തണുപ്പിലും അവന്റെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു… മത്തായി ബെഞ്ചിലേക്ക് ചാടിക്കയറി എബിയുടെ തോളത്തു കാലുകളൂന്നി നിവർന്ന് അവന്റെ മുഖത്തു നക്കി…
ആഹ്… എന്തു പറയാൻ… ഈ പ്രായമായ ഞങ്ങളെയൊക്കെ ഇവിടനുഭവിക്കാൻ വിട്ടിട്ട് ദൈവം ഈ കൊച്ചുപിള്ളാരെയൊക്കെ അങ്ങെടുക്കും… മൈക്കിളെണീറ്റ് ഒഴിഞ്ഞ പ്ലേറ്റുകളും ഗ്ലാസുമെടുത്ത് നടന്നു.
എങ്ങിനെയെണീറ്റെന്നോ, കാശുകൊടുത്തെന്നോ ഒന്നും എബിയറിഞ്ഞില്ല. ഒരു സ്വപ്നാടകനെപ്പോലെ അവൻ നീങ്ങി. മത്തായി ഒപ്പം ഉൽസാഹത്തോടെ നടക്കുന്നതോ, കാലുകൾ പുല്ലുകളിൽത്തട്ടി നനഞ്ഞതോ… ഒന്നുമവനറിഞ്ഞില്ല. മനസ്സാകെ ഇളകിമറിയുകയായിരുന്നു…. യാന്ത്രികമായി ചലിച്ച കാലുകൾ അവനെ സ്റ്റെല്ലയുടെ വില്ലയ്ക്കു മുന്നിലെത്തിച്ചു.
കോളിങ് ബെല്ലിന്റെ മർമ്മരം കേട്ട് വാതിൽ തുറന്ന സ്റ്റെല്ല എവിടെയോ നഷ്ട്ടപ്പെട്ട് നിൽക്കുന്ന എബിയെക്കണ്ടമ്പരന്നു. അവളുടെ ചൂടുള്ള വിരലുകൾ കയ്യിലമർന്നപ്പോൾ അവൻ ഞെട്ടിയുണർന്നു.
ഹലോ സ്റ്റ്രേഞ്ചർ! അവൾ ചിരിച്ചുകൊണ്ട് അവന്റെ കണ്ണുകൾക്കു മുന്നിൽ വിരലുകൾ ഞൊടിച്ചു. നീയെവിടെയാണ്?
സോറി സ്റ്റെല്ലാ. ഞാനെന്തൊക്കെയോ ആലോചിച്ച്… അവൻ മന്ദഹസിക്കാൻ ശ്രമിച്ചു.
ഞാൻ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. നിനക്കൊരോംലെറ്റ് ഉണ്ടാക്കട്ടെ? അവളവന്റെ കരം കവർന്ന് ഉള്ളിലേക്ക് വലിച്ചു. മത്തായി സമയം കളയാതെ അവളുടെ മേത്തു ചാടി.
വേണ്ട സ്റ്റെല്ല… ഞാൻ കഴിച്ചു. അവനപ്പോഴും വേറെയേതോ ലോകത്തായിരുന്നു.. സ്റ്റെല്ലയ്ക്കവനെ പിടിച്ചു കുലുക്കാൻ തോന്നി. ഇവനെന്തു പറ്റി? സ്വപ്നം കാണുന്ന കണ്ണുകളിൽ മയക്കം വന്നു തൂങ്ങുന്ന പോലെ…. ജീസസ്! ഡ്രഗ്സ് വല്ലതും കുത്തിക്കേറ്റിയോ? അവളവന്റെ കണ്ണിമകൾ ഉയർത്തി നോക്കി. കുഴപ്പമൊന്നുമില്ല…
എബിയ്ക്ക് ചിരി വന്നു. സ്റ്റെല്ലാ! എന്താണീ കാട്ടുന്നത്?
നിനക്കെന്തോ പറ്റീട്ടുണ്ട്. വല്ലതും കണ്ടു നീ പേടിച്ചോ? അവളുടെ വിരലുകൾ അവന്റെ കവിളുകൾ പൊതിഞ്ഞ കുറ്റിരോമങ്ങളിലൂടെ സഞ്ചരിച്ചു. അവളെയുറ്റു നോക്കിയ ആ വലിയ കണ്ണുകളിൽ ഇപ്പോഴെന്താണ്? സഹാനുഭൂതിയാണോ? അവളിത്തിരി ചിന്താക്കുഴപ്പത്തിലായി. ആ നീയിങ്ങു വന്നേ. ഒരു നല്ല കാപ്പികുടിച്ചാൽ ഈ മാന്ദ്യമൊക്കെ അങ്ങു പോവും. അവളവന്റെ കൈക്കു പിടിച്ച് അടുക്കളയിലേക്ക് നടന്നു.
