ഒരേയൊരാൾ 3 [ഹരി] 159

ആ വാക്കുകള്‍ ജ്യോതിയുടെ ഏതോ ഉള്ളറകളിൽ പ്രതിധ്വനിച്ചു. രാജിയുടെ കണ്ണുകളിലെ അനുകമ്പയുടെ അർത്ഥം അന്നേരമാണ് അവൾക്ക് വ്യക്തമായത്… അമ്മ…! ഒരു അമ്മയുടെ സ്നേഹമാണ് രാജി തനിക്ക് നേരെ നീട്ടുന്നത്. ഇത്രനാളും താന്‍ അറിഞ്ഞോ അറിയാതെയോ തട്ടികളഞ്ഞതും ആ സ്നേഹത്തിനേയാണ്. ചേച്ചിയല്ല… അവൾ തനിക്ക് അമ്മ തന്നെയാണെന്ന് അന്നേരം അവൾക്ക് തോന്നിപ്പോയി. ജ്യോതിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു. അവളതറിഞ്ഞില്ല. പറഞ്ഞറിയിക്കാനാവാത്ത ഒരു നിർവൃതിയുടെ പുഞ്ചിരിയും അന്നേരം അവളുടെ മുഖത്തുണ്ടായിരുന്നു. അതും അവളറിഞ്ഞിരുന്നില്ല. പക്ഷേ രാജി അതറിയുന്നുണ്ടായിരുന്നു. അവൾ ജ്യോതിയുടെ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്ത് അവളുടെ നെറുകയില്‍ ഒരുമ്മ വച്ചു. ജ്യോതിയുടെ സീമന്തരേഖയിൽ രാജിയുടെ ചുണ്ടില്‍ നിന്നുള്ള ചുവന്ന ചായം പടർന്നു. ശരീരത്തിലെ എല്ലാ നാഡീഞരമ്പുകളും പേശികളും തളർന്ന പോലെ ജ്യോതി രാജിയുടെ മേലേക്ക് തലചായ്ച്ചു. കൈകൾ ചുറ്റി അവളെ കെട്ടിപ്പിടിച്ചു. കുറച്ചു നേരം അങ്ങനെ തന്നെ നിന്നു. പിന്നെ രാജി പറഞ്ഞു, “ഇങ്ങനെ നിന്നാൽ പറ്റില്ല. സമയം പോണൂ. നീ അടുക്കളയിലേക്ക് ചെല്ല്. ഞാനൊന്ന് കുളിച്ചിട്ടു വരാം”.

“മ്..” ജ്യോതി ഒന്ന് മൂളി അവളില്‍ നിന്നും വിട്ടുമാറി. രാജിക്ക് ഒരു പുഞ്ചിരി കൂടി കൊടുത്ത് അടുക്കളയിലേക്ക് നീങ്ങി.

അടുക്കളയിലെ ചായവെപ്പിനിടയിലും ജ്യോതി തന്റെ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു. രാജിക്ക് താന്‍ ഒരു മകളോടെന്ന പോലെ സ്നേഹമുള്ള അനിയത്തിയാണെന്ന് അവൾ സ്വയം പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. കാമത്തോടെ അവളുടെ സ്പർശനങ്ങളെ നോക്കിക്കണ്ട മനസ്സിനെ അവൾ വഴക്ക് പറഞ്ഞു. അവളുടെ ചുബനങ്ങളിൽ നീരൊഴുക്കിയ യോനിയെ ശപിച്ചു. ഇനിയും ഇങ്ങനെ വേണ്ടെന്ന് അവൾ നിശ്ചയിച്ചു. വൈകുന്നേരം വിളക്കുവച്ച് നാമം ജപിക്കുമ്പോൾ അതിന് ശക്തി തരാന്‍ അവൾ അറിയാവുന്ന ദൈവങ്ങളോടെല്ലാം അപേക്ഷിച്ചു. വിളക്കുതിരിയിലെ നാളം ചെറിയൊരു കാറ്റിൽ ഉലയുന്നുണ്ടായിരുന്നു.

ഇനി കുറച്ചു നാള്‍ ഓണം വെക്കേഷനാണ്. ക്ലാസില്‍ പോകണ്ട. രാജിയോടൊപ്പം വീട്ടില്‍ തന്നെ. പിന്നെ ഓണത്തിന്റെ ബഹളം. ആഘോഷം. മനസ്സ് കൈവിട്ട് പോകാതിരിക്കാന്‍ ജ്യോതി കിണഞ്ഞു പരിശ്രമിച്ചു. രാജിയുടെ ഓരോ സാമീപ്യവും, ഒത്തിരി കരുതലും സ്നേഹവും നിറഞ്ഞ വാക്കുകളും, കൊന്ത്രൻപല്ലുകാട്ടിയുള്ള ചിരിയും അവളില്‍ ആനന്ദമുണർത്തിയിരുന്നു. ഇവളെയാണല്ലോ താന്‍ ഇത്രയും കാലം ശത്രുവായി അവരോധിച്ചതെന്ന് ജ്യോതി അത്ഭുതപ്പെട്ടുപോയി. പിന്നെ അച്ഛനും അമ്മയും അവളോട് സ്നേഹക്കൂടുതൽ കാണിക്കുമ്പോഴും തന്നോട് നീരസം കാണിക്കുമ്പോഴുമെല്ലാം ജ്യോതിയുടെ മനസ്സിലേക്ക് ആ പഴയ ദേഷ്യം കടന്നുവരും. തിരുവോണത്തിനുമുണ്ടായി അങ്ങനെയൊന്ന്. ജ്യോതിക്ക് പാലടപ്പായസമാണ് ഇഷ്ടം. രാജിക്കാണെങ്കിൽ ഗോതമ്പ് പായസവും. ഏത് പായസം വെക്കണമെന്ന് ചർച്ച വന്നപ്പോള്‍ രണ്ടുപേരും തങ്ങളുടെ ഇഷ്ടങ്ങൾ അവതരിപ്പിച്ചു. തികച്ചും സ്വാഭാവികമെന്നോണം അമ്മ പറഞ്ഞു,

The Author

10 Comments

Add a Comment
  1. ബാക്കി എവിടെ ?

    1. ഇട്ടിട്ടുണ്ട്.

  2. hi bro onnu speed aakki next part tharumo.. super story aanu. thanks

    1. ഇട്ടിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

  3. ishtapettu…❤️
    bakki vegam verumallo le?

    1. ഉടനെ വരും

  4. വാത്സ്യായനൻ

    വളരെ മനോഹരമായിരിക്കുന്നു. സഹോദരിമാരുടെ പിണക്കവും സ്നേഹവും നാണവും നാണമില്ലായ്മയും എല്ലാം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. Can’t wait for the coming parts!

  5. മനോഹരമായ എഴുത്തു. ഇത്രയും രസിച്ചു വായിച്ച ഒരു കഥ ഈ അടുത്ത് ഇവിടെ വന്നിട്ടില്ല. Tag കാറ്റഗറി ഒന്നും കാര്യമാക്കുന്നില്ല. നിങ്ങളുടെ എഴുത്തു ആണ് മെയിൻ.

    1. Thank you. മൊത്തത്തിൽ ഒരു സ്വീകാര്യത കുറവുണ്ട്. സാരമില്ല. എഴുതി തുടങ്ങിയ സ്ഥിതിക്ക് എന്തായാലും എഴുതി തീർക്കും.

Leave a Reply

Your email address will not be published. Required fields are marked *