ഓർമ്മകൾക്കപ്പുറം 1
Ormakalkkappuram Part 1 | Author : 32B
ഹായ്.. ഇതൊരു കമ്പികഥ അല്ല.. കമ്പി ഇതിൽ തീരെ ഉണ്ടാവില്ല. വർഷങ്ങളായി ഞാനും നിങ്ങളെപ്പോലെ തന്നെ ഈ സൈറ്റിന്റെ വായനക്കാരൻ ആണ്. അതോണ്ട് തന്നെ ഒരു കഥ എഴുതി ഇവിടെ പോസ്റ്റ് ചെയ്യാൻ ഒരു മോഹം തോന്നി. അതുകൊണ്ട് മാത്രം എഴുതുന്നത് ആണ്. ആൾറെഡി ഞാൻ തന്നെ ഈ കഥ മാറ്റൊരിടത്തു പോസ്റ്റ് ചെയ്തിരുന്നു. ഇവിടെ ആരും അത് വായിച്ച് കാണും എന്ന് തോന്നുന്നില്ല. കാരണം അതിന്റെ വ്യൂസ് വളരെ കുറവ് ആയിരുന്നു. ? നല്ലതാണെങ്കിലും മോശം ആണെങ്കിലും അഭിപ്രായം പറയുക. നിങ്ങളുടെ അഭിപ്രായം ആൻഡ് പ്രോത്സാഹനം പോലെ ഇരിക്കും ബാക്കി പാർട്ട് പോസ്റ്റ് ചെയ്യുന്നത്.
പുണെ – മുംബൈ എക്സ്പ്രസ്സ് ഹൈവേ… നേരം പുലർന്ന് തുടങ്ങി. തലേ ദിവസം പെയ്യാൻ തുടങ്ങിയ മഴ ഇപ്പോഴും പൂർണമായി തോർന്നിട്ടില്ല. ചെങ്കുത്തായ മല നിരകളും, റോഡിലേക്കു വന്നു പതിക്കുന്ന നീരുറവകളും മനം മയക്കുന്ന പച്ചപ്പും എല്ലാം ഈ വഴിയുടെ പ്രത്യേകതകൾ ആണ്. ചാറ്റൽ മഴയെ കീറി മുറിച്ച് അതിവേഗം കുതിക്കുന്ന വണ്ടികൾ. അതിൽ ഒന്ന് മഹീന്ദർ സിങിന്റെ നാഷണൽ പെർമിറ്റ് ട്രക്ക്. ഇന്നലെ മഹാരാഷ്ട്ര – കർണാടക ബോർഡറിൽ ഉള്ള ബെൽഗാമിൽ നിന്നും ലോഡ് ഇറക്കിയിട്ട് തിരിച്ചു വരുന്ന വഴി ആണ്. പുണെയുടെ തിരക്കുകൾ വിട്ട് വണ്ടി ചെറു പട്ടണം ആയ ലോണാവാല എത്താറായി. ക്ഷീണം തോന്നിയതിനാൽ വണ്ടി ഒതുക്കി ഒന്ന് മുഖം ഒക്കെ കഴുകണം എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരം ആയി. എന്നാൽ വണ്ടി ഒതുക്കി നിർത്താൻ പറ്റിയ ഒരിടം ഇതുവരെ കണ്ടില്ല. കൂടെ ഉള്ള ക്ലീനർ പയ്യൻ ചോട്ടു എന്ന രാകേഷ് ആണെങ്കിൽ നല്ല ഉറക്കം. കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ വണ്ടി നിർത്താൻ പറ്റിയ ഒരിടം കണ്ടു. മഹീന്ദർ വണ്ടി സ്ലോ ചെയ്ത് ഒതുക്കി നിർത്തി ഡോർ തുറന്ന് പുറത്തിറങ്ങി ഒന്ന് മൂരി നിവർത്തി. മഴ ചാറുന്നുണ്ട്. വണ്ടിയുടെ അരികിൽ തന്നെ ഒരു ചെറിയ വെള്ളച്ചാട്ടം കണ്ടു. അതിൽ നിന്ന് വെള്ളം എടുത്തു മുഖത്ത് ഒഴിച്ചപ്പോൾ തന്നെ ആകെ ഒരു ഉന്മേഷം തോന്നി. “ചോട്ടൂ… ഓയ് ചോട്ടൂ… ഉടോ സാലെ…!” മഹീന്ദർ വെളിയിൽ നിന്ന് ചോട്ടുവിനെ വിളിച്ചു. “ക്യാ ഭായ്..? കല്യാൺ ആഗയാ ക്യാ?” (കല്യാൺ എത്തിയോ?) ചോട്ടു ഉറക്കച്ചവടോടെ ചോദിച്ചു. “അബെ ബാഹർ ആജാ സാലെ, കിത്നാ ദേർ സെ സോ രഹാ ഹേ തു?” (പുറത്തോട്ട് വാടാ എത്ര നേരമായി കിടന്നു ഉറങ്ങുന്നു.) അയാളുടെ ഒച്ച കേട്ട് അവന്റെ ഉള്ള ഉറക്കം പോയി. അവനും പതിയെ പുറത്തിറങ്ങി വെള്ളച്ചാട്ടത്തിനു അരികിലേക്ക് നടന്നു. “പോയി മുഖം കഴുകി വാ ഇനി ഉറങ്ങിയാൽ നിന്നെ ഞാൻ വണ്ടിന്ന് തൂക്കി വെളിയിൽ എറിയും.” അയാൾ അവന്റെ മുതുകിൽ തട്ടി പറഞ്ഞു വിട്ടു. ചോട്ടു വിറച്ചു വിറച്ചു കുറച്ച് വെള്ളം എടുത്ത് മുഖം കഴുകി. പിന്നെ വായിൽ വെള്ളം കൊണ്ട് ദൂരേക്ക് നീട്ടി തുപ്പി. പെട്ടെന്നാണ് അവനാ കാഴ്ച കണ്ടത്, വെള്ളം വന്നു വീഴുന്ന പാറയുടെ ഒരു വശത്ത് ചോരയിൽ കുളിച്ച ഒരാൾ. അത് കണ്ടതും അലറി വിളിച്ച് അവൻ പുറകോട്ട് ചാടി. “ഭായ്…..” അവന്റെ വിളികേട്ട് മഹീന്ദർ ഓടി എത്തി. അയാൾ അവൻ വിരൽ ചൂണ്ടിയ ഇടത്തേക്ക് നോക്കി. “ദൈവമേ… ആരാ ഇത്..” അയാൾ അറിയാതെ അയാളുടെ നാവ് ചലിച്ചു. സമചിത്തത വീണ്ടെടുത്ത ഉടനെ അയാൾ വേഗം ഓടി ചെന്ന് ചോരയിൽ കുളിച്ച ആ ശരീരം നിവർത്തി തന്റെ മടിയിൽ വെച്ചു. സുമുഖനായ ഒരു ചെറുപ്പക്കാരൻ. ചോര വീണ് മഹീന്ദറിന്റെ മടിത്തട്ട് കുതിർന്നു.
,???
Idu vere evide ezhudikkunnad, bakki avide poyi vayikkarnnu.
അടിപൊളി ?
തീർച്ചയായും തുടരണം ♥️♥️
തുടരണം ?
നന്നായിട്ടുണ്ട്
തുടരുക
Thank u bro
കമ്പി ഇല്ലാതെ എന്ത് കമ്പി കഥ
Onnu poo malare ninak vendangil vayikanda
കമ്പികഥ അല്ലെന്ന് അതല്ലേ ആദ്യം തന്നെ പറഞ്ഞത്