ഒരിക്കൽക്കൂടി 3 [നിഖിലൻ] 2123

 

ഞാൻ മിണ്ടാതെ നിന്നു.

അതുകണ്ടപ്പോൾ അവൾ എന്റെ അടുത്ത് വന്നു. എന്റെ ചുമലിൽ തട്ടിക്കൊണ്ടു ചോദിച്ചു.

എന്താ നന്ദു…പറ മിണ്ടാതെ നിക്കല്ലേ…

ഞാൻ കെട്ടിപ്പിക്കാൻ ഇനി സമ്മതിക്കില്ല എന്ന് പറഞ്ഞത്കൊണ്ടാണോ?

 

കൊള്ളാം ഇതിൽ തന്നെ പിടിക്കാം…

മ്മ്….. ഞാൻ മൂളി.

 

എന്റെ നന്ദു ഇത്ര നിസാര കാര്യത്തിനാണോ നീ വീട്ടിൽ പോകുന്നത്? നോക്കു നന്ദു എനിക്കു ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല പക്ഷെ കുറച്ചു സമയം അങ്ങനെ നിക്കുമ്പോൾ എനിക്കു എന്തോ പോലെ ആകുന്നു. എനിക്കു കണ്ട്രോൾ പോകുന്ന പോലെ. നമ്മൾ രണ്ടാളും വല്ല്യ കുട്ടികളാണ് കുറച്ചൊക്കെ നമ്മളും ശ്രദ്ധിക്കണം.

അവൾ എന്റെ കണ്ണിലേക്കു നോക്കിയാണ് അത് പറഞ്ഞത്.

 

ഞാൻ അതിനു ഓവർ ആയിട്ട് ഒന്നും ചെയ്തില്ലല്ലോ?

 

ഇല്ല പക്ഷേ ഞാൻ പറഞ്ഞതാണ്. ഇനി നിനക്ക് ഇഷ്ടം ആണെങ്കിൽ ഞാൻ എതിര് പറയുന്നില്ല പക്ഷേ എപ്പോഴും ഒന്നും ഇങ്ങനെ ചോദിക്കരുത് സമയവും കാലവും ഒക്കെ നോക്കണം അറിയാലോ ആരേലും കണ്ടാൽ തീർന്നു.

 

ഇല്ല കാർത്തു. നമ്മൾ രണ്ടു പേർക്കും സേഫ് ആണെന്ന് തോന്നിയാൽ മാത്രം നീ സമ്മതിച്ചാൽ മതി.

 

ഇനി ഇവ്ട്ന്ന് പോണോ നിനക്ക്?

അവൾ എന്റെ കണ്ണിലേക്കു പ്രതീക്ഷയോടെ നോക്കി.

 

വേണ്ട നിന്നെ വിട്ട് എനിക്കു എങ്ങോട്ടും പോവണ്ട ആ കണ്ണുകളിലെക്ക്‌ നോക്കി ഞാൻ പറഞ്ഞു.

പെട്ടെന്ന് അവൾ എന്റെ കവിളിൽ ഒരുമ്മ തന്നു.

ഞാൻ കോരിത്തരിച്ചു പോയി.

അവൾ ഒരു സെക്കന്റ്‌ എന്റെ കണ്ണിലേക്കു നോക്കി എന്നിട്ട് എന്റെ കൈപിടിച്ചു നടന്നു.

 

The Author

63 Comments

Add a Comment
  1. നിർത്തി പോകില്ല

    ബട്ട്‌ next part കുറച്ചു വൈകുഉം
    ബ്രോ ലാസ്റ്റ് ഇട്ട കമന്റാണിത്. ഒന്നേകാൽ വർഷം കഴിഞ്ഞു ഇനിയും എന്തുകൊണ്ട് വന്നില്ല. ഇതൊന്ന് കംപ്ലീറ്റ് ആക്കിക്കൂടെ?

  2. Bro eppo varum

  3. കാത്തിരിക്കുന്നു 😢

  4. നല്ലവനായ ഉണ്ണി

    ഇതിന്റെ nxt part ഇല്ലേ ബ്രോ 🥲

  5. Bro next part ennann para

Leave a Reply

Your email address will not be published. Required fields are marked *