പോണവഴിക്ക് അവന്റെ കണ്ണുകൾ സ്റ്റെല്ലയും, ടീനയും ഒപ്പം അരക്കെട്ടുകളിൽ കൈകോർത്തു നില്ക്കുന്ന ഫോട്ടോയിലേക്ക് പാളി. അവളൊന്നൂടെ വലിച്ചപ്പോൾ അവൻ പിന്തുടർന്നു.
അടുക്കളയിൽ നിന്ന് രണ്ടുപേരും കടുപ്പമുള്ള ചൂടു കാപ്പിയൂതിക്കുടിച്ചു. ഉന്മേഷം തിരികെ അരിച്ചെത്തുന്നത് എബിയറിഞ്ഞു. സ്റ്റെല്ല അവനെ നോക്കി മന്ദഹസിച്ചു.
സത്യം പറഞ്ഞാൽ തങ്ങൾ ഒരു മജീഷ്യൻ ആണ്
ഇവിടെ എഴുതുന്ന മിക്ക കഥ കളിലും കളി കാണും പക്ഷെ കഥ
തങ്ങളെ പോലുള്ള കുറച്ച് എഴുത്തുകാർ ഇവിടെ ഉള്ളതുകൊണ്ടാണ് മിക്ക ആൾക്കാരും തിരികെ ഈ സൈറ്റ് തേടി വരുന്നത്
ഇങ്ങനെ ഒക്കെ എഴുതിയാൽ അടിമപ്പെട്ടു പോയില്ലെലെ അതിശയം ഉള്ളു
വല്ലപ്പോഴും വരും. മനസും കവർന്നങ്ങ് പോവും. കൊള്ളാട്ടോ. കാത്തിരിക്കുന്നു.
തുടരുക ❤❤
അടുത്ത ഭാഗം പബ്ലിഷു ചെയ്തിട്ടുണ്ട്.
ബ്ലഡി…..
ഇപ്പോഴാണ് ഇങ്ങനെയൊരു കഥാരത്നം ഇവിടെകാണുന്നത്…..
പ്രിയപ്പെട്ട രാജ,
വീണ്ടും കണ്ടതിൽ പെരുത്തു സന്തോഷം. പുസ്തകം ഡീസി പബ്ലിഷ് ചെയ്തു എന്ന് സുന്ദരിയുടെ സൈറ്റിലെ കമൻ്റിൽ നിന്നുമറിഞ്ഞു. അഭിനന്ദനങ്ങൾ. പുസ്തകത്തിൻ്റെ പേരെന്താണ് മുതലായ വിഡ്ഢിച്ചോദ്യങ്ങൾ ഉയർത്തുന്നില്ല.
കഥയിലേക്കു വന്നാൽ ഇടയ്ക്കെവിടെയോ ഉപേക്ഷിച്ച ഒന്നാണ്. മുഴുമിക്കാമെന്നു കരുതി. ഇത്തിരി വ്യത്യസ്തത ആവാന്നു കരുതി.
കോട്ടയം കാഞ്ഞിരപ്പള്ളി സ്ലാങ്ങിലിവും സുന്ദരി മിന്നിമാഞ്ഞത്. പുള്ളിക്കാരീടെ പേറ്റൻ്റാണല്ലോ അത്.
നല്ല വാക്കുകൾക്ക് നന്ദി. പറ്റുമെങ്കിൽ ഇവിടെ വല്ലപ്പോഴും കുത്തിക്കുറിക്കൂ.
സ്വന്തം
ഋഷി
ഏറെ കാലത്തെ കാത്തിരിപ്പ് ഒടുവിൽ എത്തി ?
..ഒരിക്കൽകൂടി..
പുകച്ചുരുലിനുള്ളിൽ നിൽക്കുന്ന എബിയേയും, ഇടക്ക് വന്നു മായുന്ന, മറയുന്ന ശ്യാമിനെക്കൂടി കൂട്ടി വായിക്കുമ്പോ… അടുത്തത് എന്താന്നറിയാനുള്ള ആകാംഷ വളരെ അധികമുണ്ട്.
സീന, സ്റ്റെല്ല, കുമുദ്.പിന്നെ പഴയപോലെ കാട്ടാളൻ സ്വഭാവം, തീറ്റ.വരികളിലൂടെ മുന്നിൽ തെളിയുന്ന മനോഹരമായ ചിത്രങ്ങൾ,എഴുത്ത് ❣️.ഇങ്ങളെ കൊണ്ടേ പറ്റൂ ഇത്.
