ഓർമചെപ്പ് 7 [ചെകുത്താന്‍] 159

കാശുകാരന്റെയൊപ്പം ഏട്ടനെ വിഡ്ഢിയാക്കിയിട്ട് പോയപ്പോ തകർന്നു പോയി ഏട്ടൻ. വിശ്വസിച്ച കൂട്ടുകാരനും പ്രാണന്റെ പാതിയായി കണ്ടവളും ആ മനസിലേല്പിച്ച മുറിവ് വളരെ വലുതായിരുന്നു. കുറച്ചു നാൾ പഠിത്തമൊക്കെ ഉപേക്ഷിച്ചു നശിച്ചു നടന്നെങ്കിലും അവന്റെ ജീവിതത്തിൽ ഒരു ദൈവദൂതൻ എത്തിയിരുന്നു മരണത്തിന്റെ വായിൽ നിന്നും പിടിച്ചുമാറ്റി ജീവിതത്തിൽ വിജയിക്കാനുള്ള ഊർജം പകർന്നുകൊടുത്ത ഒരാൾ. ആ സമയം അവൻ വീട്ടിലൊന്നും അധികം വരാറില്ലാ, പറഞ്ഞു പറഞ്ഞു മടുത്തതുകൊണ്ടു വീട്ടിലും അതത്ര കാര്യമല്ല. പക്ഷേ ഒരു ദിവസം രാത്രി ചാവാൻ വേണ്ടി റെയിൽവേ ട്രാക്കിൽ കയറി നിന്ന അവനെ രാത്രി-പെട്രോളിങ്ങിനിടെ കണ്ടെത്തിയ അദ്ദേഹം, അതിൽനിന്ന് പിന്തിരിപ്പിച്ചു.അവന്റെ മരണം ഞങ്ങളെ എങ്ങനെ ബാധിക്കുമെന്നത് അവനു മനസിലാക്കി കൊടുക്കാൻ അപകടമരണം സംഭവിച്ച ഒരു പയ്യന്റെ മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞ് അയാളുടെ അച്ഛൻ ഏറ്റുവാങ്ങുന്നത് കാണിച്ചുകൊടുത്തു. ഇന്നലെ നിന്നേ ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ നിന്റെ അച്ഛനും അമ്മയും ഇതുപോലെ നിക്കേണ്ടിവന്നേനെ, നിന്റെ അമ്മ ചിലപ്പോൾ ചങ്കുതകർന്ന് ഇല്ലാതെയായി എന്നു വരാം കാരണം അമ്മമാർ അങ്ങനെയാണ് തന്റെ കുഞ്ഞിന്റെ വിരലിലൊരു മുറിവ് വന്നാൽ തന്നെ പിടയുന്ന മനസാണവരുടെ.. നിന്റെ വിഷമങ്ങൾ എന്തുതന്നെയായാലും നമ്മുടെ അമ്മയുടെ മടിത്തട്ടിൽ കിട്ടാത്ത സമാധാനം ഒരിക്കലും മരണത്തിൽനിന്നും നിനക്ക് കിട്ടാൻ പോകുന്നില്ല. നിന്റെ തീരുമാനത്തിന് പുറകിൽ എന്താണ് കാരണം എന്നെനിക്കറിയില്ല പക്ഷെ എന്ത് തന്നെയായാലും നിന്റെ ജീവിതത്തെക്കാളും നിന്റെ കുടുംബത്തിന്റെ സന്തോഷത്തേക്കാളും വലുതല്ല ഒന്നും.
അദ്ദേഹത്തിന്റെ വാക്കുകൾ അവനു ശെരിക്കും വരം കിട്ടിയത് പോലെയായിരുന്നു അന്ന് അവനോട് സംസാരിച്ചവന്റെ പ്രശ്നങ്ങൾ മനസിലാക്കി പിറ്റേന്ന് പോലീസ് വീട്ടിൽ കൊണ്ടുവന്നു വിടുമ്പോൾ എന്റേട്ടന്റെ രണ്ടാം ജന്മമായിരുന്നു അവിടുന്ന് കെട്ടിപ്പൊക്കിയതാ പുള്ളി ഇന്ന് കാണുന്ന ബിസിനസും സ്റ്റാറ്റസും എല്ലാം. പണ്ട് കഞ്ചാവടിച്ചു തലതെറിച്ചു നടന്ന അനന്തുവിന്റെ അനിയൻ ആയിട്ട് കണ്ടിരുന്ന എന്നെ ഇന്ന് ആളുകൾ ഏട്ടനോടുള്ള ബഹുമാനത്തോടെ അത് അനന്തുവിന്റെ അനിയൻ ആണ് എന്ന് പറയുന്നത് കേട്ട് ഞാനും