വീട്ടിൽ പോയി ഡ്രെസ്സ് മാറി വരാം ഞാൻ വീണ്ടും വണ്ടിയെടുത്തു മാമ്മി എന്തൊക്കെയോ പറയുന്നു അതിനെന്തെക്കെയോ മറുപടി ഞാൻ തിരിച്ചും പറഞ്ഞു എന്റെ മനസ്സ് അവിടെയെങ്ങും അല്ലായിരുന്നു ഒന്നിലും എനിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല ഞങ്ങൾ തറവാട്ടിലേക്കെത്തി മാമ്മി മുറിയിൽ കയറി കതകടച്ചു ഞാൻ അവിടെ സോഫയിൽ തന്നെയിരുന്നു മാമ്മി ഡ്രെസ്സ് മാറി വന്നിട്ടും ഞാൻ അവിടെ തന്നെയിരുന്നു “നന്ദു ടാ എന്താ സ്വപ്നം കാണുവാണോ നീ? നിനക്ക് എന്താ പറ്റിയെ? ഒന്നുല്ല മാമ്മി ഒരു തല വേദന പോലെ എനിക്കൊന്നു കിടക്കണം ഞാൻ ഹാളിലെ സോഫയിൽ കിടന്നു.

Bro next part eppo varum….