വെളിച്ചത്തിന്റെ നുറുങ്ങിലെ… താടക- മീരയെ ഒരുനോക്ക് സീനയിൽ കണ്ടു.. അവളുടെ സംസാരം. അതുപോലെ ഇടവേളയിലെ ദീദിയെ.. കുമുദിലും.. മാറാട്ടി സാരി ആയിരിക്കും കാരണം.
സ്നേഹം
പ്രിയ രാമൻ,
ഈ പേരിലല്ലാതെ തീർച്ചയായും കണ്ടുമുട്ടിയിട്ടുണ്ട്, ഈ സൈറ്റിൽ. ചെറിയ നിഗൂഢതയുണ്ട്. സാധാരണ ശ്രമിച്ചു നോക്കാത്ത ഇടമാണ്, പലരും മനോഹരമായി എഴുതിയിട്ടുണ്ടെങ്കിലും.
പിന്നെ സ്റ്റാമിന, താല്പര്യക്കുറവ്…ഇതൊക്കെ ഒന്നു കടന്നുകിട്ടിയാലേ അടുത്ത ഭാഗം മുഴുമിക്കാനാവൂ.
എന്നത്തേയും പോലെ നല്ലവാക്കുകൾക്ക് വളരെ നന്ദി.
ഋഷി.
രാമ എവിടെ നിന്റെ കഥ. Next part എന്ന് വരും ഒരു reply താ
മുനിവര്യ…❤️❤️❤️
ദുരൂഹം…
എവിടെയോ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒന്നിലേറെപേരുടെ കഥകൾ….
നീണ്ടു വന്നു ചേരുന്നത് എബിയിലേക്ക്…
പുകയിൽ നിന്നും ഇടയ്ക്ക് തെളിയുന്നതിൽ കുമുദത്തെയും സ്റ്റെല്ലയെയും അടക്കുന്ന ശ്യാമിനെ കണ്ടു…
ഒരു ആർട്ടിസ്റ്റ് നോക്കികാണുംപോലെ ഓരോ ഫ്രെയിം ഉം ഭംഗിയോടെ വരികളിലാക്കുന്ന മുനിവര്യനോട് ആരാധന മാത്രം…❤️❤️❤️
സ്നേഹപൂർവം…❤️❤️❤️
പ്രിയപ്പെട്ട Achillies (മലയാളത്തിൽ കൃത്യമായി ഈ പേരെങ്ങിനെയാണ്?),
ആദ്യം കഥയ്ക്കിട്ട പേര് ജന്മാന്തരങ്ങൾ എന്നായിരുന്നു. പക്ഷേ ആ പേരിലൊരു കഥ കണ്ടു. ആത്മാക്കളുടെ കഥ വേറൊരു കോണിൽ നിന്നും നോക്കാൻ ശ്രമിച്ചതാണ്.
നല്ല വാക്കുകൾക്ക് വളരെ നന്ദി.
ഋഷി
അക്കിലീസ്…
മിസ്റ്ററി ഇപ്പോൾ സൈറ്റിൽ കിട്ടാക്കനിയാണ്…
ഇടക്കിതുപോലെ ഓരോന്നു വരുമ്പോൾ സന്തോഷവും…❤️❤️❤️
കഥ വായിച്ചു.പതിവിൽ നിന്നും വ്യത്യസ്തമായാണ് തോന്നിയെ.ആദ്യം ഒന്നും മനസിലായില്ല.വീണ്ടു വായ്‌ക്കേണ്ടി വന്നു.അപ്പൊ കുറച്ചൊക്കെ കത്തി.അടുത്ത ഭാഗംകൂടെ വന്നിട്ട് ഒരുമിച്ചോന്നൂടെ വായിക്കണം
പ്രിയ ആദർശ്.
കഥയുടെ സ്വഭാവമാകാം സുതാര്യതയ്ക്ക് തടസ്സമായത്. അടുത്ത ഭാഗം ചുരുളുകളഴിക്കും എന്ന് പ്രതീക്ഷിക്കാം.
Kidu. Waiting for the next part
നന്ദി കണ്ണൻ. ഇത്തിരി സമയമെടുക്കും കഥ തീർക്കാൻ. ഈ മാസത്തിനുള്ളിൽ…
മുനിവര്യാ… എഴുത്ത് ഇഷ്ടം… മടങ്ങി വന്നതിൽ സന്തോഷം…
നന്ദി, ശ്രീ.
