********************
ത്രയംബകേശ്വർ…
നാസിക്കിൽ നിന്ന് 28 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു ടൗൺ. ഇന്ത്യയിലെ തന്നെ പേരുകേട്ട ശിവക്ഷേത്രം ത്രയമ്പക്കശ്വറിൽ ആണ്. ഗോദാവരി നദി അതിന്റെ പ്രയാണം ആരംഭിക്കുന്നത് ഇവിടുത്തെ ബ്രഹ്മഗിരി മല മടക്കുകളിൽ നിന്നാണ്.
ടൗണിൽ നിന്നെല്ലാം മാറി സ്ഥിതി ചെയ്യുന്ന ഒരു ലോറി താവളത്തിൽ മഹീന്ദർ വണ്ടി കൊണ്ടുവന്ന് നിർത്തി. ആ വണ്ടി വന്നത് കണ്ടുകൊണ്ട് അവിടെ ജോലി ചെയ്ത്കൊണ്ട് നിന്നിരുന്ന കുറച്ച് ആളുകൾ ചിരിച്ചുകൊണ്ട് വണ്ടിയുടെ അടുത്തേക്ക് വന്നു.
മഹീന്ദറും ചോട്ടുവും വണ്ടിയിൽ നിന്നും ഇറങ്ങിട്ട് അവരോടെല്ലാം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അവരെല്ലാം ആ വണ്ടിത്താവളത്തിലെ ജോലിക്കാർ ആണ്. അത്യാവശ്യം വലിയൊരു വർക്ക്‌ഷോപ്പ് ആണ് അത്. മാത്രമല്ല നാസിക്ക് വഴി ദൂരയാത്ര പോകുന്ന ട്രക്കുകൾ മിക്കതും ഇവിടെയാണ് ഹാൾട്ട് ചെയ്യാറുള്ളത്. ഇതിനോട് അനുബന്ധിച്ചു പല പല ധാബകളും, വണ്ടികളുടെ പാർട്സ് വിൽക്കുന്ന കടകളും എല്ലാം പ്രവർത്തിക്കുന്നുണ്ട്.
ഇവിടെ നിന്നുമാണ് മഹീന്ദരിന് ഡ്രൈവിങ്ങിൽ ഉള്ള ലഹരി കയറിയത്. ഒരു ഡ്രൈവർ മാത്രമല്ല വിദഗ്ധനായ ഒരു മെക്കാനിക് കൂടിയാണ് അയാൾ. ഒരു വണ്ടിയുടെ സൗണ്ടിൽ ഉണ്ടാകുന്ന വ്യത്യാസം വെച്ച് വരെ അതിന്റെ പ്രശ്നം കണ്ടുപിടിക്കുന്ന അത്ര വിദഗ്ദ്ധൻ.
വിശേഷം ചോദിക്കാൻ വന്നവരൊക്കെ പതിയെ അവരുടെ ജോലികളിലേക്ക് തിരിഞ്ഞതും മഹീന്ദർ ചോട്ടുവിനെ കാവൽ നിർത്തി ആ കണ്ടെയ്നർ ഡോർ തുറന്ന് ഉള്ളിൽ കയറി വാതിൽ അടച്ചു.
“ഹരി.. നമ്മൾ എത്തി. എല്ലാരും ഓക്കേ അല്ലേ?” അയാൾ എല്ലാരേയും മാറി മാറി നോക്കികൊണ്ട് ചോദിച്ചു. എല്ലാവരുടെയും മുഖത്തും ക്ഷീണത്തിൽ ആണെങ്കിലും ആശ്വാസത്തിന്റെ ഒരു കണിക അയാൾ കണ്ടു.
“ഓക്കേ ആണ് ഭായ്, ഇപ്പൊ ഇറങ്ങാൻ പറ്റുവോ ഇതിൽ നിന്നും? ആളൊഴിഞ്ഞ സ്ഥലം ആണോ?” ഹരിയും ജാനകിയും കിഷോറും എഴുനേറ്റു.
