അപ്പോഴാണ് ഡ്രസ്സ് മാറ്റി കാർത്തിക അവിടെ വന്നിരുന്നത്. വെള്ളയിൽ നീല പൂക്കൾ ഉള്ള ഒരു ഉടുപ്പാണ് അവൾ ധരിച്ചിരുന്നത്.
ഈ ഡ്രസ്സിൽ ആദ്യമായാണ് അവളെ ഞാൻ കാണുന്നത് എപ്പോഴും ടീഷർട്ടും പാന്റും ആണ് ഇവളുടെ വേഷം. ഈ ഡ്രസ്സിൽ അവൾ വളരെ സുന്ദരിയായി കാണപ്പെട്ടു.
നല്ല തണുപ്പ് അല്ലേ നന്ദു….
അടുത്തുള്ള കസേരയിൽ ഇരുന്നുകൊണ്ട് അവൾ ചോദിച്ചു. അത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.
മ്മ് മ്മ് അതേ അതേ നല്ല തണുപ്പ്.
ഞാൻ അവളെ നോക്കി അതേ ചിരി ചിരിച്ച് കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് പറഞ്ഞു.
അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു. ഇടക്ക് ഇടക്ക് ചിരിക്കുന്നുമുണ്ട്.
എന്താ ഇങ്ങനെ ചിരിക്കുന്നത്?
അത് കണ്ടപ്പോൾ ഞാൻ ചോദിച്ചു
അത് ഒന്നുമില്ല.
ഒന്നുമില്ലാതെ ചിരിക്കില്ലല്ലോ….
അത്…. ടാ…. നേരെത്തെ നമ്മൾ എന്തൊക്കെയാ കാണിച്ചത്.
ഓർക്കുമ്പോൾ എനിക്ക് നാണം വരുന്നു. നിനക്ക് ഒരു നാണവും ഇല്ല എന്തൊക്കെയാ എന്നെ ചെയ്തത്. കള്ളൻ..
അപ്പോൾ അതൊക്കെ ആസ്വദിച്ചു ഇരിക്കുന്നുണ്ടായിരുന്നല്ലോ നാണക്കാരി ഒരു എതിർപ്പും പ്രകടിപ്പിച്ചു കണ്ടില്ല.
ടാ… എന്റെ കണ്ട്രോൾ മൊത്തം പോയി കിടക്കുവായിരുന്നു. എനിക്ക് എന്ത് പറയണം എന്ത് ചെയ്യണം എന്ന് അപ്പോൾ അറിയില്ലായിരുന്നു. പിന്നെ നീ ആയത്കൊണ്ടാണ് ഞാൻ…..
അവൾ നനത്തോടെ എന്നെ നോക്കി.
കള്ളി……
ഞാൻ വിളിച്ചു.
അപ്പോൾ താഴെ നിന്നും സുമിത്രേച്ചി മുകളിലേക്ക് കയറി വന്നു. ചായയും കടിയും ഞങ്ങൾക്ക് മുന്നിൽ വച്ചു.

Bro eppo varum
കാത്തിരിക്കുന്നു 😢
ഇതിന്റെ nxt part ഇല്ലേ ബ്രോ 🥲
Bro next part ennann para