ഒരേയൊരാൾ 5 [ഹരി] [Climax] 141

” നോട്ടം വേണമെങ്കില്‍ കുറക്കാന്‍ ശ്രമിക്കാം. ഉറപ്പൊന്നും തരാന്‍ പറ്റില്ല. പക്ഷേ ഇഷ്ടം… അത് എത്ര ജന്മമെടുത്താലും മാറാൻ പോകുന്നില്ല”

ജ്യോതി മെല്ലെ എഴുന്നേറ്റ്  രാജിയുടെ അടുത്തേക്ക് ചെന്നു. കാൽവെള്ള തറയിൽ പതിച്ച് വച്ച് കട്ടിലില്‍ ഇരിക്കുന്ന രാജിയുടെ കാല്ക്കൽ അവൾ വന്നിരുന്നു. രാജിയുടെ രണ്ട് കൈകളും തന്റെ കൈകൾ കൊണ്ട് കൂട്ടിപ്പിടിച്ച് നിലത്തിരുന്നുകൊണ്ട് ജ്യോതി പറഞ്ഞു,

” അത്രക്കിഷ്ടാണ് എനിക്കെന്റെ ചേച്ചിയെ!”

ആ വാക്കുകളുടെ മൃദുലത രാജിയുടെ മനസ്സിലറിഞ്ഞു. തന്റെ കൈകൾ രാജിയുടെ മടിയില്‍ വച്ച് ജ്യോതി ആ മടിയിലേയ്ക്ക് തല ചായ്ച്ചു. കണ്ണടച്ച് ആ മടിയില്‍ തലവച്ചിരിക്കുമ്പോൾ ഇടക്കുവെച്ച് തന്റെ ശിരസ്സില്‍ ഒരു കൈ ഉഴിയുന്നത് ജ്യോതി അറിഞ്ഞു. പിന്നെ തലയില്‍ അല്പം ഭാരമേറി. ജ്യോതിയുടെ ശിരസ്സിലേക്ക് രാജി തല ചായ്ച്ചതാണ്… അവളുടെ പിൻകഴുത്തിൽ രാജിയുടെ മുടിയിഴകൾ തലോടി. കാച്ചിയ എണ്ണയുടേയും ഭസ്മത്തിന്റെയും ഗന്ധം തന്നെ പൊതിയുന്നെന്ന് ജ്യോതിക്ക് തോന്നി. അതില്‍ മുഴുകിയിരിക്കുമ്പോൾ…..

“രാജി…!”

“മ്…”

“…………….നീയെന്നെ വെറുക്കുവോ?!”

“വേണംന്ന് വച്ചാ പോലും എനിക്കതിന് പറ്റില്ല കുഞ്ഞാ…”

ജ്യോതി കണ്ണ് തുറന്നു. പിന്നെ തലയുയർത്തി. അതോടൊപ്പം രാജിയും തലപൊക്കി. തറയിലിരുന്ന് മുകളിലേക്ക് നോക്കിയ ജ്യോതിയുടെ മുഖത്ത് രാജിയുടെ മുടിയിഴകൾ ഒഴുകി കാഴ്ച്ച മറച്ചു. ജ്യോതി ആ മുടിയിഴകളെ രാജിയുടെ കുഞ്ഞുകാതുകളുടെ പുറകിലേക്ക് ഒതുക്കി വച്ചു. രാജിയുടെ കാഴ്ച നിറയെ ജ്യോതിയുടെ മുഖമായിരുന്നു…

ജ്യോതി മുഖം ഒന്നുയർത്തി…

അവരുടെ ചുണ്ടുകൾ അടുത്തെത്തി.

“രാജി….ഞാന്‍ നിന്റെ ചുണ്ടിൽ ഒന്ന് ഉമ്മ വെച്ചോട്ടെ…?”

രാജി മുഖം അല്പം പിന്നോട്ട് വലിച്ചു. അവരുടെ കണ്ണുകള്‍ അപ്പോഴും ഉടക്കിക്കിടന്നിരുന്നു. പതിഞ്ഞ സ്വരത്തില്‍ രാജി പറഞ്ഞു,

“വേണ്ട കുഞ്ഞാ…”

ജ്യോതി ഒന്നുകൂടി മുഖമുയർത്തി.

“വെച്ചോട്ടെ രാജി…?!”

“വേണ്ട കുഞ്ഞാ…!! ”

രാജി വീണ്ടും മുഖം പിന്നോട്ട് വലിച്ചു.

ജ്യോതി തന്റെ കാൽമുട്ടിൽ നിന്നു. അവരുടെ ചുണ്ടുകൾ പിന്നെയും അടുത്തുവന്നു.

ഓരോ തവണ അടുക്കുമ്പോഴും രാജിയുടെ കൃഷ്ണമണികള്‍ വിറക്കുന്നത് ജ്യോതിയെ അല്പം ഹരം കൊള്ളിച്ചിരുന്നു. ആ ഹരത്തിന്റെ കിതപ്പോടെ ജ്യോതി ചോദിച്ചു,

“…….. വെച്ചോട്ടെ…?!!”

