ശ്രുതി എവിടെ പോയതാ? ഞാൻ ചോദിച്ചു
ആ കടയുടെ പിന്നിലാണ് എന്റെ അച്ഛന്റെ വീട് അവിടെ പോയിട്ട് വരുവാ.
ശ്രുതി ഇപ്പോൾ ഏത് ക്ലാസിലാ പഠിക്കുന്നത്?
പ്ലസ് ടു. സയൻസ്
ശ്രുതിയുടെ അമ്മ ജോലിക്ക് പോകുന്നുണ്ടോ?
നന്ദു ഇപ്പോൾ സാധനം വാങ്ങാൻ പോയപ്പോൾ കടയിൽ സാധനം എടുത്തുതരാൻ നിൽക്കുന്ന സ്ത്രീയെ കണ്ടില്ലേ അതാണ് എന്റെ അമ്മ. പിന്നെ വീട്ടിൽ കുറച്ച് കൃഷി ഒക്കെയുണ്ട്.
ശ്രുതിക്ക് പ്ലസ് ടു കഴിഞ്ഞാൽ എന്ത് പഠിക്കണം എന്നാ ആഗ്രഹം?
പഠിക്കണം എന്നൊക്കെയുണ്ട് പക്ഷേ പ്ലസ് ടു കഴിഞ്ഞാൽ എന്നെ കല്യാണം കഴിപ്പിച്ച് അയക്കണം എന്നാണ് അമ്മ പറയുന്നത്.
ഒന്ന് നിർത്തിയിട്ട് അവൾ തുടർന്നു
അമ്മയ്ക്ക് എന്നെപ്പറ്റി എപ്പോഴും വേവലാതിയാണ് അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ എന്റെ കാര്യം എന്താകും എന്ന് ഓർത്തിട്ട്.
സംസാരിക്കുമ്പോൾ അവളുടെ മുഖം ഞാൻ മിററലൂടെ നോക്കിക്കൊണ്ടിരുന്നു. പാവം
തോട്ടത്തിൽ വന്നാൽ എത്ര രൂപ കിട്ടും?
300 കിട്ടും . പക്ഷേ എന്നും ജോലിയുണ്ടാവില്ല. ജോലിയില്ലാത്തപ്പോൾ ഞാൻ അമ്മയെ കൃഷിയിൽ സഹായിക്കും.
അവൾ പറഞ്ഞു.
വീട്ടിലേക്കുള്ള വഴി എത്തിയപ്പോൾ ശ്രുതി അവിടെ ഇറങ്ങി.
ശ്രുതിയുടെ കാര്യങ്ങളൊക്കെ കേട്ടപ്പോൾ എനിക്കു അവളോട് ഒരു സഹതാപം തോന്നി. ഇവളെ എങ്ങനെയെങ്കിലും സഹായിക്കണം എന്ന് ഞാൻ മനസ്സിൽ കരുതി. പക്ഷേ ഞാൻ എന്തെങ്കിലും സഹായം ചെയ്താൽ ഇവളത് സ്വീകരിക്കുമോ?
ഞാൻ വീട്ടിൽ തിരിച്ചെത്തി സാധനങ്ങൾ എല്ലാം സുമിത്രേച്ചിയെ ഏൽപ്പിച്ചു. കുറച്ചു നേരം കിടന്ന് ഉറങ്ങി.

Bro eppo varum
കാത്തിരിക്കുന്നു 😢
ഇതിന്റെ nxt part ഇല്ലേ ബ്രോ 🥲
Bro next part ennann para