ഒരു അവധി കാലം 3 [മനോഹരൻ] 427

“ഇനി എന്നാണ് എക്സാം തുടങ്ങുന്നേ…? ”

“രണ്ടാഴ്ച കഴിഞ്ഞ്… ”

ഹരി ഒരുപാട് സംസാരിക്കും അതുപോലെ തന്നെ സംസാരം കേൾക്കാനും അവനു ഇഷ്ടമാണ്.ഞാൻ പാരിസിലെ എന്റെ കോളേജിനെ കുറിച്ചും അവിടുത്തെ കാര്യങ്ങളുമൊക്കെ ഹരിക്ക് എന്നും പറഞ്ഞു കൊടുത്ത് കൊണ്ടിരുന്നു. പതിയെ പതിയെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.

അന്ന് രാവിലെ ഹരി എത്തിയത് എന്നെ ഒരിടത്തു കൊണ്ടുപോകാൻ ആയിരുന്നു…

“വേഗം റെഡി ആയി വാ…. ”

“എങ്ങോട്ടാണ് ഹരി….? ”

“അതൊക്കെ ഉണ്ട് നീ റെഡി ആയിട്ട് വാ ”

ഇവൻ ഇത് എവിടെക്കാണ് എന്നെ കൊണ്ടുപോകുന്നതാവോ…?

ഞാൻ വേഗം റെഡി ആയിട്ട് അച്ഛമ്മയോട് പറഞ്ഞു ഇറങ്ങി

“ടാ നീ എന്നെ എവിടേക്കാണ് കൊണ്ടുപോകണെ..? ”

“ലൈബ്രറിയിൽ…? ”

“ആഹാ ലൈബ്രറിയിലോ….  അത് നന്നായി…. ”

തറവാടിന് പിറകിലൂടെ പോയാൽ പുഴക്കടവിനു അടുത്തായിട്ടാണ്  ലൈബ്രറി.പാരീസിൽ ആയിരുന്നപ്പോൾ കോളേജിലെ ലൈബ്രറിയിലും അതുപോലെ തന്നെ ഗാർഡൻ സിറ്റി ലൈബ്രറിയിലും ഞാൻ പോകാറുണ്ട്.

“അവിടെ ഒരു ലൈബ്രറി ഉണ്ട് ഗാർഡൻ സിറ്റി. നല്ല രസം ആണ് അവിടെ…. ”

“ആണോ അവിടുത്തെ ലൈബ്രറി ഒക്കെ പിന്നെ അങ്ങനെ ആയിരിക്കുമല്ലോ. അവിടെ ഒക്കെ ഡെവലപ്പ്ട് സ്ഥലങ്ങൾ അല്ലേ…. ”

“ആഹ് ശെരിയാണ്..  നിനക്ക് അറിയോ ഒരു വല്യ കെട്ടിടം അതിൽ നൂറോളം വരുന്ന അലമാരയിൽ ആയിരത്തോളം പുസ്തകങ്ങൾ. അതാണ് ഗാർഡൻ സിറ്റി ലൈബ്രറി… ”

“കൊള്ളാലോ അത്…. ”

ഹരിടെ മുഖത്തു ഒരു തരത്തിൽ ഉള്ള ആകാംഷയും ഉണ്ടായിരുന്നില്ല. ഞാൻ എന്നും പറയുന്ന എന്തോ പോലെ അവൻ ഇതും കേട്ടു.

“അവിടുത്തെ ലൈബ്രറിയെൻ സർ മാർഷൽ ആൽബർട്ട്…  ആളൊരു വല്യ പുള്ളിയാണ്. കുറേ phd  ഒക്കെ എടുത്തിട്ടുണ്ട്… ”

“ദാ ആ കാണുന്നതാണ് ലൈബ്രറി വാ നമുക്ക് അങ്ങോട്ട് പോകാം ”

ഞാൻ പറയുന്നത് ഒന്നും കേൾക്കാത്ത മട്ടിൽ അവൻ എനിക്ക് മുന്നേ നടന്നു

ദൈവമേ പറഞ്ഞത് കുറച്ചു കൂടുതൽ ആയി പോയോ… അവനു ബോർ അടിച്ചു കാണും….

ഞങ്ങൾ ലൈബ്രറിയിലേക്ക് നടന്നു. എന്റെ മനസ്സിൽ ഞാൻ കരുതിയ പുഴക്കരയിലെ ലൈബ്രറി ഗാർഡൻ സിറ്റി പോലെ വലുത് ആയിരിക്കുമെന്ന്. എന്നാൽ ഞാൻ പ്രതീക്ഷികച്ചതിന് വിപരീതമായിരുന്നു. പുഴകടവിന് അടുത്ത് ഒരു ചെറിയ കെട്ടിടം. കുറേ പുസ്തകങ്ങൾ ഉണ്ട് അവിടെ. എന്നാൽ അധികം തിരക്കൊന്നുമില്ല…

The Author

8 Comments

Add a Comment
  1. അടുത്ത പാർട്ട്‌ എവിടെ????

  2. ??? ʍคʟʟʊ ʋÀʍքɨʀє ???

    ബ്രോ…nice theme… romantic story ആന്നേൽ❤️ithu കഥകൾ സൈറ്റിൽ ഇട്…….just my opinion…

  3. Adya 2 part um pole thanne ithum polichu bro nalla feel kittunnundu ingane tanne munnootu potte?

  4. ഇത് ഏത് കഥയുടെ ബാക്കി ആണാവോ? എനിക്ക് ഒന്നും മനസ്സുലാവുന്നില്ല കഥ എഴുതിയത് മാറിപ്പോയോ?

    1. ആദ്യത്തെ partukal വായിച്ചാൽ മതി

  5. കഥ നല്ല flow il പോകുന്നുണ്ട്❕
    Waiting for next part ❤️

  6. Aralipoovu baki idumoo

Leave a Reply

Your email address will not be published. Required fields are marked *