ഇന്നത്തെ കാലത്തു പറയുവാണേൽ ഒരു അതിഥി മന്ദിരം എന്നൊക്കെ പറയാം.ഞാൻ ജനിച്ചു ഏഴാം പക്കം ഉമ്മ മരിച്ചു. എനിക്ക് മുന്നേ പിറന്ന എന്റെ സഹോദരി സാലിയ ,അവരായിരുന്നു എന്നെ പിനീട് നോക്കിയതെല്ലാം. സാലി എന്നെക്കാൾ ആറു വയസ്സ് മൂത്തതായിരുന്നു.ഉമ്മ മരിച്ചതിൽ പിന്നെ ഉപ്പ അകെ മാറി ,ഇതൊക്കെ സാലി പറഞ്ഞ അറിവ് എനിക്കൊള്ളൂ.ഉപ്പാക്ക് നാട്ടിലും സൗദിയിലും ബിസിനസ് ഉണ്ടായിരുന്നു. അങ്ങനെ എനിക്ക് ഏഴാം വയസ്സിൽ ഉപ്പ സൗദിയിൽ നിന്നും വന്ന ഒരു വരവിൽ ഒരു സ്ത്രീയും അവരുടെ ഒരു ചെറിയ മകളും കൂടെ ഉണ്ടായിരുന്നു. അന്ന് സാലിക് 13 വയസ്സു. ആ രാത്രിയിൽ സാലി ഒരു പാട് കരഞ്ഞതായ് ഞാൻ ഓർക്കുന്നു. ഒപ്പം വീട്ടിൽ നിന്നിരുന്ന ഉപ്പയുടെ ഒരു അകന്ന ബന്ധുവായ സ്ത്രീ ഉണ്ടായിരുന്നു. അവരാണ് ഞങ്ങളെ നോക്കിയിരുന്നത്. അവർ ആ രാത്രി ഞങളുടെ അടുത്ത് വന്നു സാലിയെ ഒന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ വച്ച് കൊണ്ട് പറഞ്ഞു, അവർ പൊവുകയാണ് നാളെ. ഇനി മുതൽ ഉപ്പാക്ക് പുതിയ ഭാര്യയും നിങ്ങൾക്കു പുതിയ ഒരു ഉമ്മയെയും കിട്ടിയെന്നു. വളരെ സന്തോഷത്തോടെയാണ് ഞാൻ ആ വാർത്ത സ്വീകരിച്ചു. എന്റെ നിഷ്കളങ്കമായ മനസിന് അത്രെയേ അന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നുള്ളൂ.സാലി ആ രാത്രി ഉറങ്ങാതെ കരഞ്ഞത് എന്തിനാണെന്ന് മനസിലാക്കാൻ എനിക്ക് പിന്നെയും വർഷങ്ങൾ വേണ്ടി വന്നു.
പിന്നീടുള്ള വർഷങ്ങൾ എനിക്കും സാലികും അത്രേ രസകരമായിരുന്നില്ല. പതുകെ വീട്ടിൽ ബന്ധുക്കൾ കൂടാൻ തുടങ്ങി. പുതിയ ഉമ്മയുടെ വീട്ടിൽ നിന്നായിരുന്നു അവരെല്ലാം. എന്തോ അവർ ഞങളെ പലപ്പോഴും പാലത്തിൽ നിന്നും ഒഴിവാക്കി. സാലിയും അവരും വഴക്കു കൂടുന്നതല്ലാതെ സംസാരിക്കുന്നതു ഞാൻ കണ്ടിരുന്നില്ല. ഉപ്പയും പതുകെ സാലിയിൽ നിന്നും എന്നിൽ നിന്നും അകലുന്നതായി എനിക്കും മനസിലായി തുടങ്ങി. പക്ഷെ പുതിയ ഉമ്മ എന്നോട് സ്നേഹമോ വെറുപ്പോ കാണിച്ചിരുന്നില്ല. അവരുടെ ചെറിയ മകൾ അലിയ ഒരു പാവം കുട്ടി ആയിരുന്നു. വീട്ടിൽ വരുമ്പോൾ അവൾക്കു 4 വയസായിരുന്നു പ്രായം. വർഷങ്ങൾക്കിപ്പുറം അവളും ഏറെ മാറിയിരുന്നു.
woww super
Super story ???
നല്ല മൂഡ്
അക്ഷരത്തെറ്റുകൾ ഒഴിവാക്കിയാൽ അടിപൊളിയായിട്ടുണ്ട്.
അടുത്ത പാർട്ട് ഉടനെ പോന്നോട്ടെ.
സൂപ്പർ
Superb story
Kurachum kudi ayuthamayirunnu
Excellent,continue….
Very interesting, good one…. Please continue
Very Nice, waiting for next part