OMG my Fav Writer came back ?
നന്ദി ബ്രോ. കഥ ഇഷ്ട്ടമായോ?
അടിപൊളി ഋഷിചേട്ടാ?
… ഇങ്ങള് ഇടയ്ക്ക് ഇടയ്ക്ക് വരണം.. പ്ലീസ്.
You are one of my favourites…love it.
Keep writing…you have got a good fan base ☺️?
വളരെ നന്ദി, റോസി.
??✌️
Kalakki super
നന്ദി, രാജ്.
ഒരുപാട് നാളായി ഒരു തിരിച്ചുവരവിന് കൊതിച്ചിട്ടു. കഥ വായിക്കുന്നതിനു മുൻപ് തന്നെ കമന്റ് ഇട്ടു…
നന്ദി. കഥ വായിച്ചു കഴിഞ്ഞും കമൻ്റു കാണുമോ?
Dear Rishi, many of us missed you here terribly എന്ന് പറഞ്ഞാല്‍ അതൊരു അണ്ടര്‍സ്റ്റേറ്റ്മെന്‍റ് ആവും. ഏതായാലും വീണ്ടും ഒരു ഏറെ ഭംഗിയുള്ള കഥ തന്നതിന് നന്ദി, ഒരു ഭാഗം കൂടി ഉണ്ടെന്നറിഞ്ഞപ്പോഴും സമാധാനമായി; കുറച്ചുകാലം താങ്കള്‍ ഇവിടെത്തന്നെ ഉണ്ടാവുമല്ലോ. കഥ അസ്സലായിട്ടുണ്ട്. കൂടുതല്‍ എന്താണ് പറയാന്‍? ഭാവുകങ്ങള്‍.
പ്രിയപ്പെട്ട സേതുരാമൻ,
നല്ല വാക്കുകൾക്ക് വളരെ നന്ദി. എപ്പൊഴോ തുടങ്ങിവെച്ച ഒന്നാണ്. അതങ്ങ്ത് തീർക്കുന്നതാണ്. കുറച്ചു വ്യത്യസ്തമായ ഒന്നിന് ശ്രമിക്കാമെന്നു കരുതി. ഇത്തിരിയെങ്കിലും വിജയിച്ചോ എന്ന് തീരുമാനിക്കേണ്ടത് വായനക്കാരാണ്. അടുത്ത ഭാഗം എപ്പോഴിടാനാവും എന്നറിയില്ല.
ഋഷി
???story. Rishi
Waiting for next part ❤️❤️❤️
നന്ദി ബാലു. അടുത്ത ഭാഗം എപ്പോളിടാൻ കഴിയുമെന്നറിയില്ല.
ഏറെ നാളായി കാത്തിരിക്കുന്നു, ഇതു പോലൊന്ന് വായിക്കാൻ. ആർത്തി തീർത്തു തന്നതിന് നന്ദി
നന്ദി അജി.
കാത്തിരുന്നതിന് ആർത്തി തീർത്തു തന്നു.
Was waiting for your stories for a long time
Your stories are awesome
Please write more
Thanks. Did you read the story?
Rishi varya after a long break. Kadha oru mystery aanu. Kollam
നന്ദി, കുളൂസ്.
തിരിച്ചു വരവിനു ഒത്തിരി കൊതിച്ചിരുന്നു…
വായിച്ചു വരാം…മുനിവര്യ…❤️❤️❤️
തീർച്ചയായും. നന്ദി.
മനോഹരൻ ????
നന്ദി, മനു.
Rishi Annan ki jai …….anagane engane variila bt vannal…kidilla. kathayumayitte vararullu….?
കഥ വായിച്ചു നോക്കിയോ?
പിന്നെ!!!
നന്ദി, ഭായി
Oru kidilan thirichuvarav. Mothathiloru power??❤️❤️??
ഹഹഹ…താങ്ക്സ് ബ്രോ. തിരിച്ചു വരവ് അങ്ങനെയൊന്നും ഇല്ല. ഇടയ്ക്കിത്തിരി എഴുതിയത് മുഴുമിക്കാൻ ശ്രമിക്കുന്നതാണ്.
ബലേ ഭേഷ് സൂപ്പെർബ് ബ്രോ
വളരെ നന്ദി, അജേഷ്.
You are my favourate writer❤❤❤
Thanks. Did you read the story?
Ith pole thanne bakky writers koody thirich vannayirunnenkil????
We are waiting for their stories❤️❤️
കഥ വായിച്ചോ?
Annan thirumbi vannathinte?????
?