ഓർമ്മക്കായ്‌ [Angel] 221

മായ തൻറെ കുടുംബത്തിൻറെ നിലയ്ക്കും വിലയ്ക്കും ഒത്തുചേരുന്ന ഒരു വീട്ടിലെ പെൺകുട്ടി അല്ല എന്നവനു ബോധ്യമായിട്ടു കൂടി വിട്ടുകൊടുക്കാൻ തയ്യാറാവാതെ പിന്നാലെ നടന്നു ഇഷ്ടമാണെന്ന് പറയിപ്പിച്ചു.

ഏതോ സുഹൃത്ത് മുഖേന അവളുടെ വീട്ടിൽ ഈ ബന്ധത്തെ പറ്റി അറിഞ്ഞപ്പോഴാണ് അവളുടെ അച്ഛൻ മനുവിന്റെ വീട്ടിലെത്തി കാര്യം തിരക്കുന്നത്.
ഒടുവിൽ സത്യാവസ്ഥ അറിയാൻ വേണ്ടി ഇരുവരെയും
വിളിച്ച് ചോദിയ്ക്കുമ്പോൾ മനു പറഞ്ഞു, ഇവളെനിക്കൊരു
. . . തമാശയായിരുന്നുവെന്ന്…

“”അന്ന് നിറഞ്ഞ കണ്ണുകളിൽ നെഞ്ചിലെ മുഴുവൻ ‘
ദു:ഖവും ഒതുക്കിപ്പിടിച്ച് അവൾ നോക്കിയ നോട്ടം അവൻ
കണ്ടില്ലായെന്നു നടിച്ചതേയുള്ളൂ…””

പിന്നീട് ഒരാഴ്ചയോളം അവളെ പറ്റി വിവരമൊന്നുമുണ്ടായില്ല.
…. അത് അങ്ങനെ അവസാനിച്ചല്ലോ എന്ന്.
കരുതിയിരിക്കുമ്പോഴാണ് ഒരു ഞായറാഴ്ച അവളുടെ കോൾ വന്നത്…

ഒരിയ്ക്കൽ കൂടിയൊന്നു കാണണമെന്ന അവളുടെ ആവശ്യം
തള്ളിക്കളയാതെ അവൾ പറഞ്ഞയിടത്തേയ്ക്ക് അവൻ ചെന്നു.

ആളൊഴിഞ്ഞ കടൽക്കരയിൽ പണ്ട് തങ്ങളൊന്നിച്ച്
പേരെഴുതിയ മണൽത്തരികൾക്കു മുകളിലൂടെ നടക്കുമ്പോൾ
– തന്റെ വിവാഹമുറപ്പിച്ച വിവരം അവളവനോട് പറഞ്ഞു.
കൺഗ്രാറ്റ്സ് ടീ എന്ന് അവളുടെ കൈപിടിച്ച് കുലുക്കി പറയുമ്പോൾ അടുത്ത നിമിഷം അവൾ തങ്ങളുടെ കാലുകളെ
തൊട്ടു പുൽകി കടന്നു പോയ തിരയിലേയ്ക്ക് മറയുമെന്ന് അവൻ കരുതിയില്ല.. ‘ ‘ ‘

മനുവേട്ടന്, ഈ സ്ഥലം ഓർമ്മയുണ്ടോ?.
ഇവിടെ വെച്ചാണ് എന്റെ ഇഷ്ട്ടം ഞാൻ മനുവേട്ടനോട് തുറന്ന് പറയുന്നത്…..

ഇപ്പോൾ എനിക്ക് അങ്ങനെ ഇഷ്ടങ്ങളൊന്നുമില്ല.
“”മരവിച്ച മനസ്സ് നിറയെ
ഇഷ്ടങ്ങളോടുള്ള വെറുപ്പാണ്……..
സ്വപ്നങ്ങളോടുള്ള അമർഷവും……..
ലക്ഷ്യങ്ങളേതുമില്ല
ഞാനെന്നിലേക്ക് തന്നെ
ഒതുങ്ങിയിരിക്കുന്നു…””

മനുവേട്ടാ…………….
“”എല്ലാത്തിനും ഒരു പരിധിയുണ്ട്
ആ പരിധി കഴിഞ്ഞാൽ
പിന്നെ നിരാശയാണ് ഫലം.
മോഹത്തിനും, പ്രണയത്തിനും, ജീവിതത്തിനും
അങ്ങനെ എല്ലാത്തിനും…”‘

The Author

6 Comments

Add a Comment
  1. നല്ല അവതരണം…
    ശരിക്കും മനസ്സിൽ തട്ടിയ ഒന്ന്,
    ഒറ്റ വാക്കിൽ പറഞ്ഞാൽ “മനോഹരം”

  2. It’s so nice and you remind my college days. Had a friend who made many affairs and ended in the campus itself.
    Good language and continue

  3. വേട്ടക്കാരൻ

    തുടർന്നും എഴുതുക മനോഹരമായിട്ടുണ്ട്

  4. Polichu mole malaagheeeee…..

  5. പൊന്നു.?

    കൊള്ളാം…….

    ????

Leave a Reply

Your email address will not be published. Required fields are marked *