‘ദൈവമേ, എന്തായിത്? ഈ ഒരു സന്തോഷം കൂടി തട്ടി തെറിപ്പിച്ചിട്ട് എന്തിനാണ് ഇവിടെ നീ നോവ് പാകിയത്?’
ജ്യോതി പതിയെ രാജിയുടെ അടുത്തേക്ക് നീങ്ങി. അവളുടെ തലയില്‍ വലതുകൈ കൊണ്ട് തലോടി. അവൾ തലപൊന്തിച്ച് ജ്യോതിയുടെ കണ്ണില്‍ നോക്കി.
‘എന്ത് പറയണം?’ അവൾക്കറിയില്ലായിരുന്നു. അവൾ രാജിയുടെ തലയില്‍ തലോടിക്കൊണ്ടിരുന്നു. ജനൽച്ചില്ല കടന്നെത്തിയ ഒരു വെയിൽത്തുണ്ട് രാജിയുടെ കഴുത്തിൽ മിന്നു ചാർത്തിയിരിക്കുന്നു. അതിന് തൊട്ടുതാഴെ രാജിയുടെ ഇടത്തേ മാറിന് മുകളിലായി ജ്യോതി ആദ്യമായി അത് കണ്ടു, കടും തവിട്ടു നിറത്തിൽ ഒരു പുള്ളി! ഇത്രയും കാലത്തിടക്ക് താനത് കണ്ടില്ലല്ലോയെന്ന് ജ്യോതി അത്ഭുതപ്പെട്ടു. എവിടെയാണ് ഇത്രനാളും രാജി ആ ബിന്ദു ഒളിപ്പിച്ചു വച്ചത്? ജ്യോതിക്ക് താന്‍ ആ ഒരു ബിന്ദുവിലേക്ക് ആഴ്ന്ന് പോകുന്നതായി തോന്നി. ഇടക്കെപ്പോഴോ കണ്ണ് ഒന്ന് തെന്നി രാജിയുടെ മുഖത്തേക്ക് മടങ്ങിയെത്തി.
“സാരല്ല്യ. പോട്ടെ.” ജ്യോതി യാന്ത്രികമായി പറഞ്ഞു.
രാജിയുടെ മുഖത്ത് വീണ്ടും ഒരു പുഞ്ചിരി വിടർന്നു. അവൾ കണ്ണുകൾ തുടച്ചുകൊണ്ട് എഴുന്നേറ്റു. ജ്യോതി ഒട്ടും പ്രതീക്ഷിക്കാതെ നിൽക്കുമ്പോൾ രാജി അവളെ കെട്ടിപ്പിടിച്ചു. ഒന്ന് ഞെട്ടി നിൽക്കുകയായിരുന്ന ജ്യോതിയെ പിന്നേയും ഞെട്ടിച്ചുകൊണ്ട് രാജി അവളുടെ വലത്തേ കവിളിൽ ഒരു ഉമ്മ വച്ചു. മൂന്ന് ദിവസമായി വീർത്തു നിന്നിരുന്ന ഒരു മുഖക്കുരുവിലാണ് ആ ചുണ്ടുകൾ അമർന്നത്. വല്ലാതെ വേദനിച്ചു. വേദനക്കും ഒരു സുഖമുണ്ടെന്ന് അപ്പോള്‍ ജ്യോതിക്ക് തോന്നി. ആദ്യമായാണ് രാജിയുടെ ഉമ്മ ജ്യോതിക്ക് കിട്ടുന്നത്. അച്ഛനും അമ്മക്കും മറ്റുള്ളവർക്കുമെല്ലാം രാജി ഉമ്മകൾ കൊടുക്കുന്നത് ഇത്രയും കാലം വെറും പ്രഹസനമായാണ് ജ്യോതിക്ക് തോന്നിയിരുന്നത്. പക്ഷേ ഇത്….! ചുണ്ടുകൾ കവിളിൽ നിന്നടർത്തി രാജി പറഞ്ഞു, “താങ്ക്യൂ”. പിന്നെ ഒരു ടർക്കിയുമെടുത്ത് ബാത്ത് റൂമിൽ കയറി. കറങ്ങുന്ന ഫാനിന്റെ ഞരക്കത്തിനും മുകളില്‍ തന്റെ ഹൃദയമിടിക്കുന്ന ശബ്ദം കേൾക്കുന്നതായി ജ്യോതിക്ക് തോന്നി. പിന്നെ ഒരു പുഞ്ചിരിയിലേക്ക് അവൾ സമരസപ്പെട്ടു.