“ഇപ്പൊ ഇറങ്ങണ്ട, കുറച്ച് നേരം ഒന്ന് വെയിറ്റ് ചെയ്യ്, ഞാൻ പോയി ഇവിടെ എന്റെ കുറച്ച് സുഹൃത്തുക്കൾ ഉണ്ട് അവരോടു ഈ കാര്യത്തിന്റെ ഗൗരവം ഒന്ന് പറഞ്ഞു മനസ്സിലാക്കട്ടെ, അത് കഴിഞ്ഞു ഇറങ്ങാം. നമുക്ക് എന്തായാലും ഒറ്റക്ക് ചെയ്യുന്നതിൽ പരിധി ഉണ്ട്, ആൾബലം നമുക്ക് കുറവ് ആണ്. നമുക്ക് സഹായം കൂടിയേ തീരു, അത് മുന്നിൽ കണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്. ഇവിടെ വന്ന് ഒരാളും നിങ്ങളെ ഒന്നും ചെയ്യില്ല. ഇത് എന്റെ വാക്കാണ്.” ശാന്തമായി.. എന്നാൽ ഉറച്ച ശബ്ദത്തോടെ മഹീന്ദർ അത് പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി വാതിൽ അടച്ചു. ആ വാക്കുകൾ അവർക്ക് നൽകിയ ഊർജം ചെറുതല്ലായിരുന്നു.
ഇത് അത്ര പോരാ എന്ന്എ നിക്ക് feel cheyythu ബട്ട് കൂഴപ്പോമില്ല. പിന്നെ ഒരു 2nd chapter nokkam കേട്ടോ.മിഴിയ്യെ കൊല്ലരുത്. നിന്നെ കൊണ്ട് പറ്റും
താങ്ക്യു ബ്രോ.
അടുത്ത പാർട്ട് കൊണ്ട് നിർത്താൻ ഉള്ള പരിപാടി ആണ്. പേജ് മാക്സിമം കൂട്ടി ഒരെണ്ണം ഇടാം. ഇഷ്ടാകുവോന്ന് അറിയില്ല. മാക്സിമം നല്ലോണം എഴുതാൻ നോക്കാം ബ്രോ ?
Bro കഥ കൂടുതൽ കൂടുതൽ interesting ആയി വരുകയാണല്ലോ ?.
കഥ എനിക്ക് ഒത്തിരി ഇഷ്ടം ആയി. അനാവശ്യ വലിച്ചു നീട്ടലുകൾ എവിടെയും കാണാനില്ല. അടുത്ത ഭാഗങ്ങൾ ഇനിയും മനോഹരം ആവട്ടെ.
നന്ദി ബ്രോ ?
അടുത്ത പാർട്ട് ചിലപ്പോ കുറച്ച് വൈകും. ഒറ്റ പാർട്ട് ആയിട്ട് ഇടാം എന്ന് വിചാരിക്കുവാണ്. ക്ലൈമാക്സ് ആയിരിക്കും. അതിനെ സ്പ്ളിറ്റ് ചെയ്ത് ഇട്ടാൽ വായിക്കുമ്പോ ഒരു സുഖം കിട്ടില്ലെന്ന് തോന്നുന്നു.
എന്നാലും അധികം വൈകിക്കില്ല ഒരു 5 ദിവസത്തിന് ഉള്ളിൽ ഇടാൻ പറ്റിയെക്കും
Epozthem pole adipoli bro?
Thanks mann
Poli bro
Next part appo varum
Thanks mann
Idam udane tanne 4-5 days nu ullil enthyalum idan pattumennu thonnunu. Climaxilekk ulla ezhuthil aanu.
മച്ചാനേ അടിപൊളി ആണ് നിങ്ങളുടെ എഴുത്ത്… എത്ര നന്നായി ആണ് പാസ്റ്റും പ്രെസെന്റും കണക്ട് ചെയ്തേക്കണേ…ഒരു ലാഗും അടിപ്പിക്കാതെ സസ്പെൻസ് നിലനിർത്തി മുന്നോട്ടു പോയികൊണ്ടരിക്കുന്നു… വായനക്കാരന്റെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി കഥയിലൂടെ നിൽക്കാൻ താങ്കൾക്ക് സാധിക്കുന്നുണ്ട്… അടുത്ത പാർട്ട് പെട്ടന്ന് തരണേ
താങ്ക്യു ബ്രോ
അടുത്തത് മിക്കവാറും ക്ലൈമാക്സ് ആരിക്കും എന്ന് തോന്നുന്നു. മനസ്സിൽ ഒരു ഏകദേശ രൂപം ഉണ്ട്. ഡെയിലി എഴുതുന്നുണ്ട്. തീർന്നിട്ടില്ല. 11 പേജിന്റെ ഒരു പാർട്ടിന് ഉള്ളത് ആയി പക്ഷേ അത് ഇട്ടാൽ അത് കഴിഞ്ഞ് ഇടുന്നതിന് ഒരു പഞ്ച് കിട്ടില്ല തോന്നുന്നു.
കഴിയുന്നതും അടുത്തത് ഒറ്റ പാർട്ട് ആക്കി ഇടാൻ നോക്കാം. അതാവും വായിക്കാൻ സുഖം എന്ന് തോന്നുന്നു. നോക്കട്ടെ