ഒരേയൊരാൾ 2 [ഹരി] 177

“തലയെന്താ ചെയ്യുന്നേ? ഞൊറിഞ്ഞ് കുത്തുന്നോ? അതോ ഇങ്ങനെ ഫ്രീയായിട്ടിടണോ?” തന്റെ സാരിത്തലപ്പ് കാണിച്ച് രാജി ചോദിച്ചു.

“ഞൊറിഞ്ഞ് കുത്താം”

“ഓക്കേ.”

എവിടെയൊക്കെയോ സൂചികൾ കയറി. എവിടെയൊക്കെയോ ഇടക്കിടക്ക് രാജിയുടെ വിരലുകൾ സ്പർശിക്കുകയും ചെയ്തു. രാജിയുടെ ബ്ലൗസിനേക്കാൾ അല്പം കൂടി കഴുത്ത് ഇറക്കി വെട്ടിയതാണ് ജ്യോതിയുടേത്. അവളുടെ മുലച്ചാലിലേക്ക് സ്വർണ്ണത്തിന്റെ നൂലുമാലയിലെ ലോക്കറ്റ് ഇറങ്ങി പോകുന്നത് രാജി കണ്ടു.

“നിനക്ക് കുറച്ച് വണ്ണമുള്ളോണ്ട് സാരി നന്നായി ചേരും” സാരിത്തലപ്പ് തോളത്തേക്ക് ഒതുക്കിവയ്ക്കുമ്പോൾ രാജി പറഞ്ഞു.

“നിനക്കും സാരി നല്ല ചേർച്ചയുണ്ട്.” പൊതിച്ച നാളികേരം ചെമ്പട്ടിൽ കിഴികെട്ടിയ പോലെയുള്ള രാജിയുടെ കുഞ്ഞുമുലകളിൽ നോക്കിയാണ് ജ്യോതി അത് പറഞ്ഞത്. രാജി അത് കണ്ടുവോ ആവോ…

സാരിയുടുപ്പിച്ച് കഴിഞ്ഞ് രാജി മാറി നിന്ന് ജ്യോതിയെ കണ്ണാടിക്കു മുന്നിലേക്ക് നിർത്തി. ‘കൊള്ളാം… നല്ല രസമുണ്ട്’ ജ്യോതി മനസ്സിലോർത്തു.

അവരവർ സ്വന്തം മുഖത്തെ മിനുക്കുപണികളിലേക്ക് കടന്നു. എല്ലാം കഴിഞ്ഞപ്പോള്‍ രാജി ഇത്തിരി കളഭം ചാലിച്ച് കൊണ്ടുവന്ന് കുറി വരച്ചു. വലത്തെ മോതിരവിരൽ കൊണ്ട് നടുനെറ്റിയിൽ ഒരു കുഞ്ഞു കുറി. ആ കുറിയിൽ ജ്യോതി നോക്കി നിൽക്കുന്നത് കണ്ടപ്പോള്‍ രാജി ചോദിച്ചു,

“നിനക്ക് വേണോ?”

ജ്യോതി ഒന്നും പറഞ്ഞില്ല. രാജി പക്ഷെ ഒരല്പം കളഭം തൊട്ടെടുത്ത് ജ്യോതിയുടെ നെറ്റിയിലും തൊട്ടു കൊടുത്തു. കരിമഷിയിട്ട കണ്ണുകൾ ഒരു നിമിഷം ഉടക്കി. പിന്നെ ഇടറിമാറി.

ഒരുങ്ങിക്കെട്ടി ബസ്സില്‍ പോയാല്‍ മുഷിയുമെന്നതിനാൽ കോളേജിലേക്ക് പോകുവാൻ അടുത്തൊരു വീട്ടിലുള്ള രാജിയുടെ കൂട്ടുകാരിയുടെ സ്കൂട്ടർ തരപ്പെടുത്തി വച്ചിരുന്നു. രാജിയാണ് സ്കൂട്ടർ ഓടിച്ചത്. ജ്യോതി പുറകിൽ ഒരു വശത്തേക്ക് കാലുകളിട്ടിരുന്നു. കാറ്റിൽ പറക്കുന്ന രാജിയുടെ അഴിച്ചിട്ട മുടിയിഴകൾ ജ്യോതിയുടെ വലതുകവിളിൽ തഴുകിക്കൊണ്ടിരുന്നു.

തന്റെ വലതു കൈ എവിടെ വെക്കണമെന്ന സംശയത്തിലായിരുന്നു ജ്യോതി അന്നേരം. രാജിയുടെ തോളത്ത് വെക്കണോ? അതോ തുടയിലോ? അതുമല്ലെങ്കിൽ വയറ്റിൽ ചുറ്റിപ്പിടിക്കണോ? ഒരു പിടിത്തവുമില്ല. പെട്ടെന്ന് ഒരു ഗട്ടറിൽ ചാടിയതും ജ്യോതി സീറ്റിലൊന്ന് തെന്നി.

“പിടിച്ചിരിക്കെടീ…” രാജി ശകാരിച്ചു.

ജ്യോതി പെട്ടെന്ന് കയ്യെടുത്ത് തോളിൽ പിടിച്ചു. രാജിയുടെ വലുതുതോളിൽ ബ്രാ സ്ട്രാപ്പിന്റെ കനപ്പ് അവൾക്ക് അനുഭവപ്പെട്ടു. തള്ളവിരലുകൊണ്ട് അതില്‍ ഒന്ന് തഴുകി നോക്കുകയും ചെയ്തു. അങ്ങനെയിരിക്കെ കോളേജിലെത്തി. എന്നത്തെയും പോലെ അവർ രണ്ടും രണ്ട് വഴിക്ക് നീങ്ങി.

The Author

10 Comments

Add a Comment
  1. മനോഹരം ?????

  2. വാത്സ്യായനൻ

    നല്ല കഥ. ഇപ്പോഴത്തെ പേസ് കറക്റ്റ് ആണ്, പേജ് കൂട്ടാൻ വേണ്ടി വലിച്ചു നീട്ടണമെന്നില്ല. ജ്യോതിയും രാജിയും ഒന്നിക്കുന്നത് കാത്തിരിക്കുന്നു.

  3. ശ്രമിക്കാം.

  4. നല്ല കഥയാണ്, പേജ് കൂടുതൽ എഴുതാൻ ശ്രമിക്കൂ

    1. ശ്രമിക്കാം.

  5. Nice….nalla theme

  6. Story nallathanu page kooduthal undengil kollamayirunnu anyway good

Leave a Reply

Your email address will not be published. Required fields are marked *