അടുക്കളയിലേക്ക് പോയി ചായ വെക്കുന്ന തിരക്കിലേക്ക് ജ്യോതി കടന്നു. അഞ്ചര മണിയാകുമ്പോൾ അമ്മ ജോലി കഴിഞ്ഞെത്തും. ആറ് ആറരയ്ക്ക് അച്ഛനും. അവർ വരുന്നതിന് മുന്നേ ചായ വെക്കണം, അകവും മുറ്റവും അടിച്ചുവാരണം, പാത്രം കഴുകണം. പണികൾ കുറെയുണ്ട്. എല്ലാം രണ്ടു പേരും കൂടി പരാതിയൊന്നുമില്ലാതെ എന്നും തീർക്കും. എല്ലാം കഴിഞ്ഞ് അച്ഛനും അമ്മയും വന്നാല്‍ എല്ലാവരും കൂടിയിരുന്ന് ചായ കുടിക്കും. അന്നേരത്ത അവരുടെ സംസാരങ്ങളെ ജ്യോതി പാടെ അവഗണിക്കുകയാണ് പതിവ്. അവരാരും അവളോടും പ്രത്യേകിച്ചൊന്നും ചോദിച്ച് ബുദ്ധിമുട്ടിക്കാറില്ല. അതിന് ശേഷം അവര്‍ പഠിക്കാനിരിക്കും. പിന്നെ അത്താഴം. അതും കഴിഞ്ഞ് ഉറക്കത്തിലേക്ക് പോകുന്നതിന് മുന്നേ കുറച്ച് നേരം ചിലപ്പോഴൊക്കെ ജ്യോതി തന്റെ കവിതകൾ എഴുതുന്നതിലേക്ക് കടക്കാറുണ്ട്. അവൾ തന്റെ മനസ്സ് തുറക്കുന്നത് കവിതകളിലായിരുന്നു. ഇന്നും അവൾക്ക് എന്തെങ്കിലും എഴുതണമെന്നുണ്ടായിരുന്നു. പക്ഷേ കഴിയുന്നില്ല. പിന്നെ ഡയറി അടച്ചുവച്ച് അവളും ഉറങ്ങാന്‍ കിടന്നു. അപ്പുറത്തെ കട്ടിലില്‍ രാജി അപ്പോഴേക്കും മൂടിപ്പുതച്ച് ഉറക്കത്തിലായിരുന്നു. ജ്യോതിയും പതിയെ മയങ്ങി.
അടിപൊളി.. അനന്തമായ സാധ്യതകൾ ഒളിപ്പിച്ചു വെച്ച വരികൾ..
Beautiful story. (I accidentally posted a reply, instead of a comment, earlier.)
പുതിയ കഥാതന്തു..
നല്ല തുടക്കം..
ജ്യോതിയെ ലെസ്ബിയൻ ആക്കരുത്… പ്ലീസ്..
ഒരു രക്ഷയുമില്ല. ഈ ഒരു theme മനസ്സില്‍ കണ്ട് എഴുതിയതാണ്. ഇത്തരത്തില്‍ കഥകളൊന്നും വന്ന് കണ്ടിട്ടില്ലാത്തത് കൊണ്ട് തിരഞ്ഞെടുത്തതാണ്. അടുത്തത് straight story ആക്കാന്‍ ശ്രമിക്കാം.
സൂപ്പർ സ്റ്റോറി
നല്ല എഴുത്ത്
Thank you
മനോഹരമായ കഥ. സാഹിത്യവാസനയുള്ളവർ എഴുതിയാൽ ഇങ്ങനെയിരിക്കും. ഓൾ ദി ബെസ്റ്റ്.
മനോഹരം ????
A beautiful flow of writing made me into this one. Great work keep coming
Thank you
പ്രിയപ്പെട്ട ഹരി, തുടക്കം ഗംഭീരമായിട്ടുണ്ട്. നല്ല ഒഴുക്കോടെയുള്ള അവതരണം, ഭംഗിയുള്ള ഭാഷ, അടുത്ത ഭാഗത്തിനായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന കഥ. ഭാവുകങ്ങള്‍ സുഹൃത്തെ.
Thank you
നല്ല ഒഴുക്കോടുള്ള എഴുത്ത്, ഇതു ലെസ്ബിയൻ ആണോ പൊതുവെ ലെസ്ബിയൻ വായിക്കാറില്ല പക്ഷെ ഇ കഥ എന്തോ പിടിച്ചിരുത്തുന്നു, താമസിയാതെ അടുത്ത പാർട്ടും തരുമെന്ന് വിശ്വസിക്കുന്നു പിന്നെ പേജ് കൂടുതൽ ഉണ്ടെങ്കിൽ വായിക്കാൻ ഒരു സന്തോഷം
Thank you
Nice…ithinte adutha bagam vegam undavumennu karuthunnu
അടുത്ത ഭാഗം വന്നിട്ടുണ്ട്. Thank you
Super
ചേച്ചിയും അനിയത്തിയും മാനസികമായി അടുക്കാനുള്ള ഒരു നിമിത്തമായി ആ ഫിംഗറിംഗ് എന്ന് തോന്നുന്നു. ഇതിന്റെ തുടർ ഭാഗങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നു.
അടുത്ത ഭാഗം വന്നിട്ടുണ്ട്. Thank you