ഓർമ്മകൾ 1
Ormakal Part 1 | Author : Adam
ഒരു ഇളംകാറ്റ്,വൈകുന്നേരങ്ങളിൽ പാലപ്പൂവിന്റെ നേർത്ത സുഗന്ധമേറിവരും.ആരും കാണാതെ ഒളിച്ചു നിന്ന് ആരും ഈണം നൽകാതെ പാട്ടുപാടുന്ന വിഷുപക്ഷികൾ.സന്ധ്യ സമയങ്ങളിൽ ആൽത്തറ വഴി വരുമ്പോ കേൾക്കുന്ന ദേവി ഗീതങ്ങൾ.നാടിനെ കുറിച്ചാലോചിക്കുമ്പോൾ ഒരു ചെറിയ കണ്ണുനീർ എന്നും നിറയും.തിരക്കുകൾ ക്കിടയിൽ ഒറ്റപ്പെട്ടു പോകുമ്പോൾ കണ്ണടച്ചിരുന്നാൽ എന്നും ഞാൻ എന്റെ നാടിൻറെ ഓർമകളുടെ ചുഴിയിൽ അകപ്പെട്ടു പോകും.
ഞാൻ സമീർ,ഇപ്പോൾ ഫാമിലി ആയി ഒരു യൂറോപ്യൻ രാജ്യത്തുഅവിടത്തെ പൗരത്വം സ്വീകരിച്ചു, ഒരു ഇന്ത്യൻ യൂറോപ്യൻ ആയി ജീവിക്കുന്നു. പക്ഷേ ഇന്നും കണ്ണടച്ചാൽ എനിക്ക് കാണാൻ കഴിയുന്നത് എൻറെ നാടാണ്..ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് “ You travel the whole world to come back home”.നമ്മൾ എത്രയൊക്കെ ഒക്കെ നമ്മുടെ പൈതൃകത്തിൽ നിന്നും ഓടി ഒളിച്ചാലും അത് നമ്മളെ പിന്തുടർന്നു കൊണ്ടിരിക്കും.
ഈ കഥ നടക്കുന്നത് അത് എൻറെ ജീവിതത്തിലെ അതിലെ ചില ഓർമ്മകളിലൂടെയാണ്. ആർക്കും അമിത പ്രതീക്ഷ നൽകുന്നില്ല. ഒരു ചെറിയ ചെറുകഥയായ ഇതിനെ കണ്ടാൽ മതി.
മലബാറിലെ ഒരു പേരുകേട്ട തറവാട്ടിലെ ഒരു അംഗമായാണ് ആണ് എൻറെ ജനനം. എന്റെ ഉപ്പ അലിയാർ ഹാജിയുടെ ഇളയ പുത്രനായാണ് ഞാൻ ജനിച്ചത്. ഉപ്പ നാട്ടിലെ ഒരു പ്രമാണി തന്നെ ആയിരുന്നു. ഞങളുടെ വീട് ഒരു പഴയ ഇല്ലം ആയിരുന്നു. ഉപ്പ ചില മാറ്റങ്ങൾ വരുത്തിയത് ഒഴിച്ചാൽ അത് ഒരു നമ്പൂതിരി തറവാടയെ ആർക്കും തോന്നു മൂന്ന് തട്ടിൽ തെക്കിൽ തീർത്ത നടുമുറ്റം കൂടിയ ഇല്ലവും അതിന്റെ കൂടെ ഒരു ചെറിയ ഒരു വീടും.
woww super
Super story ???
നല്ല മൂഡ്
അക്ഷരത്തെറ്റുകൾ ഒഴിവാക്കിയാൽ അടിപൊളിയായിട്ടുണ്ട്.
അടുത്ത പാർട്ട് ഉടനെ പോന്നോട്ടെ.
സൂപ്പർ
Superb story
Kurachum kudi ayuthamayirunnu
Excellent,continue….
Very interesting, good one…. Please continue
Very Nice, waiting for next part