ഓർമ്മകൾക്കപ്പുറം 2 [32B] 237

“കം ഓൺ ഡോക്ടർ… നമ്മളുടെ ജോലി ഒരാളെ ചികിൽസിച്ചു നേരെ ആക്കുക എന്നുള്ളത് മാത്രം ആണ് അതിൽ കൂടുതൽ ഒന്നും നമ്മൾ നോക്കണ്ട കാര്യമില്ല. അതൊക്കെ അയാൾ എന്തെങ്കിലും ചെയ്തോട്ടെ.” പോൾ തന്റെ കസേരയിലേക്ക് ചാരി ഇരുന്നു പറഞ്ഞു. മേത്ത അതിനു മറുപടി പറയാതെ മറ്റുള്ളർക്ക് നേരെ തിരിഞ്ഞു.

“നിങ്ങൾക്ക് കാര്യങ്ങൾ മനസിലായില്ലേ? അയാളുടെ മേൽ എപ്പോഴും ഒരു കണ്ണ് വേണം. മിഴി… അയാൾ മലയാളി അല്ലേ സോ താൻ തന്നെ നിന്നാൽ മതി അവിടെ. തനിക്ക് ഇനിയിപ്പോ കുറച്ചുനാൾ ഡ്യൂട്ടി കൂടുതൽ ആവും പ്രശ്നമുണ്ടോ?”

“ഇല്ല ഡോക്ടർ ഞാൻ നിന്നോളം.” ഒന്ന് മടിച്ചെങ്കിലും അവൾക്ക് അയാളോട് എതിര് പറയാൻ തോന്നിയില്ല.

“ഗുഡ്, താൻ ഇല്ലാത്തപ്പോ പൂജ നിക്കട്ടെ, ഓക്കേ?” “ഓക്കേ ഡോക്ടർ.” “ശെരി, ഇത് പറയാൻ ആണ് വിളിപ്പിച്ചത് നിങ്ങൾ പൊയ്ക്കോളൂ. ആ പിന്നെ മിഴി അന്ന് ഞാൻ പറഞ്ഞത് ശെരിയാക്കിയരുന്നലോ അല്ലേ? ഇയാളുടെ ചിലവിന്റെ കാര്യം?” “യെസ് ഡോക്ടർ, ഇപ്പൊ തന്നെ പകുതി പൈസ അവർ അടച്ചിട്ടുണ്ട് എന്നാ പറഞ്ഞത്.” “ഗുഡ്… എന്നാ ശെരി പൊയ്ക്കോളൂ.”

“ഹോ ഇപ്പഴാ ശ്വാസം നേരെ വീണത്, ഞാൻ ഓർത്ത് ഇന്ന്‌ എല്ലാർക്കും വയർ നിറച്ചു കിട്ടും എന്ന്.” ശിവാനി ആശ്വാസത്തോടെ പറഞ്ഞു.

“ഇവളെക്കൊണ്ട് തോറ്റല്ലോ…ഒന്ന് മിണ്ടാതിരിക്കോ?” പൂജ കളിയായി അവളുടെ കയ്യിൽ അടിച്ചുകൊണ്ട് പറഞ്ഞു.

“പണി കിട്ടിയത് മൊത്തം എനിക്കാ… ഡേ ആൻഡ് നൈറ്റ്‌ എടുക്കേണ്ടി വരും മിക്കവാറും. എങ്ങനേലും ഈ ഒരു വർഷം കൂടി ഒന്ന് കടന്നു പോയിരുന്നെങ്കിൽ ഞാൻ ഇവിടുന്ന് പറന്നേനെ കാനഡയ്ക്ക്.”

“അല്ല നീ ഇത് ഇടയ്ക്കിടയ്ക്ക് പറയുന്നത് കേൾക്കാല്ലോ അവിടെ നിനക്ക് ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ?” ശിവാനി ചോദിച്ചു

“പിന്നേ ബന്ധുക്കൾ… ബന്ധുക്കൾ കാരണം ആണ് ഇപ്പോ വീട്ടിൽ ജപ്തി നോട്ടീസ് വന്നു കിടക്കുന്നത്, ഓർത്തിട്ട് എന്റെ കയ്യും കാലും വിറക്കുവാ. 8 ലക്ഷം എങ്ങനെ എവിടുന്ന് എടുത്ത് മറിക്കാൻ ആണ് 3 മാസം കൊണ്ട്? എന്തായാലും വീട് പോകും, അത്‌ പക്ഷേ ഞാൻ എങ്ങനെയും തിരിച്ചു പിടിക്കും അതെന്റെ വാശിയാ. ഞങ്ങൾക്ക് ഉണ്ടായിരുന്ന ഒരേ ഒരു സമ്പാദ്യം ആണ്.” അവളുടെ കണ്ണിൽ നീര് പൊടിഞ്ഞതും പൂജ അവളെ ചേർത്ത് പിടിച്ചു നടന്നു.

