“ചെല്ല് നിനക്ക് ബുക്ക് വേണേൽ എടുത്തോ….? ”
“ആഹ് ഞാൻ അകത്തേക്കു കയറി പുസ്തകങ്ങൾ നോക്കാൻ തുടങ്ങി. പക്ഷെ എന്തോ എനിക്ക് ബുക്ക് എടുക്കാൻ തോന്നിയില്ല. ഞാൻ ഹരിയെ നോക്കി. അവൻ അവിടെ ഇരുന്ന് പത്രം വായിക്കുകയായിരുന്നു. ഞാൻ അവിടുന്ന് പുറത്തേക് ഇറങ്ങി പുഴയുടെ അടുത്ത് ചെന്ന് നിന്നു. ഞാനും അമ്മയും അച്ഛനും കൂടി ചില വൈകുന്നേരങ്ങളിൽ പാർക്കിൽ പോകും അവിടെ ഇതുപോലെ ഒരു ചെറിയ പുഴ ഉണ്ട് ഞങ്ങൾ അവിടെ ഇരിക്കും, കുറേ സംസാരിക്കും, കളിയും ചിരിയും ഒക്കെ അപ്പോളും അച്ഛൻ പറയാറുണ്ട് ഇവിടുത്തെ പുഴയേയും മലകളേയും ഒക്കെ…. എന്തോ അമ്മയെയും അച്ഛനെയും ഞാൻ വളരെ അധികം മിസ്സ് ചെയ്യുന്നു എന്ന് എനിക്ക് മനസിലായി. ഞങ്ങൾ ലൈബ്രറിയിൽ നിന്നും ഇറങ്ങി. തിരിച്ചു വീട്ടിലേക്കു നടന്നു
“എന്ത് പറ്റി രാഖി എന്താ മുഖം വല്ലാണ്ട് ഇരിക്കുന്നെ…? ”
“ഞാൻ അച്ഛനെയും അമ്മനെയും കുറിച്ച് ഓർത്തപ്പോ…. ”
“അതിനാണോ നീ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നേ…? ”
“അമ്മയ്ക്കും അച്ഛനും ഇനി എപ്പോ വേണേലും ഇങ്ങോട്ട് വരാലോ.”
“അത് ശെരിയാണ്. ”
“പിന്നെ എന്തിനാ നീ ഇങ്ങനെ വിഷമിക്കാൻ….?
വൈകുന്നേരം ആയപ്പോൾ എന്നെ വീട്ടിൽ ആക്കികൊണ്ട് ഹരി വീട്ടിലേക് പോയി. കുളിച്ചു ചായ കുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ അമ്മ വിളിച്ചു
“ഹലോ അമ്മ…. ”
“രാഖി എന്തെടുക്കേണ് നീ…? ”
“അമ്മ ഞാൻ ഇന്ന് ഹരിയുടെ കൂടെ ലൈബ്രറിയിൽ പോയി…? ”
“എവിടെയാ പുഴക്കരയിലെ ലൈബ്രറിയിൽ ആണോ…? ” “ആഹ് അതെ ”
“അത് പണ്ട് അച്ഛന്റെ വിഹാരകേന്ദ്രം ആയിരുന്നു… ”
“ആണോ…? ”
“പിന്നെ അച്ഛന് ഒക്കെ ആണല്ലോ അവിടെ ലൈബ്രറി തുടങ്ങിയത്…. ”
“അമ്മ ആ പുഴക്കരയിൽ നിന്നപ്പോ. ഞാൻ അവിടെ ഒക്കെ മിസ്സ് ചെയ്തു.. ”
“എന്നാ നീ ഇങ്ങോട്ട് പൊന്നേക്ക്. ”
“അയ്യേടാ…. ആ ആഗ്രഹം മനസ്സിൽ ഇരിക്കട്ടെ. ഞാൻ ഒക്കെ കണ്ടിട്ടേ വരുന്നുള്ളൂ… ”
“ശെരി ശെരി.ഞാൻ വയ്ക്കാൻ പോവേണ്ട്ട്ടോ. “
അടുത്ത പാർട്ട് എവിടെ????
ബ്രോ…nice theme… romantic story ആന്നേൽ❤️ithu കഥകൾ സൈറ്റിൽ ഇട്…….just my opinion…
Nice bro
Adya 2 part um pole thanne ithum polichu bro nalla feel kittunnundu ingane tanne munnootu potte?
ഇത് ഏത് കഥയുടെ ബാക്കി ആണാവോ? എനിക്ക് ഒന്നും മനസ്സുലാവുന്നില്ല കഥ എഴുതിയത് മാറിപ്പോയോ?
ആദ്യത്തെ partukal വായിച്ചാൽ മതി
കഥ നല്ല flow il പോകുന്നുണ്ട്❕
Waiting for next part ❤️
Aralipoovu baki idumoo