ആക്രോശങ്ങളുമൊക്കെയായി ഒരു വല്ലാത്തൊരു മൂഡ് ആണ്. ഗ്രൗണ്ട് മിക്കവാറും തരിശാണ് എന്നാൽ കളി എത്താത്ത ചില വശങ്ങളിൽ കറുകപ്പുല്ലു വളർന്നുനിക്കുന്നുണ്ട്. ഗ്രൗണ്ടിലെ മാവിൻചോട്ടിൽ ഇരുന്നുകൊണ്ട് ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു, എന്റെ ജീവിതത്തിലെ മാറ്റങ്ങൾക്കു ഈ മൈതാനം സാക്ഷിയായത് പോലെ മറ്റൊന്നും സാക്ഷിയായിട്ടില്ല. എപ്പോഴൊക്കെ മനസ്സ് കലുഷിതമാകുന്നോ അതിനൊക്കെ ഒരാശ്വാസം കിട്ടുന്നത് ഇവിടെ വന്നിരിക്കുമ്പോഴാണ് പതിയെ ഒരു സിഗരറ്റ് വലിച്ചു തീർത്തതിനു ശേഷം എഴുന്നേറ്റു നടന്നു തുടങ്ങി, ഗ്രൗണ്ടും പിന്നിട്ടു ഞാൻ ബസ് സ്റ്റോപ്പിലേക്ക്.
ഇനിയെന്തായാലും അനുജയെ കാണാൻ പോണം, ഒരഞ്ചു മിനിറ്റോളം നടക്കാനുള്ള ദൂരമുണ്ട് ബസ്റ്റോപ്പിലേക്ക്. മണി മൂന്നരയാകുന്നതേയുള്ളു എന്തായാലും ഒരുമണിക്കൂറുണ്ട് എന്നത്തേയുംപോലെ താമസിച്ചു എന്നൊരു പരാതി ഇത്തവണയുണ്ടാകില്ല. പറയാനുള്ളത് മുഴുവൻ വിശദീകരിച്ചു പറഞ്ഞില്ലെങ്കിലും എന്നെക്കൊണ്ട് കഴിയുന്നത്രേം പറയണം അതാണതിന്റെ ശെരി, ബാക്കിയുള്ളത് മുന്നോട്ടുള്ള ജീവിതത്തിൽ എനിക്ക് അവളോടെല്ലാം പറയാനുള്ള മനശക്തി വരുമ്പോൾ അറിയിക്കാം. ബസിൽ കയറി വഴിക്കാഴ്ചകളിൽ കണ്ണും നട്ടിരിക്കുമ്പോഴും മനസ് മറ്റെവിടെയൊക്കെയോ ആയിരുന്നു. ഓരോന്നാലോചിച്ചു വണ്ടിയിലിരുന്നു സ്ഥലമെത്തിയതറിഞ്ഞില്ല. കണ്ടക്ടർ വിളിച്ചുപറയുന്നത് കേട്ടപ്പോഴാണ് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയത് അറിഞ്ഞത്.
ചേട്ടാ വണ്ടി വിടല്ലേ ആളിറങ്ങണം
ഞാൻ ഞെട്ടിപ്പിടഞ്ഞെണീറ്റുകൊണ്ട് വിളിച്ചു പറഞ്ഞു ചാടിയിറങ്ങി. അവൾ പറഞ്ഞതിനും പതിനഞ്ചു മിനുട്ട് മുൻപേ തന്നെ ഞാൻ എത്തി ഗേറ്റിനു മുന്നിലുള്ള ബേക്കറിയുടെ മുന്നിൽതന്നെ നില്പുറപ്പിച്ചു. എന്തായാലും അധികം കാത്തു നിൽക്കുന്നതിനു മുന്നേ തന്നെ അവളെത്തി. ഞങ്ങൾ ഞങളുടെ സ്ഥിരം സ്ഥലത്തേക്ക് വിട്ടു. കടലിലേക്കു നീണ്ടു കിടക്കുന്ന പുലിമുട്ടിലൂടെ അവളുടെ കയ്യുംപിടിച്ചു ഞാൻ നടന്നു അവിടെയൊരു പാറയുടെ മുകളിൽ പടിഞ്ഞാറ് അറബിക്കടലിന്റെ അനന്തതയിലേക്ക് നോക്കി ഞങ്ങളിരുന്നു.
Anu: പിന്നെ???
