വലിയമ്മാവൻ ആണ്. ഹലോ മോനേ നന്ദു നീ എവിടെയാ??? ഞാൻ മാമ്മന്റെ വീട്ടിൽ ഉണ്ട് ചുമ്മാ ഒന്ന് കിടന്നതാ ഉറങ്ങിപ്പോയി മാമ്മാ. ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട് വരാം. അതെ മോനേ നിനക്ക് എന്തെങ്കിലും വയ്യായ്ക ഉണ്ടോ?? വയ്യെങ്കിൽ നീ ഇങ്ങോട്ട് വരണ്ട അവിടെ കിടന്നോ മോനേ.ഏയ് എനിക്ക് ഒരു കുഴപ്പവുമില്ല മാമ്മാ ഞാൻ ദേ ഇറങ്ങുവാ. ഞാൻ ഫോൺ കട്ടാക്കി മാറ്റി വെച്ചു കുറച്ചു നേരംക്കൂടി അവിടെ കിടന്നു സമയം നോക്കുമ്പോൾ പന്ത്രണ്ടുമണി ഞാൻ മെല്ലെ എഴുന്നേറ്റു മുഖം കഴുകി പുറത്തേക്കിറങ്ങുമ്പോൾ ശ്രീജമാമ്മിയും ആര്യ ചേച്ചിയും വരുന്നു അവരുടെ വരവിൽ എന്തോ പന്തിക്കേടുണ്ട്.
എന്താ മാമ്മി?? നീ ഒന്ന് അകത്തേക്ക് കേറിക്കെ. മാമ്മി അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ആദിയായി പുല്ല് ഇനി എന്തെങ്കിലും മാമ്മി അറിഞ്ഞു കാണുവോ?? മാമ്മി എന്റെ കൈയിൽ പിടിച്ചു അകത്തേക്ക് കയറി.
സത്യം പറയണം നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ നന്ദു? ഞാൻ പറഞ്ഞു ഇല്ല.
പിന്നെ നീ എന്തിനാ ഇവിടെ വന്നു കിടന്നേ?
ഞാൻ ഫോൺ നോക്കാൻ വന്നതാ മാമ്മി
അങ്ങനെ നോക്കി ഇവിടെ കിടന്നു ഞാൻ ഉറങ്ങിപ്പോയതാ അല്ലാതെ എനിക്കൊന്നുമില്ല. മാമ്മി എന്റെ ഷർട്ട് ഊരി എന്നോട് തിരിഞ്ഞു നിക്കാൻ പറഞ്ഞു. എന്റെ പുറത്ത് ഞെക്കി നോക്കി വേദനയുണ്ടോ നിനക്ക്? സത്യം പറയണം?
ഞാൻ പറഞ്ഞു എനിക്കൊന്നുമില്ല മാമ്മി ഞാൻ വെറുതെ കിടന്നതാ. മ്മ് ശെരി എന്നാൽ വാ നമുക്ക് അങ്ങോട്ട് പോകാം.

Bro next part eppo varum….