അയാളുടെ ശബ്ദത്തിലെ ഇടർച്ച അവളിൽ കൂടുതൽ ഭയമുണ്ടാക്കി.
അഭി അല്പം ദൂരെ മാറി നിന്ന് ഫോണിൽ എന്തോ നോക്കുകയായിരുന്നു. ഈ തോട്ടത്തിന്റെ നടുവിൽ, താൻ ഒട്ടും സുരക്ഷിതയല്ലെന്ന് ഇന്ദു വീണ്ടും വീണ്ടും തിരിച്ചറിഞ്ഞു.
മുത്തു പിന്നെ മുന്നിൽ നടന്നു അവർ പിറകെയും.
തോട്ടത്തിന്റെ ഒരു കോണിൽ, വലിയ മരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നതുപോലെ ഒരു ചെറിയ കുടിൽ കാണാമായിരുന്നു.
മണ്ണുകൊണ്ട് കെട്ടിയ ഭിത്തികളും വൈക്കോൽ മേഞ്ഞ കൂരയുമുള്ള ഒരു ഒറ്റമുറി കുടിൽ. മഴയും വെയിലും ഏറ്റ് ആകെ ജീർണ്ണിച്ച ഒരവസ്ഥയിലായിരുന്നു അത്. വാതിലിന് പകരമായി ഒരു പഴയ ഒരു തകര പട്ടയാണ്. ആ തോട്ടത്തിന്റെ പശ്ചാത്തലത്തിൽ ആ കുടിൽ കാണുമ്പോൾ ഇന്ദുവിന്റെ ഉള്ളിൽ ഭയം ഇരട്ടിച്ചു.
അഭിയും ഇന്ദുവും മുത്തുവിന് പിന്നാലെ ആ കുടിലിനുള്ളിലേക്ക് കടന്നു. ഉള്ളിൽ കടുത്ത ഇരുട്ടായിരുന്നു. മുത്തു ഒരു മണ്ണെണ്ണവിളക്ക് കൊളുത്തി. ആ മങ്ങിയ വെളിച്ചത്തിൽ കുടിലിന്റെ ഉള്ളിലെ ദയനീയാവസ്ഥ വ്യക്തമായി.
തറ മുഴുവൻ മെഴുകാത്ത പച്ചമണ്ണാണ്. ഒരു മൂലയിൽ പഴകിയ മുഷിഞ്ഞ തുണികൾ കൂട്ടിയിട്ടിരിക്കുന്നു. അതിനടുത്ത് തകരത്തിന്റെ കുറച്ചു പാത്രങ്ങളും മൺകലങ്ങളും ചിതറിക്കിടക്കുന്നു. കാറ്റിനൊപ്പം പുകയുടെയും പഴകിയ ഭക്ഷണത്തിന്റെയും അരോചകമായ ഗന്ധം ആ മുറിയിൽ നിറഞ്ഞു നിന്നു.
ഇന്ദുവിന് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഒരു ബാത്ത്റൂം പോലുമില്ലാത്ത ആ വൃത്തികെട്ട സ്ഥലത്ത് മുത്തു എങ്ങനെ ജീവിക്കുന്നു എന്ന് അവൾ അത്ഭുതപ്പെട്ടു.
മുത്തു ആ മുറിയുടെ കോണിലുണ്ടായിരുന്ന ഒരു പഴയ ഇരുമ്പ് പെട്ടി വലിച്ചെടുത്തു. അതിന്റെ തുരുമ്പിച്ച ശബ്ദം ആ നിശബ്ദതയിൽ മുഴങ്ങി.
പെട്ടി തുറന്നപ്പോൾ അതിൽ നിന്നും പഴകിയ പേപ്പറിന്റെയും പൂപ്പലിന്റെയും ഗന്ധം പുറത്തേക്ക് വന്നു. അവൻ അതിൽ നിന്നും ഒരു പഴയ കണക്കുപുസ്തകം പുറത്തെടുത്ത് ഇന്ദുവിന് നേരെ നീട്ടി.

എന്റെ പൊന്ന് ആനി… കിടിലം സാധനം… ഇത് ഒക്കെ വായിച്ചപ്പോൾ ഞാൻ ആ കാട്ടിൽ ആണെന്ന് തോന്നി പോയി… ഏതാ എഴുത്ത്… പിന്നെ പണി ബാക്കി തരാത്തതിൽ എനിക്ക് വിഷമം ഉണ്ട്… 🥹… അത് ഒന്നും പെട്ടന്ന് തന്നിരുന്നേൽ… എന്ത് കൊണ്ട് ആണ്… അതിന്റെ പറ്റി അപ്ഡേറ്റ് ഇല്ലാത്തത്…. പറ്റുമെങ്കിൽ പൂർത്തിയാക്കികൂടെ…. എന്തായാലും അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കാം….
അമ്പട veera വന്നു അല്ലേ ♥️♥️♥️♥️😀😀😀
ഈ തോട്ടപ്പണി അല്ല, നമ്മുടെ പണിയുടെ ബാക്കി ഭാഗം എവിടാടാ??? അതൊന്ന് വേഗം എഴുതി താ! 😭
എന്നാലും കഥ പൊളിച്ചൂ ട്ടോ ❤️
ആരാടാ അവിടെ ഒച്ച വെക്കുന്നെ നിനക്കുള്ള പണി ഞാൻ വേഗം തന്നേക്കവേ 🏃🏃
സൂപ്പർ
താങ്ക്സ് bro