ഒരേ വഴിയിലെ യാത്രക്കാർ
Ore Vazhiyile Yaathrakkar | Author : Puthiya Mukham
ഉറക്കം ഉണർന്നപ്പോൾ flight ലാൻഡിംഗ് നു സമയമായിരുന്നു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും പ്രവാസത്തിലേക്ക് എന്തൊക്കെയോ നഷ്ടപെട്ട പോലെ ഒരു തോന്നൽ……..
ഞാൻ ആമിർ വയസ്സ് 32 UAE ലെ ഒരു പ്രമുഖ advertising കമ്പനിയിൽ വർക്ക് ചെയ്യുന്നു. നാട്ടിൽ അങ്ങനെ പറയത്തക്കവണ്ണം ആരുമില്ല.
ആകെയുള്ള ബന്ധം എന്ന് പറയാൻ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ആളുകൾ ഉൾകൊള്ളുന്ന ഒരു വാട്സാപ്പ് കൂട്ടായ്മ മാത്രമാണ്.
ഈ ഗ്രൂപ്പിലെ റോഷൻ,ജിതിൻ,ഇല്യാസ് എന്നിങ്ങനെ കുറച്ചു പേരുമായി നല്ലൊരു സൗഹൃദം എനിക്കുണ്ട്. ഈ ഗ്രൂപ്പ് മെംബേർസ് മുൻകയ്യെടുത്തുകൊണ്ട് എറണാകുളം ജില്ലയിൽ വെച്ച് ഒരു മീറ്റ് അപ്പ് സങ്കടിപ്പിക്കുന്നുണ്ട്.
സാമ്പത്തികമായി അതിലേക്ക് contribution ചെയ്തിരുന്നു പക്ഷെ നേരിട്ട് പങ്കെടുക്കാൻ മനസ്സിൽപോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷെ കഴിഞ്ഞ ദിവസം, കമ്പനി എന്നെ ഏല്പിച്ചിരുന്ന ഒരു വലിയ പ്രൊജക്റ്റ് ന്റെ റിസൾട്ട് വരുകയും success ആവുകയും ചെയ്തു
അതിന്റെ സന്തോഷത്തിനു എന്ത് വീണെങ്കിലും ചോദിച്ചോളൂ എന്ന എംഡി യുടെ ചോദ്യത്തിന് 15 days leave എന്ന എന്റെ മറുപടി അദ്ദേഹത്തെ അത്ഭുദപ്പെടുത്തിയിട്ടുണ്ടാവണം .
കഴിഞ്ഞ ഏഴു വർഷത്തിൽ ഒരിക്കൽ പോലും leave എടുക്കാത്ത എനിക്ക് അദ്ദേഹം സന്തോഷത്തോടെ leave അനുവദിച്ചു.പക്ഷെ ഞാൻ പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വിവരം ഗ്രൂപ്പിൽ ആരെയും അറിയിച്ചില്ല.എല്ലാർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു.എല്ലാർക്കും ചെറിയ സമ്മാനങ്ങളും വാങ്ങിച്ചു നേരെ നാട്ടിൽ പോയി.
