അതൊന്നും പറഞ്ഞാൽ പറ്റില്ല നന്ദു വന്നേ പറ്റൂ…
അവൾ വാശി പിടിച്ചു.
ശരി ഞാൻ വരാം നീ റെഡി ആവൂ
എന്ന് പറഞ്ഞുകൊണ്ട് ഞാൻ എണീറ്റു.
************
വണ്ടി സ്റ്റാർട്ടാക്കി ഞാൻ അവളെ വെയിറ്റ് ചെയ്യുമ്പോൾ സുമിത്രേച്ചി വന്നു. ഒരു ലിസ്റ്റ് എൻറെ കയ്യിൽ തന്നു എന്നിട്ട് പറഞ്ഞു.
നന്ദു നീ തിരിച്ചു വരുമ്പോ കുറച്ചു സാധനങ്ങൾ വാങ്ങണം. ട്യൂഷൻ ക്ലാസ്സിന്റെ തൊട്ട് അപ്പുറത്തുള്ള കടയിൽ നിന്ന് വാങ്ങിയാൽ മതി.
അതിനെന്താ വാങ്ങിക്കാലോ ചേച്ചി.
മോനെ നീ അവൾക്ക് വണ്ടി ഓടിക്കാൻ കൊടുത്തരുതേ…. പുതിയ വണ്ടി കൊണ്ടുപോയി പോസ്റ്റിൽ ഇടിച്ചു നാശം ആക്കിയവളാ…
അതു കേട്ടുകൊണ്ടാണ് കാർത്തു പുറത്തേക്ക് വന്നത്.
ഈ അമ്മക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ലേ? പൂച്ച വട്ടം ചാടിയതാണെന്ന് എത്ര വട്ടം ഞാൻ പറഞ്ഞു. ഇനി ഇതു പറയാൻ ഈ നാട്ടിൽ ആരെങ്കിലും ബാക്കി ഉണ്ടോ. അല്ലെങ്കിലും നിങ്ങടെ വണ്ടി ഞാൻ ഇനി ഓടിക്കുന്നില്ല പോരേ….
അവൾ ദേഷ്യത്തോടെ പറഞ്ഞു.
സുമിത്രേച്ചി ഒന്നും മിണ്ടിയില്ല.
ഞാൻ അവളെ അന്തംവിട്ട് നോക്കി നിന്നു ഇവൾക്ക് ഇങ്ങനെയും ഒരു മുഖം ഉണ്ടായിരുന്നോ? എന്റെ കൂടെ വരുമ്പോൾ എത്ര പാവം. സുമിത്രേച്ചി ഒന്നും പറയാൻ ആവാതെ എന്റെ മുഖത്ത് നോക്കി
അവൾ നേരെ വന്ന് എന്റെ പുറകിൽ കയറി. ഞാൻ വണ്ടി എടുത്തു. റോഡിൽ എത്തി ആദ്യത്തെ വളവ് കഴിഞ്ഞപ്പോ തന്നെ അവൾ എന്നോട് ചേർന്ന് കൈ എന്റെ ഷോൾഡറിൽ വെച്ച് ഇരുന്നു.
ഡാ നേരം വൈകി നമുക്ക് ഷോർട്കട്ട് പിടിക്കാം.

Bro eppo varum
കാത്തിരിക്കുന്നു 😢
ഇതിന്റെ nxt part ഇല്ലേ ബ്രോ 🥲
Bro next part ennann para