“ഓക്കേ ഡോക്ടർ, അയാൾക്ക് ബോധം വരുമ്പോൾ ഞങ്ങളെ ഒന്ന് അറിയിച്ചാൽ മതി.” “ഷുവർ.. വി വിൽ..” “ഓക്കേ ഡോക്ടർ, ഞങ്ങൾ എന്നാൽ ഇറങ്ങുന്നു.” “ശെരി അങ്ങനെ ആവട്ടെ” ഡോക്ടർസ് രണ്ട് പേരും നടന്നകന്നു.
“നിങ്ങൾ നിങ്ങളുടെ പേരും മറ്റു ഡീറ്റെയിൽസും തന്നിട്ട് പൊക്കൊളു, എന്തെങ്കിലും ആവിശ്യം ഉണ്ടായാൽ വിളിപ്പിക്കും അപ്പൊ വന്നാൽ മതി. ഓക്കേ?” നിതീഷ് മഹീന്ദറിനോടും ചോട്ടുവിനോടും പറഞ്ഞു.
“ശെരി സർ…അയാൾക്ക് ഒന്നും സംഭവിക്കില്ല സർ, എന്റെ മനസ്സ് പറയുന്നു.” മഹീന്ദറിന്റെ വാക്കുകൾക്ക് ഒരു പുഞ്ചിരി പകരം നൽകി നിതീഷ് പുറത്തേക്കു നടന്നു. *******************************
“ഗുഡ് മോർണിംഗ്….. എന്തൊക്കെയാണ് വിശേഷങ്ങൾ???” “ആഹ് മിഴി…. ഇതെപ്പോ എത്തി നാട്ടിൽ നിന്ന്? അറിഞ്ഞില്ലല്ലോ വന്നത്” പൂജ മിഴിയെ കെട്ടിപിടിച്ചു ചോദിച്ചു. “ഇന്നലെ രാത്രി എത്തിയെ ഉള്ളു, വന്നു കിടന്നു ഉറങ്ങി നല്ല ക്ഷീണം ഉണ്ടാരുന്നു അതാ വിളിക്കാഞ്ഞത് ആരേം.” “എന്തായി പോയ കാര്യങ്ങൾ ഒക്കെ?” “ഓ എന്താവാൻ, 3 മാസത്തെ അവധി കൂടി കിട്ടി അതിനിടയിൽ പൈസ അടച്ചാൽ ജപ്തി ഒഴിവാക്കാം അല്ലെങ്കിൽ….” മിഴിയുടെ മുഖം പെട്ടെന്ന് മൂകമായി. “ഹ സാരമില്ല, അഥവാ അങ്ങനെ സംഭവിച്ചാലും നീ കാനഡയിൽ പോയി ഒരു 6 മാസം കഴിയുമ്പോൾ എന്തായാലും നമുക്ക് ആ വീട് തിരിച്ചു പിടിക്കാൻ പറ്റും. നീ വിഷമിക്കണ്ട.” പൂജ അവളെ ആശ്വസിപ്പിച്ചു.
മിഴി… മലയാളിയാണ്. K.V.M ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. ഇവിടുത്തെ 3 കൊല്ലത്തെ എക്സ്പീരിയൻസ് വെച്ച് കാനഡയിൽ പോകാൻ ശ്രമിക്കുന്നു. ഹിന്ദിക്കാരി ആണെങ്കിലും പൂജ ആണ് അവളുടെ ഉറ്റ സുഹൃത്ത്.
“ആഹ് അത് പോട്ടെ എന്താണ് ഇവിടുത്തെ വിശേഷം, നേരത്തെ ഉണ്ടാരുന്നവർ ഒക്കെ ഡിസ്ചാർജ് ആയോ?” മിഴി പൂജയോട് ചോദിച്ചു. “ദാ ഇതാണ് പേഷ്യന്റ്സ് ലിസ്റ്റ്. നീ പോയപ്പോൾ ഉണ്ടായിരുന്ന കൊറേ ആൾകാർ ഒക്കെ ഡിസ്ചാർജ് ആയി, കുറച്ച് പേര് പുതിയത് വന്നിട്ടുണ്ട്. പിന്നെ ആ മഞ്ഞപിത്തം ബാധിച്ച ഒരു കേസ് ഉണ്ടാരുന്നില്ലേ…അത് ഡെത്ത് ആയി.” പൂജ കാര്യങ്ങൾ വിശദീകരിച്ചു നൽകി. “ഓ റസിയ ബീഗം… അല്ലേ? അവരുടെ കണ്ടിഷൻ അന്നേ തീരെ മോശം ആയിരുന്നു.” “മം.. ആഹ് പിന്നെ ഒരു ഒബ്സെർവഷൻ കേസ് ഉണ്ട്. ആൾക്ക് ബോധം വീണിട്ടില്ല. ബോഡി മെഡിസിനോട് റിയാക്ട് ചെയ്ത് തുടങ്ങി. ഇമ്പ്രൂവ്മെന്റ് ഉണ്ട് പക്ഷേ ബോധം വന്നില്ല.” “എന്താ കേസ്?” “ആക്‌സിഡന്റ് ആണെന്ന് പറഞ്ഞു അഡ്മിറ്റ് ചെയ്തതാണ്, പക്ഷേ മർഡർ അറ്റെംപ്റ്റോ മറ്റോ ആണെന്നാണ് കിരൺ ഡോക്ടർ പറഞ്ഞത്. തലയിൽ 10 സ്റ്റിച് ഉണ്ട് നെറ്റിയിൽ 3 ഉം. പിന്നെ മെമ്മറിടെ കാര്യം എങ്ങനാണ് എന്ന് ബോധം വന്നാലേ പറയാൻ പറ്റു.” പൂജ അവൾക്ക് എല്ലാം പറഞ്ഞു കൊടുത്തു. എല്ലാവർക്കും കൊടുക്കേണ്ട മരുന്നിന്റെയും ഇൻജെക്ഷന്റെയും ലിസ്റ്റും മറ്റും അവൾക്ക് കൈമാറി. “എന്നാ പിന്നെ നീ പൊക്കോ. ഇന്ന് നെറ്റും ഞാൻ എടുത്തോളാം നീ നാളെ രാവിലെ വന്നാൽ മതി.” മിഴി അവളെ യാത്രയാക്കി.
,???
Idu vere evide ezhudikkunnad, bakki avide poyi vayikkarnnu.
അടിപൊളി ?
തീർച്ചയായും തുടരണം ♥️♥️
തുടരണം ?
നന്നായിട്ടുണ്ട്
തുടരുക
Thank u bro
കമ്പി ഇല്ലാതെ എന്ത് കമ്പി കഥ
Onnu poo malare ninak vendangil vayikanda
കമ്പികഥ അല്ലെന്ന് അതല്ലേ ആദ്യം തന്നെ പറഞ്ഞത്