ഓർമ്മകൾക്കപ്പുറം 6 [32B] 212

 

ഞങ്ങൾക്ക് പുറകെ എത്തിയ ഒരു കണ്ടെയ്നർ ലോറി അവർ ഞങ്ങളുടെ കാറിന്റെ സൈഡിലേക്ക് ഇടിച്ചു കയറ്റി ബ്ലോക്ക്‌ ചെയ്തു.

 

എന്നാൽ ഞങ്ങൾക്ക് രണ്ട് പേർക്കും ഒന്നും സംഭവിച്ചില്ല. ഒരു സാധാ ആക്‌സിഡന്റ് എന്ന് വിചാരിച്ചു കാറിൽ നിന്നും പുറത്ത് ഇറങ്ങിയ ഞങ്ങൾ പിന്നെ കാണുന്നത് ആയുധങ്ങളുമായി പാഞ്ഞടുക്കുന്ന ഒരു കൂട്ടം ആളുകളെ ആണ്.

 

അവിടെയും ഞങ്ങൾ പക്ഷേ പൊരുതി. എന്നാൽ ഇത് സിനിമ ഒന്നും അല്ലല്ലോ ജീവിതം അല്ലേ, ഇരുമ്പ് വടി കൊണ്ടുള്ള ഒരുത്തന്റെ അടിയിൽ ഏട്ടൻ താഴെ വീണു. എഴുനേൽക്കാൻ ശ്രമിച്ചതും തലയുടെ ബാക്കിൽ അവന്റെ ആ വടി ഒന്നുടെ ഉയർന്നു താഴുന്നത് ഞാൻ കണ്ടു.

 

അപ്പോഴേക്കും അവർ എനിക്ക് സെഡേഷൻ ഉള്ള മരുന്ന് ഇൻജെക്റ്റ് ചെയ്തിരുന്നു. എന്റെ ബോധം മറയുന്നയത്തിനു മുൻപ് ഞാൻ അവസാനമായി കണ്ട കാഴ്ച എന്റെ ഏട്ടനെ അവർ തൂക്കി എറിയുന്നത് ആണ്.

 

എത്ര നേരം മയങ്ങിയെന്നോ എങ്ങോട്ടാണ് കൊണ്ടുപോയത് എന്നോ ഒന്നും മനസിലാവുന്നുണ്ടായില്ല. ബോധം തെളിയുമ്പോൾ ഞാൻ അവരുടെ താവളത്തിൽ ആയിരുന്നു. ചുറ്റും എന്നെപോലെ തന്നെ അവിടെ എത്തിപ്പെട്ട ഇവരെല്ലാം തന്നെ ഉണ്ടായിരുന്നു.

 

അവിടെ വെച്ചാണ് ഞാൻ ആദ്യമായി അയാളെ കാണുന്നത്. രക്ഷപെടാൻ ശ്രമിച്ച രണ്ട് തവണയും ഞാൻ പരാജയപ്പെട്ടു. എന്നാൽ രണ്ടാമത്തെ തവണ എനിക്ക് അവിടെ നിന്നും ആന്റി-സെഡേഷൻ ഡോസുകൾ കൈക്കലാക്കാൻ പറ്റിയിരുന്നു.

 

അത് ആരും കാണാതെ ഞാൻ ഒളിപ്പിച്ചു. എനിക്ക് ഉറപ്പായിരുന്നു ഞങ്ങളെ അവിടെ നിന്ന് ബോധം കെടുത്തി മാത്രമേ വെളിയിൽ കൊണ്ടുപോകു എന്ന്. ആ ഒരു ദിവസത്തിനായി ഞാൻ കാത്തിരുന്നു.

 

എനിക്ക് സെഡേഷൻ തരുന്നതിനു മുന്നേ തന്നെ ഞാൻ അതിന്റെ ആന്റി ഡോസ് ആരും കാണാതെ എടുത്തു. അത്കൊണ്ട് തന്നെ അവരുടെ കണക്ക്കൂട്ടൽ തെറ്റിച്ച് എനിക്ക് ഇടയ്ക്ക് വെച്ച് ബോധം തെളിഞ്ഞിരുന്നു.

അതുകൊണ്ടാണ് ഏട്ടനെ എനിക്ക് കണ്ടുമുട്ടാൻ പറ്റിയത്. ഏട്ടൻ പക്ഷേ ആ സമയത്ത് അവിടെ എത്തിയത് ഒരു നിയോഗം പോലെ തോന്നുന്നു എനിക്ക്.