The Author

26 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️❤️

  2. തുടരുക ❤

  3. കാർത്തിക

    Bro ആർക്കെങ്കിലും വേണ്ടി എഴുതരുത് സ്വന്തം ഇഷ്ടതിന് എഴുത്ത് likes നോക്കണ്ട …… പിന്നെ ഒരുപാട് വൈകിക്കത്തെ next part ഇടനെ….❤️❤️

    1. അങ്ങനല്ല ബ്രോ, ലൈക്സ് നോക്കുന്നത് വേറൊന്നും കൊണ്ടല്ല നമ്മളെ വായിക്കാൻ ഇത്രയും ആളുകൾ കാത്തിരിക്കുന്നു എന്നറിയുമ്പോൾ നമുക്ക് അത് ഭംഗിയായി എഴുതി തീർക്കാൻ ഒരു ഊർജം വരും.
      സപ്പോർട്ട് ഇല്ലെങ്കിൽ നമുക്ക് തന്നെ ഒരു മടുപ്പ് തോന്നും. അതാണ്. വേറൊന്നും കൊണ്ടല്ല.
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ?

      താങ്ക്യു ബ്രോ ❤️

  4. കുറെ കാലങ്ങൾക്ക് ശേഷം ഒരു variety കഥ വായിക്കുന്നത്.??? Full pattum post ചെയ്യണെ നിർത്തി പൂവരുത്✌️???

    1. ഇല്ല ബ്രോ ✌️ ഇപ്പോഴും എഴുതികൊണ്ട് ഇരിക്കുവാണ്. ഫുൾ ഇടും. ?

  5. അടിപൊളി…
    ഇതു വരെ വളരെ നന്നായിട്ടുണ്ട്…
    ഇതു മുഴുവനും എഴുതി തീർക്കണം… പ്ലീസ്.
    റിക്വസ്റ്റ് ആണ്….
    ഇടയ്ക്ക് വച്ചു നിർത്തിപ്പോകാൻ വല്ല പ്ലാൻ ഉണ്ടെങ്കിൽ അത് വേണ്ട….
    തട്ടിക്കളയും…
    ഒത്തിരി നാള് കൂടിയാണ് ഈ ടൈപ്പിലുള്ള ഒരു നല്ല രചന കാണുന്നത്…

    1. Complete idam?
      Part 4 vare rdy aanu, bakki ezhuthikond irikkunnu. Support kittum ennu pratheeksha onnum illathond climax onnum aalochichillarunnu?
      Iniyipo nthayalum complete aakkum✌️
      2-3 days idavitt post chayyan nokkam??

  6. Don’t stop.enikk ishattapetto and waiting for your next part

    1. Thanks mann✌️
      Stop aakkilla full idam??

  7. നന്നായിട്ടുണ്ട് ബ്രോ!
    വായിക്കാൻ നല്ല രസമുണ്ട്!
    തുടരുക

    1. താങ്ക്യു ബ്രോ ✌️..
      2-3 days gap il ezhuthi idan nokkam ellam?

  8. കുരുക്കിടുന്നതിനേക്കാൾ എത്രയോ പ്രയാസമാണ് കുരുക്കഴിച്ചെടുക്കാൻ..എനിക്ക് തോന്നുന്നു അതിലും പാടല്ലെ ലളിതമായി അത് വിവരിക്കാൻ..അത് തന്നെ നമ്മെ പിടിച്ചുലയ്ക്കാൻ പോന്ന ശക്തിയുള്ള ഒരു കഥയായിട്ടാണെങ്കിലോ. അതാണിപ്പൊ നാം വായിച്ചുകൊണ്ടിരിക്കുന്ന ‘ഓർമ്മകൾക്കപ്പുറം’ എന്ന 32B യുടെ ഈ കഥ. ഇതിലും മികച്ച രചനകൾക്ക് സാധ്യതയുള്ള വരം ലഭിച്ച തൂലികയാണ് നിങ്ങളുടേത്..നന്നാവട്ടെ ഇനിയും

    1. Thank yu bro❤️

  9. വായനാഭൂതം

    Bro. ഈ കഥ ഞാൻ മുൻപ് മറ്റൊരിടത്തു വായിച്ചിട്ട് ഉണ്ട്. ഉഗ്രൻ കഥ ആയിരുന്നു. But പകുതിക്ക് വച്ചു നിർത്തി പോയപ്പോൾ വിഷമം ആയിരുന്നു. ഇപ്പോൾ ഇവിടെ അത് വീണ്ടും തുടങ്ങി കണ്ടതിൽ സന്തോഷം. വളരെ നല്ല കഥ ആണ്. ഇനിയും നല്ല നല്ല പാർട്ടുകൾ വരട്ടെ

    1. ഇത് ഞാൻ എഴുതാൻ കുറച്ച് എഫോർട്ട് എടുത്തിരുന്നു ബ്രോ, പക്ഷേ അതിന് അനുസരിച്ചുള്ള വ്യൂസ് ഇല്ലാരുന്നു അപ്പൊ പിന്നെ മടുപ്പ് പിടിച്ചു അതാ നിർത്തിയത്..
      ഇവിടെ കംപ്ലീറ്റ് ഇടാൻ ശ്രമിക്കാം ✌️??

      1. വായനാഭൂതം

        Must ആയും ഇവിടെ കഥ complete ഇടണം. അത്രയും നല്ല കഥ ആണ്

        1. ഉറപ്പായിട്ടും ഇടാം ✌️ എഴുതി തുടങ്ങി ആൾറെഡി ??

  10. Yes continue story

    1. ❤️??thankyu bro

  11. Continue bro. ❤️❤️❤️

  12. വികേഷ് കണ്ണൻ

    Super ♥️

  13. തുടരണം ??????

    1. Sure.. Ezhuthikond irikkuvanu, kazhiyunna muraykk post chayyam✌️

Leave a Reply

Your email address will not be published. Required fields are marked *