തീരുമാനിച്ചതാണ് ഏട്ടനെപ്പോലെയാവാൻ, എടാ എല്ലാം വേണം പ്രണയവും വിരഹവും ലഹരിയും സൗഹൃദവും തലവഴിത്തരവും എല്ലാം ജീവിതത്തിൽ വേണം പക്ഷെ എല്ലാത്തിനും ഒരു ലിമിറ്റ് ആവശ്യമാണ്‌ മാത്രമല്ല ഓരോന്നിനും അതിന്റെതായ സമയമുണ്ട്, നമ്മളിപ്പോ ചെയ്യുന്നതൊക്കെ ഒരു പത്തുകൊല്ലം കഴിഞ്ഞു റിക്രിയേറ്റ് ചെയ്യാൻ നോക്കിയിട്ട് കാര്യമുണ്ടോ? അതാണ് ജീവിതം. ഇന്നിപ്പോ ഞാൻ ഇതൊക്കെ വലിച്ചു കയറ്റുന്നുണ്ടെങ്കിലും ഈ കോഴ്സ് കഴിഞ്ഞ് ഇതൊന്നും ഞാൻ തൊട്ട് പോലും നോക്കില്ല. എനിക്ക് ഏട്ടന്റെ പോലെ എന്തെങ്കിലുമൊക്കെ ആയിത്തീരണം എന്നെയോർത്തു എന്നെ അറിയുന്നവരെല്ലാം അഭിമാനിക്കുന്ന ഒരു ലെവലിൽ എത്തണം. എന്റെ ഹീറോ എന്റേട്ടനാണ്. എന്റെടത്തിയെ കണ്ടിട്ടില്ലേടാ ചേച്ചിയമ്മ എന്നു ഞാൻ വിളിക്കുന്ന ഏട്ടത്തി, ഏട്ടന്റെ നെഞ്ച് പൊടിഞ്ഞുള്ള കരച്ചിൽ കണ്ടു ദൈവം അവനു വേണ്ടി മാത്രമല്ല ഞങ്ങളുടെ കുടുംബത്തിന് തന്ന ദേവതയാ അവര്. ഇപ്പൊ നീ കരഞ്ഞോ നെഞ്ചു പൊട്ടി കരഞ്ഞോ പക്ഷെ ആ കണ്ണീരിൽ നിന്റെ വേദനയും ദേഷ്യവും ഒഴുക്കികളഞ്ഞു അവളെ നീ ഒഴിവാക്കെടാ. നമ്മുടെ ജീവിതത്തോളം വിലയില്ല ഒരു പകയ്ക്കും പ്രതികാരത്തിനും.
ഒരു ചെറു ചിരിയോടെ പറഞ്ഞു നിർത്തിയ ആഷിയൂടെ കണ്ണിലെ നീർതിളക്കം അവൻ പറഞ്ഞത് അത്രയും തന്നെ അവന്റെ ഉള്ളിൽ തട്ടി തന്നെയായിരുന്നു എന്നതിന് തെളിവായിരുന്നു. അവന്റെ വാക്കുകൾ എനിക്ക് പകർന്നുതന്ന ആത്മവിശ്വാസം ചെറുതെങ്കിലും എന്റെ എന്റെ മനസിനെ ശാന്തമാക്കി- ചിന്തിച്ചൊരു തീരുമാമെടുക്കാനുള്ളൊരു അവസ്ഥയിലേക്ക് എത്തിച്ചു.

The Author

chekuthaan

10 Comments

Add a Comment
  1. Evideya baaki…. മുങ്ങിയോ

  2. ബ്രോ അടുത്ത ഭാഗം ഇവിടെ????

  3. Adipoli kadha muthey? . waiting for next part ❤️

  4. Polichu moneeeee

    Enthakum parayanullath

  5. നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. ചെകുത്താൻ

      Thank you
      എത്രയും പെട്ടെന്ന് തരാം

  6. Pwolichu adukkiii

    1. ചെകുത്താൻ

      Thank you
      Happy ഓണം

  7. Poli next part enna❤❤❤❤❤❤❤❤❤???????Happy onam

    1. ചെകുത്താൻ

      എഴുതി തുടങ്ങിയതേയുള്ളു അധികം വൈകില്ല

Leave a Reply

Your email address will not be published. Required fields are marked *