The Author

13 Comments

Add a Comment
  1. കമ്പി സുഗുണൻ

    നല്ല കഥ
    തുടർന്നും എഴുതുക

  2. ആട് തോമ

    ചേച്ചിയും അനിയത്തിയും തമ്മിലുള്ള പ്രണയം ആദ്യം വായിക്കുവാണ്.ഗംഭീരം ആയിട്ട് അവസാനിപ്പിച്ചു. പുതിയ കഥകൾക്ക് ആയി കാത്തിരിക്കാം

  3. കൊള്ളാം bro. നല്ല എഴുത്തായിരുന്നു. പലരെയും പോലെ പാതി വഴിക്ക് ഇട്ട് പോവാതെ നല്ലരീതിയിൽ അവസാനിപ്പിച്ചതിന് Congratulations. തുടർന്നും എഴുതണം.
    We will support you always❤

    1. Thank you. ഇനി എഴുതുന്നുണ്ടെങ്കിൽ മറ്റൊരു പേരിലായിരിക്കും എഴുതുക. ഹരി എന്ന പേരില്‍ വേറൊരു എഴുത്തുകാരന്‍ ഇവിടെ ഉള്ളത് എനിക്ക് അറിയില്ലായിരുന്നു.

  4. വാത്സ്യായനൻ

    മനോഹരമായ ഒരു പ്രണയകഥ വായിച്ചു തീർന്നതിൻ്റെ സന്തോഷം. എഴുത്തുകാരന് നന്ദി. ?

    ??????

    1. Thank you. തുടക്കം മുതല്‍ തന്ന പിന്തുണയ്ക്ക് നന്ദി. നിങ്ങള്‍ കുറച്ചുപേര്‍ ഇല്ലായിരുന്നെങ്കിൽ ഞാന്‍ ചിലപ്പോള്‍ ഇത് ഇട്ടിട്ട് പോയേനേ.

      1. വാത്സ്യായനൻ

        ഇതിന് കാര്യമായ സ്വീകരണം കിട്ടാത്തതിൽ എനിക്കദ്ഭുതമുണ്ട്. ഒരുപക്ഷേ കുറേ ബിൽഡ്അപ് ഒക്കെ വരുന്നത് എല്ലാവർക്കും ഇഷ്ടപ്പെടില്ലായിരിക്കും. But that’s what makes this story beautifuk.

        1. എന്റെ ഒരു ശൈലി detailing ഒക്കെ കൊടുത്തുള്ള എഴുത്താണ്. എനിക്ക് കൂടുതല്‍ ഇഷ്ടം അതാണ്. ഇവിടെ കണ്ടിട്ടില്ലാത്ത ഒരു കഥാപരിസരം വേണം ആദ്യം എഴുതാന്‍ എന്ന് നിർബന്ധമുണ്ടായത് കൊണ്ടാണ് ഇങ്ങനെ ഒരു കഥ തിരഞ്ഞെടുത്തത്. പിന്നെ കഥയ്ക്ക് എന്തുകൊണ്ട് സ്വീകാര്യത കുറഞ്ഞു എന്ന് എനിക്കും വലിയ പിടിയില്ല. എന്തായാലും എഴുതി തീർക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

  5. നന്നായിട്ടുണ്ടായിരുന്നു bro
    ഒരു പാട് ആസ്വാദനത്തോടെ വായിചു
    ഇഷ്ടമായി ഇനിയും ഇതുപോലെ ത്രീവ വികാരങ്ങൾ ഉള്ള കഥകൾ ആയി ്് വരണമെന്ന് ആഗ്രഹിക്കുന്നു

    1. നന്ദി.
      മറ്റു കഥകളുമായി വരാന്‍ ശ്രമിക്കാം.

  6. എഴുതിയ ആളിന്റെ പേര് ഹരി… പെണ്ണുങ്ങളുടെ ലെസ്ബിയൻ പ്രണയം എത്ര നന്നായി എഴുതിയിരിക്കുന്നു.. ഹരി ശരിക്കും ഒരു പെണ്ണാണോ… എത്ര നല്ല എഴുത്ത്… ജ്യോതിയുടെ ചേച്ചിയോടുള്ള പ്രണയം എത്ര ഭംഗിയായി വരച്ചിട്ടിരിക്കുന്നു… അത് വളരെ സ്വഭാവികമായി ഫീൽ ചെയ്യുന്നത് പോലെ ഉള്ള എഴുത്ത്… വായനക്കാർ എല്ലാവരും ജ്യോതി, രാജിയുമായി ചേരണമെന്ന് ഉള്ളു കൊണ്ട് ആഗ്രഹിക്കും… ഒട്ടും ധൃതി കാട്ടാതെ അവരുടെ പ്രണയം വളരുന്നത് നമുക്ക് കാണാൻ കഴിഞ്ഞു…. ഒരു പുരുഷനായ ഞാൻ പോലും ജ്യോതിയുടെ കൂടെ ആയിരുന്നു.. ആ മനസ്സിന്റെ കൂടെ ആയിരുന്നു..
    ഹരിക്ക് ഒരു ബിഗ് സല്യൂട്ട്…

    1. ഞാന്‍ ഒരു പുരുഷന്‍ തന്നെയാണ്. ഈ എഴുത്തിലെ ഏറ്റവും challenging ആയ കാര്യവും ഒരു സ്ത്രീയുടെ perspective-ൽ നിന്ന് എഴുതുക എന്നതായിരുന്നു. പിന്നെ ഈ സ്വവർഗ്ഗാനുരാഗങ്ങൾ എങ്ങനെ ഉടലെടുക്കുന്നു എന്ന് ഒട്ടും അറിയാത്ത പ്രശ്നവുമുണ്ടായിരുന്നു. അതുകൊണ്ട് തികച്ചും ഒരു ഭാവനാസൃഷ്ടിയായിരുന്നു ഈ കഥ. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

Leave a Reply

Your email address will not be published. Required fields are marked *