ഓർമ്മകൾ മനം തലോടും പോലെ [Tom] 305

പതിവില്ലാതെ ചാനലിൽ നിന്നും ഒഴുകി വന്ന ആ ഗാനം ആ പഴയ പാവടക്കാരിയായ മീനൂട്ടിയുടെ ഓർമ്മകളെ ഉണർത്താൻ ശ്രമിക്കുന്ന ഈരടികൾ പോലെ മാധുര്യമേറിയതായിരുന്നു …

മീനാക്ഷി അവളുടെ ആ പഴയ മധുരം തുളുമ്പിയ, അതിനേക്കാൾ കയപ് നിറഞ്ഞ ആ ഓർമകളിൽ ഊളിയിട്ടു…

“കല്യാണി … എടി കല്യാണി ..” വീട്ടിലെ ചായ്പുരയിൽ കഴിയുന്ന പുറം പണിക്കാരിയെ വിളിച്ച് എന്തൊക്കയോ ശകാരം ചൊരിയുന്ന അമ്മയുടെ ഒച്ച കേട്ടിട്ടാണ് മീനൂട്ടി ഉണർന്നത്…

ചുവന്ന ചേല വാരി ചുറ്റി ,നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ടിട്ട് കഴുത്തിൽ നിറയെ വിവിധ നിറത്തിലുള്ള മൂത്തു മാലകൾ അണിഞ്ഞ്, കൈനിറയെ കുപ്പിവളകളണിഞ്ഞ് അഴിഞ്ഞുലഞ്ഞ മുടികൾ പാറിപ്പറത്തിയിട്ട്,മുറുക്കി ചുവപ്പിച്ചചുണ്ടുമായി ഇരിക്കുന്ന കല്യാണി മീനുട്ടിക്കെന്നും ഒരു കൗതുകമായിരുന്നു ..

“എന്തിനാ അമ്മേ …കല്യാണിയെ ശകാരിക്കുന്നേ. … കല്യാണി പാവം ..ല്ലേ ..?”  മീനുട്ടി അമ്മയോട് ചോദിച്ചു…

“മം.. പാവം .. വല്ലവൻ്റെ കൊച്ചിനെയും വയറ്റിലാക്കി നാടും വീടും ഏതാന്ന് അറിയാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഇവളാണോ പാവം .. ”  സ്വന്തം മക്കളോട് ഇങ്ങനെ പച്ചക്കു മറ്റൊരു സ്ത്രീ യെ കുറിച്ച് പറയുന്നത് എന്ന് അറിയാതെ അമ്മ പറഞ്ഞു…

ഇതും പറഞ്ഞ് അമ്മ അകത്തേയ്ക്ക് കയറിപ്പോയി …

അലസമായി കിടക്കുന്ന മുടിക്കുള്ളിൽ വിരലുകൾ കടത്തി മാന്തി ചൊറിഞ്ഞു കൊണ്ട് ഏന്തൊക്കയോ പതം പറഞ്ഞ് ചിരിച്ച് കൊണ്ടിരിക്കുന്ന കല്യാണിയോട് അവൾക്ക് വല്ലാത്ത സഹതാപം തോന്നി …

“കല്യാണി എന്തിനാ ..ചിരിക്കണേ…?” മീനുട്ടിയുടെ ചോദ്യം…

“ഹ ഹ … ഞാൻ ചിരിച്ചോ .. ഇല്ലല്ലോ ഞാൻ ചിരിച്ചില്ലല്ലോ” എന്ന് ഉറക്ക പറഞ്ഞ് കൊണ്ട് പൊട്ടിപൊട്ടിച്ചിരിക്കുന്ന കല്യാണിയെ നോക്കി അവൾ ആശ്ചര്യത്തോടെ നിന്നു …

നേരം പാതിരാവായിട്ടും അമ്മയുടെയും അച്ഛൻ്റെയും നടുക്ക് കിടന്ന മീനൂട്ടിയ്ക്ക് ഉറക്കം വന്നതേയില്ല ..

“അമ്മേ … ആ കല്യാണിയ്ക്ക് ശരിക്കും ഭ്രാന്തുണ്ടോ .. അമ്മേ …” ഉറങ്ങി കിടന്നഅമ്മയെ തട്ടിയുണർത്തി അവൾ ചോദിച്ചു ..

“ഈ കുട്ടിക്കിത് എന്തിൻ്റെ കേടാ .. നേരം എത്രയായിന്നാ നീയിതു വരെ ഉറങ്ങീല്ലേ … ആവശ്യമില്ലാത്ത ഓരോചോദ്യങ്ങളാ … രാമനാമം ചൊല്ലി ഉറങ്ങാൻ നോക്ക് മീനൂട്ടി ..” ഉറക്ക ചടവോടെ പറഞ്ഞിട്ട് അവളുടെ അമ്മ തിരിഞ്ഞ് കിടന്നു ..

