ഒരു അവധി കാലം 1 [മനോഹരൻ] 501

****************************

ഒരുപാട് വയലുകൾ ഉണ്ട് ഇവിടെ. കതിർ അണിഞ്ഞു നിൽക്കുന്ന വയലിന്റെ നടുവിലുടെ ഇളയച്ഛൻ കാർ ഓടിച്ചു പോവുകയാണ്. ഒരു വല്യ വീടിന്റ മുന്നിൽ കാർ കൊണ്ട് നിർത്തി.

എത്ര വല്യ വീടാണ് ഇത് പണ്ടത്തെ വീട് തന്നെ ഒരു മാറ്റവും വരുത്തിട്ടില്ല എന്ന് എനിക്ക് തോന്നി. കാരണം വന്ന വഴിക്ക് കണ്ട വീടുകൾക്ക് എല്ലാം ഒരു പുതുമ ഉണ്ട്. പക്ഷെ ഇവിടെ അതില്ല.

ഇതാണ് അച്ഛൻ ജനിച്ച വീട്. അച്ഛൻ വളർന്ന വീട്. ഞാൻ കാറിൽ നിന്നും ഇറങ്ങി നിന്നു. അകത്തു നിന്നും ഒരു നിഴൽ കണ്ടു. ആരാണ് എന്ന് ഒട്ടും വ്യക്തമല്ല. ഉമ്മറതേക്കു ഇറങ്ങി വന്നത് എന്റെ അച്ഛമ്മ ആണ്.

വരുന്നത് കണ്ടാൽ പണ്ടത്തെ ഏതോ തമ്പുരാട്ടി ഇറങ്ങി വരുന്നത് പോലെ ഉണ്ട്. ഇപ്പോളും മുഖത്തു പ്രകാശം ഉണ്ട്. മുണ്ടും നാടനും ഉടുത്ത, കൈയിൽ സ്വർണ വളകൾ, കഴുത്തിൽ ഒരു സ്വർണ മാലയും…… ആകെ ഒരു പ്രൗഡഗംഭീരമായ അഴക് ആണ് അച്ഛമ്മക്ക്. ഞാൻ മുറ്റത്തു തന്നെ നിൽക്കുകയായിരുന്നു. അകത്തേക്കു കയറാൻ എങ്ങനെ…..?

അച്ഛമ്മ ഇറങ്ങി വന്നു എന്നെ കെട്ടിപിടിച്ചു

“എന്റെ കുട്ടി……. ”

അങ്ങനെ കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം ആയി

“നോക്ക് താ മോൾ എത്തിരിക്കണ് ”

അകത്തേക്കു നോക്കി അച്ഛമ്മ വിളിച്ചു പറഞ്ഞു

“വരാ  ഇങ്ങട്ട് ഞാൻ ന്റെ കുട്ടീനെ ഒന്ന് കാണട്ടെ…… ”

ഞാൻ അച്ഛമ്മടെ അടുത്തേക് ചെന്നു. പേടിച്ചു പേടിച്ചാണ് ഞാൻ ചെന്നത്. അടുത്ത് എത്തിയതും അച്ഛമ്മ എന്നെ കെട്ടിപിടിച്ചു

“ന്റെ രവി…..  അവനെ പോലെ തന്നെയാ കുട്ട്യേ നീ…… ”

“ഇല്ല്യ അമ്മേ ഇവൾ ജയേച്ചി തന്നെയാ ”

ഇളയച്ഛൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു

“നീ പോടാ ഇവൾ എന്റെ രവി തന്നെയാ… നീ അകത്തേക്കു വാ അവിടെ എല്ലാരും ഇണ്ട് നിന്നെ കാണാൻ ”

ഞാൻ അച്ഛമ്മടെ കൈ പിടിച്ചിട്ട് അകത്തേക്കു കയറി. അവിടെ എല്ലാവരും ഉണ്ടായിരുന്നു. അച്ഛന്റെ അടുത്ത അനിയൻ സജി ഇളയച്ഛൻ, ഇളയച്ഛൻമാരുടെ ഭാര്യമാർ ലേഖ ചിറ്റ, ഗൗരി ചിറ്റ, അവരുടെ മക്കൾ മിന്നു, അച്ചു, ആദി, മാളു  ഇവരൊക്കെ എന്റെ കസിൻസ് ആണ്. അവിടെ വീട്ടിൽ ഞാൻ ഒറ്റയ്ക്ക് ആയിരുന്നല്ലോ പിന്നെ ക്ലാസ്സിലെ പിള്ളേർ ആയിരുന്നു ഉണ്ടായിരുന്നത്. ഇവിടെ വന്നപ്പോൾ അവരെ ഒക്കെ കണ്ടപ്പോൾ എനിക്ക് വല്യ സന്തോഷം ആയി…. എല്ലാവരും എന്നെ ആദ്യമായിട്ടാണ് കാണുന്നത്. ഞാൻ അകത്തു കയറി ഇരുന്നു…

ചിറ്റമാരിൽ ഒരാൾ എനിക്ക് ജ്യൂസ്‌  കൊണ്ടുവന്നു തന്നു

“മോൾക്ക്‌ ഞങ്ങളെ അറിയോ….? ”

എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞൻ കുഴങ്ങി. അറിയില്ലെന്ന് പറഞ്ഞാൽ ശെരിയവില്ല

“ആഹ്..  അമ്മ പറഞ്ഞിട്ടുണ്ട്.   ബട്ട് എനിക്ക് പേര് മാത്രേ അറിയുള്ളു ആരേം കണ്ടിട്ടില്ല”

The Author

10 Comments

Add a Comment
  1. കൊള്ളാം . ഒരു എംടി മൂവിയുടെ തുടക്ക,പോലെ ഉണ്ട്.
    ഇനി ഇതിൽ എവിടെ കമ്പി കൊണ്ടോയി കേറ്റും ??

    1. മനോഹരൻ

      Annachii..Itil kambi illa machane..?

  2. കഥ നന്നായി!!

    ഈ പേജിന്റെ പേരുമാറ്റേണ്ടി വരുമോ?…

    നല്ല ഭംഗിയുള്ള പ്രണയം, നൊസ്റ്റാൾജിയ ഒക്കെ വായിക്കുമ്പോൾ എന്ത് രസം…

    1. മനോഹരൻ

      താങ്ക്സ് ❤️

  3. സൂപ്പർ കഥ. ഒരു തൃലിങ് ബാക്കി അറിയാൻ.
    അടുത്ത പാർട്ട് ഉടനെ ഉണ്ടോ അതോ ബാക്കിയുള്ളവരെ പോലെ ഒരു മാസo എടുക്കുമോ വേഗം ആയാൽ കൊള്ളായിരുന്നു ????

    1. Udane kaanum broo

  4. നന്നായിട്ടുണ്ട്

  5. Thudakkam kollam next part vegam…

    1. മനോഹരൻ

      Uploaded

Leave a Reply

Your email address will not be published. Required fields are marked *