ഓർമ്മകൾക്കപ്പുറം 5 [32B] 215

 

“വിശ്വസിക്കാനാവുന്നില്ല… പണത്തിന് വേണ്ടി ഇത്പോലെ ഒക്കെ ചെയ്യുക എന്ന് പറഞ്ഞാൽ…” ശ്രീഹരി എന്ത് പറയണം എന്നറിയാതെ കുഴങ്ങി.

“വിശ്വസിക്കണം… വിശ്വസിച്ചേ പറ്റു… കാരണം നമ്മൾ എല്ലാം ഇപ്പൊ അതിലെ ഇരകൾ ആണ്. ഹരിക്ക് അറിയുമോ ഇത് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു നെറ്റ്‌വർക്ക് ആണ്. ഒരു വർഷം ഇതിൽ നിന്നും വരുന്ന പൈസ എന്നത് ഏകദേശം 1.7 ബില്യൺ ഡോളർ ആണ്. ഇതിൽനിന്നു തന്നെ മനസിലാക്കാം ലോകത്ത് ഇത് എത്രയും വ്യാപിച്ചു കിടക്കുന്നു എന്നത്. പല രാജ്യങ്ങളിലും ഇപ്പോൾ ട്രാൻസ്‌പ്ലാന്റ് ടൂറിസം എന്ന പേരിൽ തന്നെ ആളുകളെ ഒരു രാജ്യത്ത് നിന്ന് മറ്റു രാജ്യത്തേക്ക് അവയവം സ്വീകരിക്കാനായി കടത്തി കൊടുക്കുന്ന വൻ ലോബികൾ ഉണ്ട്. മറ്റു ചില രാജ്യങ്ങളിൽ ഹ്യൂമൻ ഫാർമിംഗ് തന്നെ ഉണ്ട്. അതായത് മനുഷ്യരെ ഇതിനായി വേണ്ടി മാത്രം വളർത്തുന്ന ജയിൽ പോലത്തെ സ്ഥലം. ഒരു അറവ്മാടിനെ പോലെ അവിടുള്ളവർ ജീവിതം തള്ളി നീക്കുന്നു. ഇന്ത്യയിൽ തന്നെ നമ്മൾ കേട്ടിട്ടുള്ള പല മാൻ മിസ്സിംഗ്‌ കേസുകൾക്ക് പിന്നിലും ഇതുപോലൊരു വൻ ശൃംഖല ഉണ്ടാവും. പല വൻകിട മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾക്കും ഇതിൽ പങ്കുണ്ട്. അവരെയൊക്കെ സപ്പോർട്ട് ചെയ്യുന്ന കൊമ്പത്തെ അധികാരികളും ഉണ്ട്. എല്ലാവർക്കും വേണ്ടത് ഒന്ന് മാത്രം…. പണം…

ചില രാജ്യങ്ങൾക്ക് അവയവ ദാനത്തിനു ഒരു റൂൾ ഉണ്ട്, അതായത് അവയവം സ്വന്തം രാജ്യത്ത് ഉള്ളവർക്ക് മാത്രമേ ദാനം ചെയ്യാൻ പാടുള്ളു. പക്ഷേ ഇതെല്ലാം കാറ്റിൽ പറത്തി ആണ് ഇതുപോലുള്ള നാറികൾ ഇതെല്ലാം ചെയ്യുന്നത്.”

“പക്ഷേ ഇവരെ എല്ലാം തട്ടിക്കൊണ്ടു വന്നിട്ട് 3 മാസത്തിൽ കൂടുതൽ ആയി, എന്നിട്ടും ഇവരെ എന്ത്കൊണ്ട് അവർ ഇത്പോലെ ഒന്നും ചെയ്തില്ല?” ശ്രീഹരി അവന്റെ സംശയം ചോദിച്ചു. “ഹരി ഇത് നമ്മൾ വസ്തു കൈമാറുന്ന പോലെ അല്ല, അവയവം ആണ് അത്കൊണ്ട് തന്നെ ഈ പെൺകുട്ടികളുടെ ബ്ലഡ്‌ സാംപിൾസ്‌ അവയവം സ്വീകരിക്കുന്ന ആളുടേതുമായി മാച്ച് ആവണം എന്നാൽ മാത്രമേ ഇത് നടക്കു. ഒരു പക്ഷേ അവർ അതിന് വേണ്ടി വെയിറ്റ് ചെയ്തത് ആവാം.”

The Author

17 Comments

Add a Comment
  1. Waiting for next part… Can u plz mention a date?

    1. Nale or mattannal idum bro. Already adutha part ready aanu. Pinne chavaru pole eduthangu post chayyandallo ennu karuthittanu.
      Pinne oru 3-4 days gap itt post chaythal enik aa gapil bakki ulla part athrem complete chayyan pattum. Allenkil chilappo avasanathek varumbo mariyadakk ezhuthan time kittilla athkondanu.

      1. Sherlock Holmes

        Ok I can understand…Keep going?

  2. ത്രില്ലിംഗ് നഷ്ടപ്പെടാതെ കൊണ്ട് വന്നത് ഒരു വലിയ കാര്യം ആണ്. മിഴി ഇനിയും കണ്ടുമുട്ടുമോ.

    1. Thanks man❤️
      Muttikkanam? nokkatte❤️

  3. ഹസീന റഫീഖ് ?

    നന്നായിട്ടുണ്ട്

    1. Thanks bro❤️

  4. വായനാഭൂതം

    ഈ പാർട്ട്‌ വളരെ നന്നായി. ഒരു ആകാംഷ നിലനിർത്താൻ കഴിയുന്നുണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. Thanks bro❤️

  5. Ee partum polichu bro!

    1. Thanks brooo❤️

  6. ബ്രോ ഒരു രക്ഷയും ഇല്ലാത്ത അവതരണം ഒരു സിനിമ കാണുന്ന പ്രതീതി…എല്ലാം ഭാഗങ്ങളും ഒരുപാട് ലേറ്റ് ആക്കാതെ കൃത്യമായി തരുന്നത് തന്നെ വലിയ കാര്യം ആണ്..ഒരു നല്ല ക്രൈം ത്രില്ലെർ തന്നതിന് നന്ദി…അടുത്ത പാർട്ടിനായി വെയ്റ്റിംഗ്

    1. Thanks bro✌️
      3-4 daysnu ullil aduthath idam njan ❤️

    1. Thanks man❤️

  7. ?? അടിപൊളി
    Waiting 4 next part ???

    1. Thanks❤️❤️

Leave a Reply

Your email address will not be published. Required fields are marked *