ഒരേയൊരാൾ 2 [ഹരി] 177

” രണ്ടെണ്ണം! ” രാജി തിരുത്തിപ്പറഞ്ഞിട്ട് എല്ലാവരെയും നോക്കി ഇളിച്ചുകാണിച്ചു. അവളുടെ കൊന്ത്രൻപല്ലുകൾക്കിടയിൽ ഒരു കടുകുമണി… ജ്യോതി അതൊരു കൗതുകത്തോടെ നോക്കി. തവിട്ടു പുള്ളിയിലേക്ക് അവൾ കണ്ണുകൾ നീട്ടി. ചുരിദാറിന്റെ ഷാൾ… ശ്ശെ!!

ബസ്സില്‍ ഒന്നിച്ചിരുന്നപ്പോഴും ഇരുവരും ഒന്നും പറഞ്ഞില്ല. നടക്കുമ്പോഴും… ജ്യോതിക്ക് അതിലെന്തോ നിരാശ തോന്നി. തന്റെ ലോകം മുഴുവന്‍ പിടിച്ചുകുലുക്കിയ ഒന്നാണ് ഇന്നലെ നടന്നത്. അത് രാജിക്ക് ഇത്രമാത്രം നിസ്സാരമാണെന്നത് ജ്യോതിക്ക് ഒരല്പം ഇൻസൾട്ടിങ്ങായിപ്പോലും തോന്നി. അതിന്റെ മൂകതയും പേറിയാണ് അവൾ ക്ലാസിലിരുന്നത് മുഴുവന്‍. മടുപ്പ്. കൂട്ടുകാര്‍ ചുറ്റുമിരുന്ന് വർത്തമാനം പറയുന്നുണ്ട്. അവരോട് ഒന്ന് പറഞ്ഞു നോക്കിയാലോ?

“ടീ…” ജ്യോതി ഫൈസയെ വിളിച്ചു. “ന്താടീ?” ഫൈസ ചോദിച്ചു. “ഞാന്‍… ഇന്നലെ ഫസ്റ്റ് ടൈമായിട്ട് ചെയ്തു…” ജ്യോതി അവളുടെ കണ്ണിൽ നോക്കാന്‍ കുറെ പാടുപെട്ടു.

ഫൈസ ചെറുതായൊന്ന് ചിരിച്ചു. “എങ്ങനെയിണ്ടായിരുന്നു? രസമല്ലേ..?!!” “മ്… ആകെ അങ്ങ് വിറച്ചുപോയി!” “ആ… ഫസ്റ്റ് ഒക്കെ അങ്ങനെയാ. പിന്നെ പിന്നെ ആ ഒരു എഫക്റ്റ് കിട്ടില്ല. എന്നാലും വീണ്ടും ചെയ്യാന്‍ തോന്നും. ” അത്രയും പറഞ്ഞ് ഫൈസ മറ്റ് സംസാരങ്ങളിലേക്ക് കടന്നു. രഹസ്യമായി സൗമ്യയോടും ലീനയോടും ജ്യോതിയുടെ വിശേഷം ഫൈസ പറയുന്നത് ജ്യോതി കണ്ടു. അവരും പക്ഷേ ഒന്ന് നോക്കി ചിരിച്ചതു മാത്രമേയുള്ളൂ. ഇത് ഇത്രയും സാധാരണമാണെന്നത് ജ്യോതിക്ക് വല്ലാത്തൊരു ആശ്ചര്യമായിരുന്നു. ശീലമായി കഴിയുമ്പോള്‍ തനിക്കും ഇങ്ങനെ ആകുമെന്ന് അവൾ ആശ്വസിച്ചു.

അവരെന്തോ തമാശ പറഞ്ഞു ചിരിക്കുകയാണ്. സൗമ്യയാണ് എന്തോ പറഞ്ഞത്. ഫൈസ കുലുങ്ങി കുലുങ്ങി ചിരിക്കുന്നു. അതിനിടയിൽ അവളുടെ ഇടതുകൈ ജ്യോതിയുടെ തുടക്ക് മുകളിൽ വയ്ക്കപ്പെട്ടു. ജ്യോതിയുടെ ഉള്ളില്‍ ഒരു മിന്നലടിച്ചതുപോലെ തോന്നി. തന്റെ കൈ കൂട്ടുകാരിയുടെ തുടയിലെത്തിയത് ഫൈസ അറിഞ്ഞിട്ടില്ല. അവൾ അനൈശ്ചികമായി ആ തുടയും കുലുക്കി ചിരിക്കുകയാണ്…

ജ്യോതി ഒരു ദീർഘനിശ്വാസത്തിനൊടുവിൽ ഇത്തിരി ഉമിനീര് മിടയിറക്കി. അവൾ ഫൈസയുടെ കയ്യിലേക്ക് നോക്കി. വെളുത്തു നീണ്ട വിരലുകൾ. അതില്‍ ഒരു കല്ലുവച്ച മോതിരം. പിന്നെ മങ്ങി മാഞ്ഞു തുടങ്ങിയ മൈലാഞ്ചിയുടെ ഓർമ്മകൾ.

അവൾ പതിയെ ആ കൈ തന്റെ വലതു കൈ കൊണ്ട് കോർത്തു പിടിച്ച് തുടയിൽ നിന്നും എടുത്തു മാറ്റി. തള്ളവിരലുകൊണ്ട് അവൾ ആ മോതിരത്തിലെ ഇത്തിരിപ്പോന്ന കല്ല് തഴുകി കൊണ്ടിരുന്നു. ഇടക്ക് ഫൈസ ഒന്ന് നോക്കി. ചിരിച്ചു. അവളും ചിരിച്ചു.

The Author

10 Comments

Add a Comment
  1. മനോഹരം ?????

  2. വാത്സ്യായനൻ

    നല്ല കഥ. ഇപ്പോഴത്തെ പേസ് കറക്റ്റ് ആണ്, പേജ് കൂട്ടാൻ വേണ്ടി വലിച്ചു നീട്ടണമെന്നില്ല. ജ്യോതിയും രാജിയും ഒന്നിക്കുന്നത് കാത്തിരിക്കുന്നു.

  3. ശ്രമിക്കാം.

  4. നല്ല കഥയാണ്, പേജ് കൂടുതൽ എഴുതാൻ ശ്രമിക്കൂ

    1. ശ്രമിക്കാം.

  5. Nice….nalla theme

  6. Story nallathanu page kooduthal undengil kollamayirunnu anyway good

Leave a Reply

Your email address will not be published. Required fields are marked *