ഓർമ്മകൾക്കപ്പുറം 4 [32B] 205

ഓർമ്മകൾക്കപ്പുറം 4

Ormakalkkappuram Part 4 | Author : 32B | Previous Part


മഹീന്ദർനെയും ചോട്ടുവിനെയും കണ്ട് എന്ത് പറയണം എന്നറിയാത്ത ഒരവസ്ഥ ആയിരുന്നു എക്സിന്. അത്‌ മനസിലാക്കിയിട്ടെന്ന പോലെ അയാൾ അവനെ കെട്ടിപിടിച്ചു.

“എങ്ങനെ നന്ദി പറയണം എന്നെനിക്ക് അറിയില്ല ഭായ്.. എത്ര നന്ദി പറഞ്ഞാലും അത്‌ പോരാതെ വരും.” “നന്ദി പറച്ചിൽ ഒന്നും വേണ്ട, എങ്ങനുണ്ട് ഇപ്പൊ? എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?” അയാൾ അവന്റെ തോളിൽ പിടിച്ചുകൊണ്ട് ചോദിച്ചു. അത്‌ കേട്ട് അവൻ മിഴിയെയും പൂജയെയും ഒന്ന് നോക്കി. അവരും എന്ത് പറയണം എന്നറിയാതെ നിക്കുകയായിരുന്നു.

“ഭായ്… നിങ്ങൾ ഇരിക്ക്, എനിക്ക് കുറച്ച് അധികം കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.” അവൻ പറഞ്ഞത് കേട്ട് അവർ രണ്ടും ആ കട്ടിലിലേക്ക് ഇരുന്നു.

അവനു ബോധം വന്നത് മുതൽ ഉള്ള കാര്യങ്ങൾ അവൻ അവരെ പറഞ്ഞു കേൾപ്പിച്ചു. എല്ലാം കേട്ട് ഒന്നും വിശ്വസിക്കാൻ ആവാതെ ഇരിക്കുകയായിരുന്നു മഹീന്ദറും ചോട്ടുവും.

“ഇതെല്ലാം എനിക്ക് ഒരു സിനിമ കഥ പോലെ തോന്നുന്നു.” ചോട്ടു പറഞ്ഞത് കേട്ട് അവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. എന്നിട്ട് ഗൗരവത്തോടെ തന്നെ ഇരിക്കുന്ന മഹീന്ദറിനോട് പറഞ്ഞു.. “ഭായ്… എനിക്ക് എന്നെ കണ്ടെത്തണം… നിങ്ങൾ എന്നെ സഹായിക്കണം. എനിക്ക് ഇപ്പൊ എന്റെ ഈ ജീവിതത്തിൽ ആകെ ഓർമയുള്ള മുഖങ്ങൾ നിങ്ങളുടെ കുറച്ചുപേരുടെ മാത്രം ആണ്, പിന്നൊരു പച്ചകുത്തിയ കൈയും.”

മഹീന്ദർ ഒന്ന് ദീർഘമായി നിശ്വസിച്ചു. പിന്നെ എഴുനേറ്റു അവനരികിൽ വന്ന് പറഞ്ഞു, “ഞാൻ എന്താ ചെയ്യണ്ടത്? എല്ലാം നീ പറയുംപോലെ ചെയ്യാം, എന്താ വേണ്ടത്?”

“നിങ്ങൾക്ക് അന്ന് എന്നെ കിട്ടിയപ്പോൾ എന്റെ അരികിലോ അല്ലെങ്കിൽ അടുത്ത് എവിടെയെങ്കിലും ആയി പേഴ്സ് മൊബൈൽ എടിഎം പോലെ ഉള്ള എന്തെങ്കിലും കണ്ടതായി ഓർമ്മയുണ്ടോ?”

“അങ്ങനെ ഒന്നും ഞങ്ങൾ ശ്രദ്ധിച്ചില്ല അതിന് പറ്റിയ ഒരു സാഹചര്യം അല്ലായിരുന്നു അത്‌. പിന്നെ ആ സ്ഥലം എനിക്ക് ഓർമയുണ്ട് ഇവിടുന്ന് അധികം ദൂരം ഇല്ല വേണേൽ ഞങ്ങൾ ഒന്ന് പോയി നോക്കാം. പക്ഷേ ഇത്രനാൾ ആയില്ലേ പോരാത്തതിന് ഡെയിലി മഴയും പെയ്യുന്നുണ്ട്, എന്തെങ്കിലും ഉണ്ടായിരുന്നു എങ്കിൽ തന്നെ അതൊക്കെ ഇപ്പൊ നശിച്ചുകാണും.” ചോട്ടു പറഞ്ഞത് ശെരിയാണെന്ന് അവനും തോന്നി.

The Author

9 Comments

Add a Comment
  1. 4th പാർട്ട്‌ വരെ ഒരേ വളരെ നന്നായി തന്നെ ആണ് കഥ കൊണ്ട് പോവുന്നത്…പിന്നെ ലൈക്‌ ന്റെ കാര്യം ഒരു ന്യൂക്കമർ ആയത് കൊണ്ടായിരിക്കാം ലൈക്‌ കുറയുന്നത് എന്നാലും എഴുത്ത് നിർത്തരുത്… ഒരു നാൾ താങ്കളുടെ രചന എല്ലാരാലും ശ്രദ്ധിക്കപ്പെടും…പേജ് കുറച്ചു കൂട്ടി കമ്പി ചേർക്കാൻ സാഹചര്യം വന്നാൽ അതും ചേർത്ത് ഇനിയുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു

    1. താങ്ക്യൂ ബ്രോ ✌️
      ഇത് കമ്പികഥ അല്ല ബ്രോ, അത് ആദ്യത്തെ പാർട്ടിൽ തന്നെ പറഞ്ഞിരുന്നു.
      ഇത് ഇവിടെ മുഴുവൻ പോസ്റ്റ്‌ ചെയ്യും. ക്ലൈമാക്സ്‌ തപ്പിക്കൊണ്ട് ഇരിക്കുന്നു. തൃപ്തി ആവുന്നില്ല. നോക്കട്ടെ, കഴിയുന്നതും വേഗം എല്ലാ പാർട്ടും ഇടാം. ഇന്നോ നാളെയോ അടുത്ത പാർട്ട്‌ ഇടും. ✌️

  2. വായനാഭൂതം

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    ❤️

  3. പേജ് കുറവാണ് അത് മാത്രം ആണ് പ്രോബ്ലം കഥ intersting ആണ് ബാക്കി പോരട്ടെ

    1. സോറി മാൻ.. പേജ് ഇത്രേം കുറവ് ആണെന്ന് ഇവിടെ പോസ്റ്റ്‌ ആയി കഴിഞ്ഞപ്പോ ആണ് ഞാനും കണ്ടത്.
      അടുത്ത പാർട്ടിൽ നോക്കിട്ട് പോസ്റ്റ്‌ ചെയ്യാം ✌️

  4. നന്നായിട്ടുണ്ട് ബ്രോ!
    പേജ് കൂട്ടി എഴുതുക

    1. പേജ് നെക്സ്റ്റ് ടൈം സെറ്റ് ആക്കാം ബ്രോ ?
      താങ്ക്യു ❤️

  5. Page കുറവാണ് കുട്ടണം. ഇതും നല്ലത് ആണ്.മിഴിക്ക് എന്താ പ്രശ്നം എന്ന് മനസിലായില്ല

    1. കൂട്ടാം ബ്രോ, ഇത്തവണ ഒരു അബദ്ധം പറ്റിയതാ.
      വരും പാർട്ടുകളിൽ എല്ലാം കണക്ട് ആവും. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *