ഞാൻ ഷർട്ട് എടുത്തിട്ടു ഞങ്ങൾ വീട്ടിലേക്ക് നടന്നു. പോകുന്നവഴി ഞാൻ ചോദിച്ചു അല്ല നിങ്ങൾ എങ്ങനെയറിഞ്ഞു ഞാൻ ഇവിടെയുണ്ടെന്ന്???. ഞാൻ പറഞ്ഞിട്ടാ നിന്നെ വല്യേട്ടൻ വിളിച്ചത് നിന്റെ നമ്പർ വേറാരുടെയും കൈയിൽ ഇല്ലല്ലോ. പിന്നെ നീ അങ്ങേരോട് പോയി കോർത്തോ?? ഏയ് ഇല്ല എന്താ മാമ്മി?? ഒന്നുല്ല ഞാൻ വെറുതെ ചോദിച്ചതാ ഞങ്ങൾ നടന്നു വീട്ടിലേക്കെത്തി
ഞങ്ങൾ എത്തുമ്പോഴേക്കും ഫങ്ക്ഷൻ തുടങ്ങാറായിരുന്നു എന്നെ കണ്ട വലിയമ്മാവൻ പറഞ്ഞു അതെ മോനേ വയ്യെങ്കിൽ അകത്തുപ്പോയിരുന്നോ ഞങ്ങൾ നോക്കിക്കോളാം. എനിക്ക് കുഴപ്പമൊന്നുമില്ല മാമ്മ ഞാൻ റെഡി.
പിന്നെ എല്ലാം പെട്ടന്നായിരുന്നു ആളുകൾ വരുന്നു ഭക്ഷണം കഴിക്കുന്നു ഞങ്ങൾ എല്ലാവരും തകർത്തു വിളമ്പുന്നു ഇതിന്റെ ഇടയ്ക്ക് എന്നെ പണ്ട് എടുത്തുകൊണ്ട് നടന്നതാണെന്ന് പറഞ്ഞ് അമ്മ ആരെയൊക്കെയോ കൊണ്ടുവന്നു എന്നെ പരിചയപ്പെടുത്തി അവരൊക്കെ എനിക്ക് മുന്നും നാലും മാസം പ്രായമുള്ളപ്പോൾ എടുത്തുക്കൊണ്ട് നടന്നതാണെന്ന് അതിന്റെ കൂടെ ഒരു കൊണച്ചചോദ്യവും അതൊക്കെ നിനക്ക് ഓർമ്മയുണ്ടോ നന്ദു?
പിന്നെ മൂന്നാം മാസമല്ലേ എനിക്ക് നല്ല ഓർമയുണ്ടെന്നരീതിയിൽ ചിരിച്ചു കാണിച്ചു. പിന്നെ ഒരു കൊച്ചിന് ഏറ്റവും കൂടുതൽ ഓർമ്മയുണ്ടാവുന്ന സമയമാണല്ലോ മുന്നും നാലു മാസം ഇവിടെ കഴിഞ്ഞദിവസം കണ്ട ആളെ ഓർമയില്ല പിന്നെയല്ലേ മുന്നാം മാസം.

Bro next part eppo varum….