The Author

10 Comments

Add a Comment
  1. ഇത് അത്ര പോരാ എന്ന്എ നിക്ക് feel cheyythu ബട്ട്‌ കൂഴപ്പോമില്ല. പിന്നെ ഒരു 2nd chapter nokkam കേട്ടോ.മിഴിയ്യെ കൊല്ലരുത്. നിന്നെ കൊണ്ട് പറ്റും

    1. താങ്ക്യു ബ്രോ.
      അടുത്ത പാർട്ട്‌ കൊണ്ട് നിർത്താൻ ഉള്ള പരിപാടി ആണ്. പേജ് മാക്സിമം കൂട്ടി ഒരെണ്ണം ഇടാം. ഇഷ്ടാകുവോന്ന് അറിയില്ല. മാക്സിമം നല്ലോണം എഴുതാൻ നോക്കാം ബ്രോ ?

  2. വായനാഭൂതം

    Bro കഥ കൂടുതൽ കൂടുതൽ interesting ആയി വരുകയാണല്ലോ ?.
    കഥ എനിക്ക് ഒത്തിരി ഇഷ്ടം ആയി. അനാവശ്യ വലിച്ചു നീട്ടലുകൾ എവിടെയും കാണാനില്ല. അടുത്ത ഭാഗങ്ങൾ ഇനിയും മനോഹരം ആവട്ടെ. ❤️

    1. നന്ദി ബ്രോ ?
      അടുത്ത പാർട്ട്‌ ചിലപ്പോ കുറച്ച് വൈകും. ഒറ്റ പാർട്ട്‌ ആയിട്ട് ഇടാം എന്ന് വിചാരിക്കുവാണ്. ക്ലൈമാക്സ്‌ ആയിരിക്കും. അതിനെ സ്പ്ളിറ്റ് ചെയ്ത് ഇട്ടാൽ വായിക്കുമ്പോ ഒരു സുഖം കിട്ടില്ലെന്ന്‌ തോന്നുന്നു.
      എന്നാലും അധികം വൈകിക്കില്ല ഒരു 5 ദിവസത്തിന് ഉള്ളിൽ ഇടാൻ പറ്റിയെക്കും

  3. Epozthem pole adipoli bro?

    1. Thanks mann❤️

  4. Poli bro
    Next part appo varum

    1. Thanks mann❤️
      Idam udane tanne 4-5 days nu ullil enthyalum idan pattumennu thonnunu. Climaxilekk ulla ezhuthil aanu.

  5. Sherlock Holmes

    മച്ചാനേ അടിപൊളി ആണ് നിങ്ങളുടെ എഴുത്ത്… എത്ര നന്നായി ആണ് പാസ്റ്റും പ്രെസെന്റും കണക്ട് ചെയ്തേക്കണേ…ഒരു ലാഗും അടിപ്പിക്കാതെ സസ്പെൻസ് നിലനിർത്തി മുന്നോട്ടു പോയികൊണ്ടരിക്കുന്നു… വായനക്കാരന്റെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി കഥയിലൂടെ നിൽക്കാൻ താങ്കൾക്ക് സാധിക്കുന്നുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ

    1. താങ്ക്യു ബ്രോ ✌️
      അടുത്തത് മിക്കവാറും ക്ലൈമാക്സ്‌ ആരിക്കും എന്ന് തോന്നുന്നു. മനസ്സിൽ ഒരു ഏകദേശ രൂപം ഉണ്ട്. ഡെയിലി എഴുതുന്നുണ്ട്. തീർന്നിട്ടില്ല. 11 പേജിന്റെ ഒരു പാർട്ടിന് ഉള്ളത് ആയി പക്ഷേ അത് ഇട്ടാൽ അത് കഴിഞ്ഞ് ഇടുന്നതിന് ഒരു പഞ്ച് കിട്ടില്ല തോന്നുന്നു.

      കഴിയുന്നതും അടുത്തത് ഒറ്റ പാർട്ട്‌ ആക്കി ഇടാൻ നോക്കാം. അതാവും വായിക്കാൻ സുഖം എന്ന് തോന്നുന്നു. നോക്കട്ടെ❤

Leave a Reply

Your email address will not be published. Required fields are marked *