The Author

Tom

11 Comments

Add a Comment
  1. Hi tom,
    Ningal nalloru oru writer aanu…eduthu parayendathu ningalude story upload cheyyunna speed aanu. Athukondu oru request, ee sitil vanna oru kadhayanu bhaarya ishtam ezhuthiyathu KGF2. Athu 6 part vare poyi athu kazhinju oru arivum illa. Pattumengil aa kadha ningalku ezhuthi koode. Orupadu peru ithinaayi kaathirikkunnu. So please try.

  2. സൂസൻ & ടാക്സി വാല നമ്മുടെ fav. അത് വേഗം വരില്ലേ

  3. ബാക്കി രണ്ട് കഥകളും എഴുതുന്നില്ലേ
    പകുതിക്ക് ഇട്ടുപോയോ ?

  4. വായനക്കാരൻ

    സൂസൻ എഴുതാതെ വേറെ കഥ എഴുതുന്നത് സൂസൻ എഴുതാനുള്ള നാളുകൾ നീട്ടുകയല്ലേ ഉള്ളൂ?
    കുറച്ചേലും പേജുകൾ ഉള്ള സൂസന്റെയോ ടാക്സിവാലയുടെയോ അടുത്ത പാർട്ട്‌ എഴുതാൻ നോക്കൂ
    അങ്ങനെ എഴുതുമ്പോ വീണ്ടും പഴയ ടച്ച് കിട്ടും

    It’s like
    വണ്ടി കുറേക്കാലം ഓട്ടാതെ ഓട്ടിയാൽ തുടക്കം ഒരു സ്റ്റാർട്ടിങ് ട്രെബിൾ ഉണ്ടാകും
    വണ്ടി ഓടിച്ചാൽ അല്ലെ ആ സ്റ്റാർട്ടിങ്ങ് ട്രെബിൾ മാറൂ
    സ്റ്റാർട്ടിങ് ട്രെബിൾ ഉണ്ടെന്ന് വെച്ച് വണ്ടി ഓടിക്കാതെ മാറിയിരുന്നാൽ എങ്ങനെ സ്റ്റാർട്ടിങ് ട്രെബിൾ മാറാനാ

    ഇപ്പൊ തന്നെ സൂസനും ടാക്സിവാലയും വന്നിട്ട് ആഴ്ച്ചകൾ കഴിഞ്ഞു
    ഇങ്ങനെ വലിയ ഇടവേള എടുക്കുന്നത് നല്ലതായി തോന്നുന്നില്ല ☹️

  5. ??

    meaningful story ❤️

  6. bro…
    സൂസനില്ലാതെ നമുക്കെന്താഘോഷം.
    ടാക്സി വാല ലേറ്റായാലും കുഴപ്പമില്ല.
    മൂഡ് വരുമ്പോ സൂസൻ ആദ്യം
    തീർക്കണേ…?
    നിലവിൽ sitil ഏറ്റവും intrestil
    വായിക്കുന്ന തുടരനാ..?

  7. പൊന്നു.?

    കൊള്ളാം…… നന്നായിരിക്കുന്നു.

    ????

  8. കുടുംബം

    Super??

  9. Susan,Gayatri…..pne mariya……..????…thrathikkalle…..pne puthiya stry kollam……?

  10. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️

  11. അത്‌ വേണോ ബ്രോ സൂസനും ടാക്സിവാലയും കുറച്ചേലും എഴുതാൻ നോക്കുന്നത് അല്ലെ നല്ലത് ?
    ഇങ്ങനെ ഗ്യാപ് എടുത്താൽ കഥ വീണ്ടും കിട്ടാൻ കുറേ ദിവസം പിടിക്കില്ലേ

    പഴയ ആ ട്രാക്കിലേക്ക് എത്താൻ ബ്രോ സൂസന്റെയും ടാക്സിവാലയുടെയും മുന്നത്തെ രണ്ട് പാർട്ടുകൾ വായിച്ചാൽ എത്താൻ കഴിയില്ലേ

    ഏതായാലും സൂസന്റെയും ടാക്സിവാലയുടെയും അടുത്ത പാർട്ടുകൾ പെട്ടെന്ന് തന്നെ തരുമെന്ന് പ്രതീക്ഷിക്കുന്നു ☹️

Leave a Reply

Your email address will not be published. Required fields are marked *