“കറങ്ങാനൊന്നും പോയേക്കരുത്. ഒരുമിച്ച് വീട്ടില്‍ പോകാനുള്ളതാണ്” പിരിയുന്നതിന് മുന്നേ രാജി ഓർമ്മിപ്പിച്ചു.
“ആം..”
ജ്യോതി ഓടിച്ചെന്ന് കൂട്ടുകാരികളോടൊപ്പം കൂടി. പിന്നെ പൂക്കൾ ഒരുക്കി പൂക്കളം തീർക്കുന്ന തിരക്കുകളായി. അത് കഴിഞ്ഞ് ഓണക്കളികൾ… വടംവലി, ഉറിയടി, ലെമൺ സ്പൂൺ റേസ്, റൊട്ടികടി, സുന്ദരിക്ക് പൊട്ടുകുത്തൽ… സർവ്വസാധാരണമായ ആഘോഷങ്ങൾ. ഇടക്കിടെ പാട്ടുകൾ വച്ച് ഡാന്‍സ് കളിച്ചു. അതിനിടയിലെപ്പോഴോ അമ്പിള്ളേര് ആരോ പാർട്ടി പോപ്പർ വാങ്ങി ഇവരുടെ മേലേക്ക് പൊട്ടിച്ചു. ആഘോഷം, ആർമാദം,
പിന്നെ ആരവങ്ങൾ. ഉച്ചയ്ക്ക് സദ്യയുടെ സമയമായപ്പോഴാണ് എല്ലാവരും ഒന്നടങ്ങിയത്. ഡി ബ്ലോക്കിന്റെ വരാന്തയില്‍ കൂട്ടുകാരികളോടൊത്ത് ചുമ്മാ കത്തിയടിച്ചിരിക്കുമ്പോഴാണ് ദേഹം മുഴുവന്‍ പോപ്പറിന്റെ ചെറുകഷ്ണങ്ങൾ പറ്റിക്കിടക്കുന്നത് ജ്യോതി കണ്ടത്.
“പണ്ടാരം… ടീ, ഞാനൊന്ന് ടോയ്‌ലെറ്റിൽ പോയിട്ട് വരാം. ഈ കോപ്പൊക്കെ ഒന്ന് എടുത്ത് കളയണം”
“ആ… ഞാനുമുണ്ട്” ഫൈസ ജ്യോതിയോടൊപ്പം കൂടി.
“ഞങ്ങള്‍ സ്റ്റേജിന്റെ അവിടെ കാണും. കഴിയുമ്പോ അങ്ങോട്ട് പോരെ” സൗമ്യ വിളിച്ചു പറഞ്ഞു.
ശരിയെന്ന് ഫൈസ തലയാട്ടി.
ഗേൾസ് ടോയ്‌ലെറ്റിൽ ഒരു തരം മങ്ങിയ വെളിച്ചമുള്ള ബൾബാണ് തെളിഞ്ഞുകിടക്കുന്നത്. പകൽ സമയത്ത് അങ്ങനൊരു വെളിച്ചത്തിന്റെ ആവശ്യമില്ല. വെന്റിലേഷൻ വഴി വെയിലും വെളിച്ചവും അവിടേക്ക് നന്നായി കടന്നെത്തും. അവിടെ ഒരൊറ്റ വാഷ് ബേസിനാണുള്ളത്. കണ്ണാടിയില്ല. പൈപ്പ് തുറന്ന് വെള്ളം തൊട്ട് കണ്ണെത്തുന്നിടത്തു നിന്നെല്ലാം ജ്യോതി വർണ്ണകടലാസ്സുതുണ്ടുകൾ എടുത്തു കളഞ്ഞു. കഴുത്തും തലയും മറച്ചുകെട്ടിയ തട്ടമിട്ടിരുന്നത് കൊണ്ട് ഫൈസക്ക് അധികം ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഒന്ന് തട്ടിക്കുടഞ്ഞപ്പോഴേ അവൾ ഓക്കെയായി. മുഖത്തും കയ്യിലുമെല്ലാം ഗ്ലിറ്റർ പറ്റിക്കിടക്കുന്നുണ്ട്. അത് ഇങ്ങനൊന്നും പോകില്ല.
“എന്റെ മേത്ത് ഇനി വല്ലതുമുണ്ടോടീ?” ജ്യോതി ഫൈസയോട് ചോദിച്ച് അവൾക്ക് അഭിമുഖമായി നിന്നു.
“കഴുത്തിലുണ്ടെടി” എന്ന് പറഞ്ഞ് ഫൈസ ജ്യോതിയുടെ കഴുത്തില്‍ നിന്ന് ഓരോന്നും പെറുക്കാൻ തുടങ്ങി. ജ്യോതി അവൾക്ക് തലയുയർത്തി കൊടുത്തു.
ഫൈസ… അവൾക്ക് ഒരു തരം മഞ്ഞിച്ച വെളുപ്പാണ്. സ്വർണ്ണനിറമുള്ള തട്ടത്തിൽ അവളുടെ മുഖത്തിന് ഒരല്പം കൂടി തുടുപ്പുള്ളതു പോലെയുണ്ടായിരുന്നു. നീട്ടിയെഴുതിയ കണ്ണുകൾ… അതിലെ കൃഷ്ണമണികൾക്ക് കറുപ്പ് നിറമല്ല. ഒരു തരം ബ്രൗണ്‍… ജ്യോതി അത് ആദ്യമായാണ് ശ്രദ്ധിക്കുന്നത്. ഫൈസയുടെ വിരലുകള്‍ ജ്യോതിയുടെ കഴുത്തില്‍ പിന്നെയും തൊട്ടുകൊണ്ടിരുന്നു. ജ്യോതിയുടെ ശ്വാസഗതി കൂടിവന്നു.
മനോഹരം ?????
നല്ല കഥ. ഇപ്പോഴത്തെ പേസ് കറക്റ്റ് ആണ്, പേജ് കൂട്ടാൻ വേണ്ടി വലിച്ചു നീട്ടണമെന്നില്ല. ജ്യോതിയും രാജിയും ഒന്നിക്കുന്നത് കാത്തിരിക്കുന്നു.
ശ്രമിക്കാം.
നല്ല കഥയാണ്, പേജ് കൂടുതൽ എഴുതാൻ ശ്രമിക്കൂ
ശ്രമിക്കാം.
Nice….nalla theme
Thank you
Story nallathanu page kooduthal undengil kollamayirunnu anyway good
Kollam
Thank you