കണ്ണുകളിലാകാംഷ നിറച്ചവളെന്നോട് ചോദിച്ചു.
Me: ഓഹ് കഥ കേൾക്കാൻ എന്തൊരു കൊതിയാ??? അതും സ്വന്തം കാമുകന്റെ ചീഞ്ഞ പാസ്റ്റ്.
Anu: എന്നാലെനിക്ക് കേൾക്കണ്ട തന്റെ ഒണക്ക പാസ്റ്റ്. പാവോല്ലേ ഒരു കുമ്പസാരം നടത്തി ഉള്ളിലുള്ള സങ്കടോം ദേഷ്യമൊക്കെ മാറിക്കോട്ടെയെന്നു വിചാരിച്ചൊരവസരം തന്നപ്പോ യെന്നെ കളിയാക്കുന്നോ ദുഷ്ടാ…
അതു പറഞ്ഞു തീർന്നതും എന്റെ വയറിന്റെ സൈഡിൽ അവളുടെ കൂർത്ത നഖങ്ങൾ ആഴ്ന്നിറങ്ങി അതോടൊപ്പം തന്നെയെന്റെ വലതു തോളിൽ അവളുടെ പല്ലുകളും.
Me: ആഹ്…. യെടീ മൈ….. വിടെടി നോവുന്നു…..
വായിൽ വന്ന തെറി പാതി മുറിച്ചുകൊണ്ടവളെ ഞാൻ പിടിച്ചു മാറ്റി. മുറിവ് വല്ലതും പറ്റിയോയെന്നറിയാൻ ഷർട്ട് ഞാൻ വലിച്ചു പൊക്കിയതും ഉപ്പുകാറ്റടിച്ചു നഖം ആഴ്ന്ന മുറിവിൽ നീറ്റലനുഭവപ്പെട്ടു.
Anu: അയ്യയ്യോ ഇതെന്താ ഈ കാണുന്നെ? ചോര പൊടിച്ചു നിൽക്കുന്ന മുറിവ് കണ്ടതും അവളുടെ കണ്ണു നിറഞ്ഞു. കൂടുതൽ ബുദ്ധിമുട്ടിക്കാൻ താല്പര്യമില്ലാതിരുന്ന ഞാൻ തോളിൽ അവൾ കടിച്ച വശം നോക്കാൻ മെനക്കെട്ടില്ല വയറിലെ മുറിവിനേക്കാളെന്തുകൊണ്ടും വലുത് തോളിലുണ്ട് എന്നെനിക്കു വേദനയിൽ നിന്നും മനസ്സിലായിരുന്നു.
നിനക്ക് ബാക്കി അറിയണ്ടേ? പെട്ടന്നുതന്നെ അവളുടെ ശ്രദ്ധ തിരിച്ചുകൊണ്ടു ഞാൻ ചോദിച്ചു.
അവളത് കേട്ടതായി തോന്നിയില്ല അവളുടെ ശ്രെദ്ധ മുഴുവൻ എന്റെ മേൽ അവളുടെ നഖം കൊണ്ടുണ്ടാക്കിയ മുറിവിലായിരുന്നു.
ഡീ പോത്തേ…… നീയേത് ലോകത്താ???
പെട്ടെന്ന് അവൾ ഞെട്ടികൊണ്ടെന്റെ മുഖത്തേക്ക് നോക്കി അവളുടെ കണ്ണുകൾ ചെറുതെങ്കിലും പക്ഷെ നീളമുള്ള കണ്ണുകളാണ് സാധാരണ പെൺകുട്ടികളെ പോലെ അവൾ കണ്മഷിയല്ല എഴുതാറുള്ളത് പകരം സുറുമയാണ് അതവളുടെ കണ്ണുകൾക്ക് ഒരു പ്രേത്യേക ഭംഗിയാണ് നൽകുന്നത്.

Evideya baaki…. മുങ്ങിയോ
ബ്രോ അടുത്ത ഭാഗം ഇവിടെ????
Adipoli kadha muthey? . waiting for next part ❤️
Polichu moneeeee
Enthakum parayanullath
നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Thank you
എത്രയും പെട്ടെന്ന് തരാം
Pwolichu adukkiii
Thank you
Happy ഓണം
Poli next part enna❤❤❤❤❤❤❤❤❤???????Happy onam
എഴുതി തുടങ്ങിയതേയുള്ളു അധികം വൈകില്ല