ഡോക്ടർ മേത്ത അയാളെ പരിശോധിക്കാൻ തുടങ്ങി. അല്പ സമയത്തെ പരിശോധനയ്ക്കു ശേഷം അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. “ഇയാൾ രക്ഷപെടും, ബോഡി നല്ലപോലെ റിയാക്ട് ചെയ്യുന്നുണ്ട് മരുന്നിനോട്. എന്തായാലും ബോധം വരുന്നത് വരെ ഇവിടെ തന്നെ കൺടിന്യു ചെയ്യാം. സെയിം മെഡിസിൻ തന്നെ ഫോളോ ചെയ്തോളു. പിന്നെ ഒരാൾ ഇവിടെ തന്നെ നിക്കണം, എപ്പോഴാ ബോധം വരണേ എന്ന് പറയാൻ പറ്റില്ല. സോ മിഴി ഇവിടെ നിന്നോളൂ. വാർഡിൽ ശിവാനി ഒരാൾ പോര അത്കൊണ്ട് ഡ്യൂട്ടിക്ക് ഒരാളെ കൂടെ ഞാൻ റെക്കമെന്റ് ചെയ്തേക്കാം.” “ഓക്കേ ഡോക്ടർ.” “ആഹ് പിന്നെ മിഴി, ഞാൻ പറഞ്ഞ കാര്യം മറക്കണ്ട, എന്തെങ്കിലും ഒരു ചെറിയ എമൗണ്ട് എങ്കിലും പേ ചെയ്തില്ലെങ്കിൽ മാനേജ്മെന്റ് ഇയാളെ കയ്യൊഴിയും പിന്നെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഈ അവസ്ഥയിൽ അയാളെ സാദാരണ ക്ലിനിക്കിൽ ഒന്നും കൊണ്ടുപോയി തള്ളാൻ പറ്റില്ല, നല്ല കെയർ വേണം.” മേത്ത അവളെ ഒന്നുകൂടി ഓർമിപ്പിച്ചു.
“ഞാൻ ഇപ്പൊ തന്നെ അവിടെ വിളിച്ചു ചോദിക്കാം ഡോക്ടർ. ഡോണ്ട് വറി.” “ഓക്കേ…ഇയാൾക്ക് ബോധം വന്നാൽ ഉടനെ എന്നെ അറിയിക്കണം അതിപ്പോ ഏത് സമയത്ത് ആയാലും.” “ഷുവർ ഡോക്ടർ.” ശിവാനിയെയും മിഴിയെയും കാര്യങ്ങൾ എല്ലാം ഏല്പിച്ച ശേഷം ഡോക്ടർ അയാളുടെ റൂമിലേക്കു നടന്നു. മിഴി ഒട്ടും വൈകാതെ തന്നെ സെന്റ് ജോൺസ് ചാരിറ്റി ട്രസ്റ്റിന്റെ മേൽനോട്ടം വഹിക്കുന്ന ഫാദർ വില്യംസിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു ശെരിയാക്കി. “നിനക്ക് ഇത്ര ഹോൾഡ് ഉണ്ടാരുന്നോ മിഴി? എത്ര പെട്ടെന്നാ ഫണ്ട് വന്നത്.” ശിവാനി പകുതി കളിയായും പകുതി കാര്യമായും അവളോട് ചോദിച്ചു. “അത് വേറൊന്നും അല്ല ഞാൻ പഠിച്ചത് ഒക്കെ പള്ളി വക സ്കൂളിൽ ആണ് പിന്നെ നഴ്സിംഗ്ന് ചേർന്ന് കഴിഞ്ഞ് നാട്ടിൽ ഇവർ നടത്തുന്ന മെഡിക്കൽ ക്യാമ്പിനോക്കെ ഹെൽപ് ചെയ്യാൻ പോകുമായിരുന്നു. അങ്ങനെ ഉള്ള പരിചയം ആണ്. അത്കൊണ്ട് എന്താ ഒരാളെ വഴിയാധാരം ആകുന്നതിൽ നിന്ന് രക്ഷിക്കാൻ പറ്റിയില്ലേ?” “മം…അത് നേരാ, അപ്പോ ശെരി നീ ഇതിൽ ഇരുന്നോ, വാർഡിൽ ഞാൻ നിക്കാം വേറെ ആരോ കൂടി വരും എന്നു ഡോക്ടർ പറഞ്ഞില്ലേ. പിന്നെ ഇവിടെ ഇരുന്നു മടുക്കുമ്പോൾ അങ്ങോട്ട് പോര് കുറച്ച് നേരം ഞാനും നിക്കാം അല്ലെങ്കിൽ ബോർ അടിക്കും. ” “ശെരി എന്തെങ്കിലും ഉണ്ടേൽ ഞാൻ വിളിക്കാം നീ ചെല്ല്” മിഴി അവളോട് പറഞ്ഞിട്ട് ഒബ്സർവേഷൻ റൂമിലേക്ക് കയറി. അയാളെ ഒന്ന് വന്നു നോക്കിയിട്ട് അവൾ അവിടെ ഉള്ള കസേരയിൽ ഇരുന്നു.
,???
Idu vere evide ezhudikkunnad, bakki avide poyi vayikkarnnu.
അടിപൊളി ?
തീർച്ചയായും തുടരണം ♥️♥️
തുടരണം ?
നന്നായിട്ടുണ്ട്
തുടരുക
Thank u bro
കമ്പി ഇല്ലാതെ എന്ത് കമ്പി കഥ
Onnu poo malare ninak vendangil vayikanda
കമ്പികഥ അല്ലെന്ന് അതല്ലേ ആദ്യം തന്നെ പറഞ്ഞത്