ഇനിയും കൂടാനാണ് ചാൻസ്.
അവൾ നിരാശയോടെ പറഞ്ഞു.
അതേ… കൂടും രാവിലെ നടക്കാൻ എന്നും പറഞ്ഞിട്ട് ഇറങ്ങും എന്നിട്ട് പുഴ കരയിൽ പോയിരിക്കും. ആകെ നടക്കുന്നത് ട്യൂഷന് പോകുമ്പോഴാണ് അതാണെങ്കിൽ ഇപ്പോൾ വണ്ടിയിലും ഇങ്ങനെ പോയാൽ എന്തായാലും നീ ഒരു തടിച്ചി പാറു ആകും.
അയ്യോ… ടാ ഇനി എന്ത് ചെയ്യും?
അവൾ ആശങ്കയോടെ ചോദിച്ചു.
അതിനു നടത്തം മാത്രം പോരാ…
പിന്നെ?
അതിനു വ്യായാമം ചെയ്യണം.
എന്ത് വ്യായാമം? അവൾ ചോദിച്ചു
ഓടുക നീന്തുക പിന്നെ ഹോം വർക്ഔട്ട് അങ്ങനെ കൊറേ ഉണ്ട്.
ടാ എനിക്ക് ഓടാൻ ഒന്നും വയ്യ. അതും ഈ റോഡിൽ കൂടി.
എന്നാ പിന്നെ വർക്ഔട്ട് ചെയ്യണം. വീട്ടിൽ നിന്നും ചെയ്യാൻ പറ്റുന്നത് നമുക്ക് യൂട്യൂബ് നോക്കാം. എന്തേ?
അവൾ ഒന്നും മിണ്ടിയില്ല കുറച്ചു നേരം ആലോചിച്ചു.
ടാ… നീന്തൽ ആയാലോ? അടിപൊളി ആവില്ലേ?
അവൾ നല്ല ഉത്സാഹത്തോടെ ചോദിച്ചു.
നീന്തൽ നല്ലത് ആണ് പക്ഷേ നീ എവിടന്ന് നീന്തും?
അതിന് നമ്മുടെ സീക്രട്ട് പ്ലേസിൽ പോയാൽ പോരെ?
അവിടുന്ന് നീന്തി നനഞ്ഞു വരുമ്പോൾ അമ്മ കാണില്ലേ?
നമുക്ക് കുറച്ചു നേരത്തെ പോകാം എന്നിട്ട് അമ്മ ഉണരുന്നതിനു മുന്നേ തിരിച്ചു വരാം… വന്ന ഉടനെ തന്നെ കുളിക്കാം.
ഐഡിയ എപ്പടി?
അവൾ എന്നെ നോക്കി കണ്ണിറുക്കി.
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി
എന്നാൽ സെറ്റ് ഞാൻ പറഞ്ഞു.
രണ്ടാളും നല്ല ത്രില്ലിൽ ആയി.
കുറച്ചു നേരം പിന്നെയും എന്തൊക്കെയോ സംസാരിച്ചിട്ട് അവൾ പഠിക്കാൻ പോയി.

Bro eppo varum
കാത്തിരിക്കുന്നു 😢
ഇതിന്റെ nxt part ഇല്ലേ ബ്രോ 🥲
Bro next part ennann para