ഓർമ്മകൾക്കപ്പുറം 3 [32B] 264

അവൻ നേരെ കട്ടിലിൽ ചെന്നിരുന്നു. “പൂജ, ആ നമ്പർ ഒന്ന് നോക്കുവോ നീ?” അവൾ പുറത്തിറങ്ങിയതും അവൻ ചോദിച്ചു.

“ആഹ്… ഞാൻ നോക്കിട്ട് വരാം, ആദ്യം നീ ദേ ഈ ഗുളിക കഴിക്ക്. അപ്പോഴേക്കും ഞാൻ അത്‌ എടുത്തു വരാം.” അവൾ ഗുളിക അവനു കൈമാറി.

അവൾ പോയി കുറച്ച് നേരമായി… അവൻ അക്ഷമനായി, ഇടയ്ക്ക് ഡോർ തുറന്നു ഇടനാഴിയിലേക്ക് നോക്കി വീണ്ടും വന്നു കട്ടിലിൽ ഇരുന്നു. അപ്പോഴേക്കും മിഴി എത്തിയിരുന്നു.

“ഗുഡ് മോർണിംഗ് എക്സ്… ഇന്നെന്താ നേരത്തെ എഴുന്നേറ്റോ? പൂജ എവിടെ?” അവൾ റൂമിലേക്ക്‌ കയറികൊണ്ട് ചോദിച്ചു.

“അവളെ ഞാൻ ഒരിടം വരെ പറഞ്ഞു വിട്ടേക്കുവാ ഇപ്പൊ വരും.” “എങ്ങോട്ട്? ക്യാന്റീനിലേക്കാ?” “തോക്കിൽ കയറി വെടിവെക്കാതെ, ഇപ്പൊ വരും അപ്പൊ അറിയാല്ലോ.” അവൻ ചിരിച്ചു.

അപ്പോഴേക്കും പൂജ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി. “കിട്ടിയോ….?” എക്സ് കട്ടിലിൽ നിന്ന് അറിയാതെ എഴുനേറ്റു. അവന്റെ കണ്ണുകൾ പ്രതീക്ഷ കൊണ്ട് തിളങ്ങി.

“കിട്ടി മോനേ കിട്ടി… മഹീന്ദർ സിംഗ് & രാകേഷ്, പേരും അഡ്രസ്സും എല്ലാം ഉണ്ട്. ഇവർ ഇവിടെ ഉള്ളവർ അല്ല മുംബൈക്ക് അടുത്ത് കല്യാൺ ആണ് സ്ഥലം. ദേ നോക്ക്.” അവൾ ആ പേപ്പർ അവനു നേരെ നീട്ടി. കാര്യങ്ങൾ ഒന്നും മനസിലാവാതെ മിഴി വാ പൊളിച്ചു നിന്നു.

“അല്ല എന്താ ഇവിടെ നടക്കുന്നെ?” മിഴി അവർ രണ്ടുപേരോടുമായി ചോദിച്ചു. “ഇവിടെയോ… ഇവിടെ ഞാൻ ഈ എക്സിന്റെ വാല്യൂ കണ്ടുപിടിക്കാൻ ഞാൻ ഒന്ന് ശ്രമിക്കുവാ.” അവൻ മിഴിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“പൂജ.. നീ വിളിക്കുവോ? ഹോസ്പിറ്റലിൽ നിന്നാണെന്ന് പറഞ്ഞാൽ മതി, എവിടെയാണ് ഉള്ളത് അത്യാവശ്യമായി ഇവിടെ വരെ ഒന്ന് വരണം എന്ന് പറഞ്ഞാൽ മതി.”

“അതെന്തിനാ? നമുക്ക് നേരെ ചോദിച്ചൂടേ അന്ന് എന്തെങ്കിലും കിട്ടിയോ എന്ന്?” “അത്‌ ബുദ്ധിയല്ല, ചിലപ്പോൾ അവർ കേസ് ആയി എന്നൊക്കെ വിചാരിച്ച് ഒന്നും വിട്ട് പറയില്ല. അത്കൊണ്ട് അവരെ ഇവിടെ വരുത്തണം. പിന്നെ ഞാൻ ഇന്ന്‌ ഇവിടെ ഇരിക്കുന്നതിന് ഏറ്റവും വലിയ കാരണം ഇവർ രണ്ടാളും ആണ്, അത്കൊണ്ട് തന്നെ എനിക്ക് അവരെ കാണണം, നന്ദി പറഞ്ഞാൽ ഒന്നും തീരില്ല, എന്നാലും….”

The Author

19 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️❤️ ബാക്കി എന്ന് വരും

    1. ബാക്കി ഒക്കെ ഇട്ടിട്ടുണ്ട് ബ്രോ. ഫുൾ പാർട്ട്‌ ഇട്ടിട്ടുണ്ട്. ബട്ട്‌ ഇവിടെ 3 പാർട്ട്‌ മാത്രേ കാണിക്കുന്നുള്ളു. കഥയുടെ പേര് സേർച്ച്‌ ചെയ്ത് നോക്ക് അപ്പൊ കിട്ടും. 7 പാർട്ട്‌ ഉണ്ടായിരുന്നു മൊത്തം. ❤️

  2. ചാത്തൻ

    കഥ നന്നായിട്ടുണ്ട് ബ്രോ ❤️അടുത്ത part പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു

    1. താങ്ക്യു ബ്രോ..
      അടുത്തത് ഉടനെ ഇടാൻ നോക്കാം ❤️

  3. കാർത്തിക

    അടുത്ത part വേഗം തരണേ…..

    1. 2-3 ഡെയ്‌സിന് ഉള്ളിൽ ഇടാം ?

  4. സുപ്പു

    ?????

    1. ❤️❤️❤️

  5. വായനാഭൂതം

    ❤️

    Waiting for next part

    1. 2-3 ഡേയ്‌സ് ഗ്യാപ്പിൽ ഇടാം ബ്രോ ❤️

  6. താങ്ക്യൂ മാൻ ✌️

  7. സൂപ്പർ ബ്രോ ??
    തുടരുക!!

    1. താങ്ക്സ് ബ്രോ ?

  8. വായന മാത്രം ?

    നല്ല തുടക്കം. Please go ahead.

    Jason Bourne തൊട്ട് “ജോസഫ്” സിനിമ വരെ കുറേശ്ശേ മണം കിട്ടുന്നുണ്ട്. But ഇത്രയും early സ്റ്റേജിൽ അഭിപ്രായം പറഞ്ഞത് ചളമാക്കുന്നില്ല.

    എഴുത്തുകാരന്റെ ഭാവനയുടെയും ഗവേഷണത്തിന്റെയും പൂർണ രൂപം വായിക്കാൻ ഉദ്വേഗത്തോടെ കാത്തിരിക്കുന്നു. Thanks for sharing.

    1. ?? സാമ്യത തോന്നുന്നത് യാദിർചികം മാത്രം.
      താങ്ക്യു ബ്രോ ??

  9. നല്ല thrilling mode ഉണ്ടായിരുന്നു. Keep writing.

    1. താങ്ക്യൂ ബ്രോ ?✌️

  10. Kollam suhruthe…
    Vayanakkar venam… Pakshe athinekkalum.. Ezhuthan kazhiyum… Enna ezuthuksrante viswasam anu valuthu…

    1. താങ്ക്യു ബ്രോ ❤️

Leave a Reply

Your email address will not be published. Required fields are marked *