ഓർമ്മക്കായ്‌ [Angel] 221

ഞാൻ പോകുന്നു, ഇനിയൊരു തിരിച്ചുവരവില്ല
ഗുഡ് ബൈ……!

അവൻ നോക്കി നിൽക്കുമ്പോഴാണ് അവൾ താഴേക്ക് നടന്നു ഇറങ്ങിയത് സംഭവിക്കുന്നതെന്തെന്ന് തിരിച്ചറിയും മുൻപേ അവൾ അപ്രത്യക്ഷമായപ്പോൾ അലറിവിളിച്ചു കരയാനേ കഴിഞ്ഞുള്ളൂ…

തമാശയ്ക്ക് പലരുടെ പിന്നാലെയും
നടന്ന് വീഴ്ത്തി
അവസാനം ഒരു ഗുഡ്ബൈയിൽ
എല്ലാം അവസാനിപ്പിക്കുമ്പോൾ ഇന്നേ വരെ ഒരുവളും ഒരു തുള്ളി കണ്ണീര് പൊഴിച്ചിട്ടു കൂടിയില്ല…

അവസാനം അതേപോലെ ഒരു തമാശയിൽ ഒരു ആത്മാർത്ഥ പ്രണയം ജീവൻ ബലി കഴിക്കുകയായിരുന്നു എന്ന തിരിച്ചറിവാണ് മൂന്നുവർഷത്തോളം അവനെ സൈക്യാട്രിസ്റ്റിന്റെ മുന്നിൽ മുടങ്ങാതെയെത്തിച്ചത്…
ഒടുവിൽ ചികിത്സകൾക്കൊടുവിൽ ചുറ്റുമുള്ളതൊക്കെ കൺമുന്നിൽ വീണ്ടും തെളിഞ്ഞപ്പോഴും മനുവേട്ടാ എന്ന വിളി മാത്രം കാതുകളിൽ നിന്നും മാഞ്ഞിരുന്നില്ല…

ഡയറിയിലെ അവസാന പേജും വായിച്ചു കഴിഞ്ഞ് പതിവുപോലെ കണ്ണു നിറഞ്ഞൊഴുകുമ്പോൾ പതിയെ ബാൽക്കണിയിൽ വന്ന് ആകാശത്തേക്ക് നോക്കി…

മിന്നി നിൽക്കുന്ന ഒരായിരം നക്ഷത്രങ്ങൾക്കിടയിൽ തനിക്കുമാത്രം വേറിട്ടറിയാൻ കഴിയുന്ന ആ നക്ഷത്രത്തെ കണ്ടതും വീണ്ടും കാതുകളിൽ മനുവേട്ടാ…
എന്ന് വിളിയൊച്ച മുഴങ്ങുന്നുണ്ടായിരുന്നു…

written by
Angel………

(a spiritual being in some religions who is believed to be a messenger of God,
usually represented as having
a human form with wings)

The Author

6 Comments

Add a Comment
  1. നല്ല അവതരണം…
    ശരിക്കും മനസ്സിൽ തട്ടിയ ഒന്ന്,
    ഒറ്റ വാക്കിൽ പറഞ്ഞാൽ “മനോഹരം”

  2. It’s so nice and you remind my college days. Had a friend who made many affairs and ended in the campus itself.
    Good language and continue

  3. വേട്ടക്കാരൻ

    തുടർന്നും എഴുതുക മനോഹരമായിട്ടുണ്ട്

  4. Polichu mole malaagheeeee…..

  5. പൊന്നു.?

    കൊള്ളാം…….

    ????

Leave a Reply

Your email address will not be published. Required fields are marked *